ആഭ്യന്തര വിപണിയിൽ വെള്ളിയാഴ്ചയും സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച പുതിയ ക്ലോസിംഗ് നിലവാരത്തിലെത്തി. സെൻസെക്സ് 803 പോയിന്റ് ഉയർന്ന് 1.26 ശതമാനം നോട്ടത്തോടെ 64,718.56 ലും നിഫ്റ്റി 217 പോയിന്റ് ഉയർന്ന് 1.14 ശതമാനം നേട്ടത്തോടെ 19,189.05 പോയിന്റിലും ക്ലോസ് ചെയ്തു. 19,200 വരെ കുതിച്ചശേഷമാണ് നിഫ്റ്റിയുടെ ക്ലോസിംഗ്.
സെൻസെക്സ് തുടർച്ചയായ മൂന്നാമത്തെ സെഷനിലും നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി തുടർച്ചയായ നാലാം ദിവസമാണ് നേട്ടം തുടരുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെയും വിപണി മൂലധനം എക്കാലത്തെയും ഉയർന്ന നിരക്കായ 296 ലക്ഷം കോടി രൂപയിലെത്തി. നേരത്തെ ജൂൺ 21 ന് രേഖപ്പെടുത്തിയ 294.36 ലക്ഷം കോടി രൂപയായിരുന്നു ഉയർന്ന നിരക്ക്.

അമേരിക്കയിലെ ശക്തമായ സാമ്പത്തിക കണക്കുകൾ മാന്ദ്യ ഭീതി കുറച്ചത് വിപണിക്ക് ഗുണകരമായി. ഐടി, ഓട്ടോ ഓഹരികളിലുണ്ടായ നേട്ടം വെള്ളിയാഴ്ച സൂചികകളെ പുതിയ റെക്കോർഡ് ഉയരങ്ങളിലെത്താൻ സഹായിച്ചു. സെക്ടറൽ സൂചികകളിൽ ബാങ്ക് നിഫ്റ്റി റെക്കോർഡ് ബ്രേക്കിംഗ് വെള്ളിയാഴ്ചയും തുടർന്നു. എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയ ബാങ്ക് നിഫ്റ്റി 0.93 ശതമാനം നേട്ടത്തോടെ 44,738.25 പോയിന്റിൽ ക്ലോസ് ചെയ്തു.
ബിഎസ്ഇ മിഡ്കാപ് സൂചിക 0.67 ശതമാനം ഉയർന്ന് 28,776.20 ൽ അവസാനിച്ചു. വെള്ളിയാഴ്ച സൂചിക 28,791.86 ൽ എത്തി എക്കാലത്തെയും ഉയർന്ന നിലവാരം തൊട്ടു. സെക്ടറൽ സൂചികകൾ മിക്കവാറും നേട്ടത്തോടെയാണ് അവസാനിച്ചത്. ഐടി, ഓട്ടോ, പിഎസ്‌യു ബാങ്ക് എന്നിവ 2 ശതമാനത്തിലധികം ഉയർന്നു. ബാങ്ക്, ഫാർമ, ഫിനാൻസ് എന്നിവ ഒരു ശതമാനം നേട്ടമുണ്ടാക്കി.
ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഡസ്ഇൻഡ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, എൻടിപിസി, പവർ ഗ്രിഡ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ എന്നിവയുൾപ്പെടെ 200 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
നേട്ടമുണ്ടാക്കിയ ഓഹരികൾ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ, ഹീറോ മോട്ടോകോർപ്പ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി.മഹീന്ദ്ര 4.37 ശതമാനം ഉയർന്നു. അദാനി പോർട്ട്‌സ്, ഗ്രാസിം, അപ്പോളോ ഹോസ്പിറ്റൽ, എച്ച്‌ഡിഎഫ്‌സി ലൈഫ്, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ് എന്നിവ 2.19 ശതമാനം ഇടിഞ്ഞു.
വിദേശ നിക്ഷേപകർ കരുത്ത്
ഈ വർഷം ഏപ്രിൽ മുതൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ 10 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 12,350 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ 1,021.01 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വില്പന നടത്തി.
ആഗോള വിപണി
ജപ്പാനിലെ നിക്കി വെള്ളിയാഴ്ച നഷ്ടം നേരിട്ട നിക്കി 0.14 ശതമാനം ഇടിഞ്ഞു. ചൈനീസ് വിപണി കൾ നേട്ടത്തിലായിരുന്നു. ബ്ലൂ ചിപ്പ് സിഎസ്ഐ300 സൂചിക 0.5 ശതമാനവും ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.6 ശതമാനവും ഉയർന്നു. യൂറോപ്യൻ ഓഹരികളും വെള്ളിയാഴ്ച ഉയർന്നു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications