തുടര്‍ച്ചയായ നാലം ദിവസവും ഓഹരി വിപണിയില്‍ ആവേശക്കുതിപ്പ്. ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധനയുടെ തോത് കുറച്ചേക്കുമെന്ന നിഗമനങ്ങളുമാണ് ആഭ്യന്ത വിപണിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ഇതിനോടൊപ്പം മെറ്റല്‍, ഐടി വിഭാഗം ഓഹരികളിലെ ഉണര്‍വും പ്രധാന സൂചികകളെ പിന്തുണച്ചു. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ എന്‍എസ്ഇയുടെ നിഫ്റ്റി സൂചിക 133 പോയിന്റ് നേട്ടത്തോടെ 18,145-ലും ബിഎസ്ഇയുടെ സെന്‍സെക്സ് 375 പോയിന്റ് വര്‍ധനയോടെ 61,121-ലും അവസാനിപ്പിച്ചു.

130 പോയിന്റ് നേട്ടത്തോടെയാണ് നിഫ്റ്റി സൂചികയില്‍ ഇന്നത്തെ വ്യാപാരത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് 18,200 നിലവാരം ലക്ഷ്യമിട്ട് മുന്നേറിയെങ്കിലും ബെയറുകള്‍ തീര്‍ത്ത പ്രതിരോധം മറികടക്കാനായില്ല. 18,176-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി പിന്‍വാങ്ങി. തുടര്‍ന്ന് ഉച്ചയോടെ താഴ്ന്ന നിലവാരമായ 18,060-ലേക്ക് വീണുപോയെങ്കിലും അതിവേഗം 18,100-ലേക്ക് മടങ്ങിയെത്തി. പിന്നീട് ഒരിക്കല്‍ കൂടി 18,150 നിലവാരം ഭേദിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,224 ഓഹരികളില്‍ 1,052 എണ്ണം നേട്ടത്തിലും 752 ഓഹരികള്‍ നഷ്ടത്തോടെയുമാണ് ചൊവ്വാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ എന്‍എസ്ഇയില്‍ മുന്നേറ്റവും ഇടിവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.25 നിലവാരത്തിലേക്ക് മെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.21 നിരക്കിലായിരുന്നു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി വിഭാഗം സൂചികകളില്‍ 11 എണ്ണം നേട്ടത്തോടെയും 4 സൂചികകള്‍ നഷ്ടം നേരിട്ടുമാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ 2.36 ശതമാനം മുന്നേറിയ നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഏറ്റവുമധികം നേട്ടം കൈവരിച്ചത്. സമാനമായി നിഫ്റ്റി ഐടി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്സ് സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. അതേസമയം നിഫ്റ്റി ബാങ്ക്, മീഡിയ, പിഎസ് യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു.
സമാനമായി എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റിയുടെ 50 ഓഹരികളില്‍ 38 എണ്ണം നേട്ടത്തിലും 12 ഓഹരികള്‍ നഷ്ടം നേരിട്ടുമാണ് ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഏറ്റവും കൂടുതല്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ 5 ഓഹരികള്‍ വീതം ചുവടെ ചേര്‍ക്കുന്നു.
- നേട്ടം-: അദാനി എന്റര്‍പ്രൈസസ് 6.94 %, ഡിവീസ് ലാബ് 6.10 %, എന്‍ടിപിസി 5.14 %, പവര്‍ ഗ്രിഡ് 2.91 %, ഗ്രാസിം ഇന്‍ഡസ്ട്രീസ് 2.51 % വീതവും മുന്നേറ്റം രേഖപ്പെടുത്തി.
- നഷ്ടം-: ആക്സിസ് ബാങ്ക് -3.84 %, ഐഷര്‍ മോട്ടോര്‍സ് -1.63 %, യുപിഎല്‍ -1.47 %, മാരുതി സുസൂക്കി -0.97 %, റിലയന്‍സ് -0.70 % വീതവും നഷ്ടം കുറിച്ചു.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications