കഴിഞ്ഞ ആഴ്ച ഒരു പുതിയ ഉയരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യൻ ആഭ്യന്തര സൂചികകൾ തിങ്കളാഴ്ച ഇടിഞ്ഞു. ഏഷ്യൻ വിപണികളിലെ മൊത്തത്തിലുള്ള ദുർബലാവസ്ഥയും നിക്ഷേപകർ ഓഹരികളിൽ നിന്ന് ലാഭമെടുത്തതുമാണ് ഇടിവിന് കാരണം. സെൻസെക്സ് 168.66 പോയിന്റ് ഇടിഞ്ഞ് 71,315.09 ലും നിഫ്റ്റി 38 പോയിന്റ് നഷ്ടത്തിൽ 21,418.65 നിലവാരത്തിലും ക്ലോസ് ചെയ്തു. മൂന്ന് ദിവസത്തെ മുന്നേറ്റമാണ് തിങ്കളാഴ്ച തകർന്നത്.
നിഫ്റ്റിയിൽ പവർ ഗ്രിഡ് കോർപ്പറേഷൻ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഐടിസി, ടെക് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബജാജ് ഓട്ടോ, അദാനി പോർട്ട്സ്, സൺ ഫാർമ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കി.

സെക്ടറൽ സൂചികകളിൽ ഫാർമ സൂചിക ഒരു ശതമാനവും ക്യാപിറ്റൽ ഗുഡ്സ് സൂചിക 0.7 ശതമാനവും ഉയർന്നു. റിയൽറ്റി സൂചിക ഒരു ശതമാനം ഇടിഞ്ഞു. കഴിഞ്ഞ രണ്ട് സെഷനുകളിലും നേട്ടമുണ്ടാക്കിയ ഫിനാൻഷ്യൽ, ഐടി ഓഹരികളിൽ തിങ്കളാഴ്ച ഇടിഞ്ഞു. ഫിനാൻഷ്യൽ സൂചിക 0.50 ശതമാനവും ഐടി സൂചിതക 0.30 ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 0.3 ശതമാനവും സ്‌മോൾകാപ് സൂചിക 0.5 ശതമാനവും ഉയർന്നു.
ഓഹരികൾ
ഐസിഐസിഐ ബാങ്കിലെ ഇടിവാണ് ബാങ്ക് നിഫ്റ്റിയെ ബാധിച്ചത്. ഓട്ടോ സെക്ടറിൽ ബജാജ് ഓട്ടോ 3 ശതമാനം ഉയർന്നു, 13 ശതമാനം വരെ ഉയർന്ന ഐആർസിടിസി എക്കാലത്തെയും വലിയ മൂന്നാമത്തെ നേട്ടം രേഖപ്പെടുത്തി. എനർജി ബിസിനസ് ഡിമെർജർ പ്രഖ്യാപിച്ചതിന് പിന്നാലെ സീമെൻസ് നേട്ടമുണ്ടാക്കി. കേന്ദ്ര സർക്കാർ എത്തനോൾ നയം തിരുത്തിയതോടെ പഞ്ചസാര ഓഹരികൾ 2-10 ശതമാനം വരെ ഉയർന്നു
റിയൽറ്റി ഓഹരികളിൽ ഗോദ്‌തേജ് പ്രോപ്പർട്ടി, ഒബ്‌റോയ് എന്നിവ ഓരോന്നിനും 2 ശതമാനത്തിലധികം ഇടിഞ്ഞു. സിമന്റ് വ്യാപാരത്തിലെ ഇടിവ് ഇന്ത്യ സിമെന്റ്, രാംകോ സിമന്റ്സ് എന്നിവയെ 2 ശതമാനം നഷ്ടത്തിലാക്കി. ബിഎസ്‌ഇയിൽ ലിസ്റ്റഡ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം 359 ലക്ഷം കോടി രൂപയായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
