11 ദിവസത്തെ വിജയകുതിപ്പിന് പിന്നാലെ നഷ്ടത്തിലേക്ക് വീണ് ആഭ്യന്തര സൂചികകള്‍. സെന്‍സെക്സ് 242 പോയിന്റ് ഇടിഞ്ഞ് 67,596.84 ലും നിഫ്റ്റി 59 പോയിന്റ് നഷ്ടത്തില്‍ 20,133.30 ലും ക്ലോസ് ചെയ്തു. സൂചികകള്‍ വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 173 പോയിന്റ് നഷ്ടത്തില്‍ 67,665.58 ലും നിഫ്റ്റി 20,155.95 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജിയോ ഫിനാന്‍ഷ്യല്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്സ് എന്നിവയാണ് നഷ്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. ടൈറ്റാന്‍, എംആന്‍ഡ്എം, ബിപിസിഎല്‍, എച്ച്ഡിഎഫ്സി ലൈഫ്, പവര്‍ ഗ്രിഡ് കോര്പ്പറേഷന് എന്നിവ നേട്ടമുണ്ടാക്കി.
സെക്ടറല്‍ സൂചികയില്‍ പിഎസ്യു ബാങ്ക് സൂചിക 3.40 ശതമാനം മുന്നേറി. പവര്‍, ഓട്ടോ, എഫ്എംസിജി സൂചികകള്‍ 0.5 ശതമാനം മുതല്‍ 0.8 ശതമാനം വരെ മുന്നേറി. റിയല്‍റ്റി, മെറ്റല്‍ സൂചികകള്‍ 1 ശതമാനം ഇടിഞ്ഞു. ബാങ്ക്, ഐടി, ഫാര്‍മ സൂചികഖള് 0.50 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.25 ശതമാനവും സ്മോള്‍ കാപ് സൂചിക 0.5 ശതമാനവും ഇടിഞ്ഞു.

ശക്തമായ വായ്പാ വളർച്ച, താരതമ്യേന കുറഞ്ഞ മൂല്യനിർണ്ണയം, ആസ്തി ഗുണനിലവാരം എന്നിവ ബാങ്കിംഗ് സൂചികയിലെ കുതിപ്പിന് സഹായകമായി. തുടർച്ചയായ നാലാം സെഷനിലാണ് പിഎസ്യു ബാങ്ക് സൂചിക നേട്ടമുണ്ടാക്കുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് 20 ശതമാനം നേട്ടമുണ്ടാക്കി. പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, യുകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 13-16 ശതമാനം നേട്ടമുണ്ടാക്കി.
ഓട്ടോ, പിഎസ്യു ഓഹരികളിലെ മുന്നേറ്റമാണ് നിഫ്റ്റിക്ക് 20,100 നിലവാരത്തില്‍ നിലവിര്ത്തിയത്. ഓട്ടോ സെക്ടറില്‍ വാങ്ങല്‍ തുടരു്നു. എംആന്‍ഡ് എം, ടിവിഎസ് ഓഹരകല് റെക്കോര്‍ഡ് ഉയരത്തിലെത്തി. ഇന്‍ഷൂറന്‍സ് ഓഹരികളും ബുള്ളിഷണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ 52 ആഴ്ച ഉയരം തൊട്ടു. പുതിയ ഓര്‍ഡര്‍ ലഭിച്ചതിന് പിന്നാലെ പ്രതിരോധ ഓഹരികളായ ബിഇഎല്‍, എച്ച്എഎല്‍ എന്നിവ നേട്ടമുണ്ടാക്കി. ഐടി ഓഹരികലാണ് ഇന്നത്തെ പ്രധാന നഷ്ടം നേരിട്ടവ.
ഏറ്റെടുക്കല്‍ വാര്‍ത്ത കമ്പനി നിഷേധിച്ചതിനെ തുടര്‍ന്ന് വോഡാഫോണ്‍ ഐഡിയ ഓഹരികള്‍ നേട്ടം കൈവിട്ടു. ക്യുഐപിക്ക് മുന്നോടിയായി ചോള മണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ഓഹരികള്‍ 2 ശതമാനം ഇടിഞ്ഞു. വില കുറഞ്ഞതിന് പിന്നാലെ കെമിക്കല്‍ ഓഹരികള്‍ ഇടിഞ്ഞു. ജിഎന്‍എഫ്സി 5 ശതമാനം താഴേക്ക് പോയി. മൂന്നാ പാദഫലത്തിന് മുന്നാോടിയായി ടൈറ്റാന്‍ കമ്പനി ഓഹരികളില്‍ വാങ്ങല്‍ നടക്കുന്നുണ്ട്. ഓഹരി റെക്കോര്‍ഡ് ഉയരത്തിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
