ഐടി കമ്പനികളുടെ മികച്ച ഡിസംബർ പാദഫലത്തിന് പിന്നാലെ ഐടി ഓഹരിളിൽ കണ്ട മികച്ച വാങ്ങലുകളിൽ ഇന്ത്യൻ ആഭ്യന്തര സൂചിക മികച്ച നേട്ടമുണ്ടാക്കി. സെൻസെക്സ് 847.27 പോയിന്റ് നേട്ടത്തിൽ 72,568.45 ലും നിഫ്റ്റി 24.30 പോയിന്റ് നേട്ടത്തിൽ 21,894.50 നിലവാരത്തിലും ക്ലോസ് ചെയ്തു. സൂചികകളുടെ പുതിയ ഉയർന്ന ക്ലോസിംഗ് നിലവാരമാണിത്.
ഐടി വമ്പൻമാരായ ഇൻഫോസിസിന്റെയും ടിസിഎസിന്റെയും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം ഐടി ഓഹരികളിൽ കുതിപ്പുണ്ടാക്കിയപ്പോൾ വ്യാപരത്തിനിടെ നിഫ്റ്റി 21,900 കടന്നു. ആദ്യമായാണ് നിഫ്റ്റി 21,900 വും സെൻസെക്സ് 72,500 നിലവാരവും ഭേദിക്കുന്നത്. വ്യാപാരത്തിനിടെ സെൻസെക്സ് 72,720.96 ലും നിഫ്റ്റി 21,928.25 ലും പുതിയ ഉയരം കുറിച്ചു.
ദുർബലമായ ആഗോള വിപണി വികാരം ബാധിക്കാത്ത പ്രകടനമാണ് ഇന്ത്യൻ സൂചികകൾ നടത്തിയത്. അമേരിക്കയിലെ ഉയർന്ന പണപ്പെരുപ്പ വാർത്തകൾ വിപണി വികാരത്തെ ബാധിച്ചില്ല. ഇത് തുടർച്ചയായ നാലാം സെഷനിലും സൂചികകൾക്ക് നേട്ടത്തോടെ ക്ലോസ് ചെയ്യാനായി.

നിഫ്റ്റിയിൽ ഇൻഫോസിസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, എൽടിഐഎംഡ്‌ട്രീ, ടിസിഎസ് എന്നിവ മികച്ച നേട്ടമുണ്ടാക്കി. നേട്ടമുണ്ടാക്കിയ ആദ്യ 7 കമ്പനികളിൽ ആറെണ്ണവും ഐടി രംഗത്ത് നിന്നുള്ളവയാണ്. സിപ്ല, അപ്പോളോ ഹോസ്പിറ്റൽസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ് എന്നിവ നഷ്ടത്തിലാണ്.
ഐടി സൂചിക 5 ശതമാനവും റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 2 ശതമാനം വീതവും ഉയർന്നു. ഓട്ടോ, പവർ, ഹെൽത്ത്‌കെയർ സൂചികകളാണ് നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ 0.4 ശതമാനം വീതം ഉയർന്നു.
ശ്രദ്ധേയമായ ഓഹരികൾ
ഐടി കമ്പനികളിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ഇൻഫോസിസ് ആണ്. 8 ശതമാനം വരെ ഉയർന്നു. ആരോഗ്യകരമായ മൂന്നാം പാദഫലത്തിന് പിന്നാലെ ടിസിഎസ് 4 ശതമാനം നേട്ടമുണ്ടാക്കി. എല്ലാ ഐടി ഓഹരികളിലും വാങ്ങൽ കണ്ടതോടെ നിഫ്റ്റി ഐടി റെക്കോർഡ് ഉയരത്തിലെത്തി.
എച്ച്‌സിഎൽ ടെക്നോളജീസും വിപ്രോയും ത്രൈമാസ വരുമാനത്തിന് മുന്നോടിയിയ 4 ശതമാനം വീതം ഉയർന്നു. ഫാർമ ഓഹരികൾ നഷ്ടത്തിലാണ്. മെട്രോപോളിസ് 9 ശതമാനം വരെ ഇടിഞ്ഞു. ഇന്ധന വില കുറയ്ക്കില്ലെന്ന റിപ്പോർട്ടിന് പിന്നാലെ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നേട്ടമുണ്ടാക്കി. ഓഹരികൾ 2 ശതമാനം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ്, പെർസിസ്റ്റന്റ് സിസ്റ്റംസ്, ഒഎൻജിസി അടക്കം 500 ലധികം ഓഹരികൾ 52 ആഴ്ചയിലെ പുതിയ ഉയരത്തിലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ ഏകദേശം 370.5 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 373.4 ലക്ഷം കോടി രൂപയായി ഉയർന്നു. ഒരു സെഷനിൽ നിക്ഷേപകരെ ഏകദേശം 2.9 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
ആഴ്ചയിലും നേട്ടം
ഐടി ഓഹരികളിലെ മുന്നേറ്റം കഴിഞ്ഞ ആഴ്ചയിലെ നഷ്ടം തിരിച്ചു പിടിക്കാൻ വിപണിയെ സഹായിച്ചു. റിയൽറ്റി, ഇൻഫ്രാ സൂചികകൾക്ക് തൊട്ട് പിന്നാലെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് നിഫ്റ്റി ഐടിയാണ്. ഒരാഴ്ച കാലയളവിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 1 ശതമാനം വീതം ഉയർന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
