രണ്ട് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം നേട്ടം തിരികെ പിടിച്ച് ആഭ്യന്തര സൂചികൾ. സെൻസെക്സ് 491 പോയിന്റ് ഉയർന്ന് 71,847.57 ലും നിഫ്റ്റി 141 പോയിന്റ് നേട്ടത്തിൽ 21,658.60 ലും വ്യാപാരം അവസാനിപ്പിച്ചു. ലാർജ്കാപ്, മിഡ്, സ്മോൾകാപ് ഓഹരികളിലുടനീളം ശക്തമായ വാങ്ങൽ പ്രകടമായി. കമ്പനികളുടെ ഒക്ടോബർ-ഡിസംബർ ത്രൈമാസ പാദഫലത്തിന് മുന്നോടിയായാണ് ഓഹരരികൾക്ക് ഡിമാന്റുയർന്നത്. ശക്തമായ ഫലങ്ങളാണ് വിപണി മൂന്നാം പാദത്തിൽ പ്രതീക്ഷിക്കുന്നത്.
ബജാജ് ഫിനാൻസ്, എൻടിപിസി, ഒഎൻജിസി, ടാറ്റ കൺസ്യൂമർ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. അതേസമയം ബിപിസിഎൽ, എൽടിഐഎംമിൻഡ്ട്രി, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്സിഎൽ ടെക്നോളജീസ്, ഹീറോ മോട്ടോകോർപ്പ് എന്നിവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികയിൽ റിയൽറ്റി സൂചിക 6.6 ശതമാനവും പവർ സൂചിക 2 ശതമാനവും ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.5-1 ശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.

സമ്മിശ്ര ആഗോള വിപണി വികാരത്തിനിടയിലാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ നേട്ടമുണ്ടാക്കിയത്. ഫെഡറൽ റിസർവ് മിനിറ്റ് പ്രകാരം നിരക്ക് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തിന് യുഎസ് വിപണി താഴ്ന്ന നിലയിലാണ് അവസാനിച്ചത്. പലിശ നിരക്ക് കുറയ്ക്കൽ ഉടൻ ഉണ്ടാകുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് വൈകാൻ സാധ്യതയുണ്ടെന്ന് മിനുറ്റ്സ് വിലയിരുത്തിയുള്ള നിരീക്ഷകരുടെ അഭിപ്രായം.
ശ്രദ്ധേയമായ ഓഹരികൾ
2024 ലെ ഏറ്റവും മികച്ച ഓഹരികളിലൊന്നായി മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് തിരഞ്ഞെടുത്തതിന് പിന്നാലെ ശോഭ ലിമിറ്റഡ് 20 ശതമാനം വരെ ഉയർന്ന് പുതിയ ഉയരത്തിലെത്തി. ആരോഗ്യകരമായ ഡിമാൻഡും പലിശ നിരക്ക് കുറയ്ക്കുന്ന പ്രതീക്ഷകളും റിയൽറ്റി കമ്പനികളെ 5-9 ശതമാനം വരെ ഉയർത്തി. ഇതാണ് നിഫ്റ്റി റിയൽറ്റി സൂചികയെ 836.45 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിച്ചത്.
മൂന്നാം പാദത്തിലെ മികച്ച ബിസിനസ് കണക്കുകൾക്ക് ശേഷം ബജാജ് ഫിനാൻസ് കുതിച്ചുയർന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 35 ശതമാനം വർധിച്ച് 3.11 ലക്ഷം കോടി രൂപയായി. ഇത് ഉത്സവ കാലയളവിലെ ശക്തമായ ഡിമാന്റ് സൂചിപ്പിക്കുന്നു. ഓഹരികൾ 4 ശതമാനം ഉയർന്നു. ടെലികോം ഓഹരികൾ നേട്ടമുണ്ടാക്കി. വോഡഫോൺ ഐഡിയ 8 ശതമാനം ഉയർന്നു.
ചെമ്പിന്റെ വർദ്ധിച്ച ഡിമാൻഡിൽ ഹിന്ദുസ്ഥാൻ കോപ്പർ 5 ശതമാനം മുന്നേറി. സുപ്രീംകോടതിയിലെ അനുകൂല വിധിക്ക് ശേഷം വ്യാഴാഴ്ചയും അദാനി ഗ്രൂപ്പ് ഓഹരികൾ 3 ശതമാനം ഉയർന്നു.
ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, പവർ ഗ്രിഡ്, സൺ ഫാർമ എന്നിവയുൾപ്പെടെ 480 ഓളം ഓഹരികൾ വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂലധനം മുൻ സെഷനിലെ 365.1 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 368.4 ലക്ഷം കോടി രൂപയായി ഉയർന്നു, ഇത് നിക്ഷേപകരെ ഒറ്റ സെഷനിൽ ഏകദേശം 3.3 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?



Click it and Unblock the Notifications