ശക്തമായ പാദഫലങ്ങൾക്കും അനുകൂല ആഗോള വികാരങ്ങൾക്കിടയിലും ഇന്ത്യൻ സൂചികകൾ റെക്കോർഡ് ഉയരത്തിൽ. സർവകാല ഉയരത്തിലേക്ക് കുതിച്ച സൂചികകൾ റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സിന്റെ വെള്ളിയാഴ്ച ക്ലോസിംഗായ 72,568.45 നെതിരെ 481പോയിന്റ് നേട്ടത്തിൽ 73,049.87 ലാണ് സൂചിക വ്യാപാരം ആരംഭിച്ചത്. എക്കാലത്തെയും ഉയർന്ന റെക്കോർഡായ 73,402.16 ലെത്തിയ ശേഷം 759 പോയിന്റ് ഉയർന്ന് 73,327.94 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 50 കഴിഞ്ഞ സെഷനിലെ ക്ലോസിംഗ് നിലവാരമായ 21,894.55 ന് എതിരെ 158 പോയിന്റ് നേട്ടത്തിൽ 22,053.15 ലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 22,115.55 ൽ സർവകാല ഉയരം കുറിച്ച സൂചിക 203 പോയിന്റ് ഉയർന്ന് 22,097.45 ലാണ് ക്ലോസ് ചെയ്തത്.
വിപ്രോ, ഒഎൻജിസി, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. എച്ച്‌ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഐഷർ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലുമാണ്.

സെക്ടറൽ സൂചികകളിൽ മെറ്റൽ ഒഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇൻഫർമേഷൻ ടെക്നോളജി, പിഎസ്‌യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 1 ശതമാനം വീതം ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ പുതിയ റെക്കോർഡ് ഉയരത്തിലെത്തി. യഥാക്രമം 0.67 ശതമാനം, 0.11 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു.
ശ്രദ്ധേയമായ ഓഹരികൾ
പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദഫലത്തിന് പിന്നാലെ വിപ്രോ 10 ശതമാനം വരെ നേട്ടമുണ്ടാക്കി. എച്ച്സിഎൽ റെക്കോർഡ് ഉയരത്തിലെത്തി. നേട്ടം തുടർന്ന ഇൻഫോസിസും ടിസിഎസും 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നാലം സെഷനിലും നേട്ടം തുടർന്ന റിലയൻസ് റെക്കോർഡ് ഉയരത്തിലെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 19 ലക്ഷം കോടി രൂപയ്ക്ക് അടുത്തെത്തി. നെഗറ്റീവ് ബ്രോക്കറേജ് നോട്ടിൽ ഡിക്‌സൺ 3 ശതമാനം ഇടിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽടെക്, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, സൺ ഫാർമ, ടാറ്റ മോട്ടോഴ്‌സ് എന്നിവ 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ ഏകദേശം 373.3 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 376.1 ലക്ഷം കോടി രൂപയായി ഉയർന്നു. ഒറ്റ സെഷനിൽ നിക്ഷേപകരെ 2.8 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
നേട്ടത്തിന് കാരണം
റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് എന്നീ മുൻനിര കമ്പനികളുടെ മുന്നേറ്റം തിങ്കളാഴ്ച നിഫ്റ്റിക്ക് കരുത്തേകി. ശക്തമായ ഡിസംബർ പാദ വരുമാനം, യുഎസ് ഫെഡിന്റെ പലിശ നിരക്ക് കുറയ്ക്കൽ സാധ്യത വർധിച്ചത്, പോസിറ്റീവ് മാക്രോ ഇക്കണോമിക് സൂചകങ്ങൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിരതയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിങ്ങനെയുള്ള കാരണങ്ങൾ വിപണി വികാരം അനുകൂലമാക്കി.
എച്ച്സിഎൽ ടെക്നോളജി, വിപ്രോ എന്നിവയുടെ പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ കാരണം രാവിലെ ഇൻഫർമേഷൻ ടെക്നോളജി ഓഹരികളിലുണ്ടായ നേട്ടമാണ് വിപണിയെ പുതിയ ഉയരത്തിലേക്ക് നയിച്ചത്. പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത ഉയർന്നതോടെ യുഎസ് ട്രഷറി ബോണ്ട് യീൽഡ് 4 ശതമാനത്തിന് താഴേക്ക് എത്തി. ഇത് വിപണി വികാരത്തിന് അനുകൂലമാക്കി.
ജനുവരി മാസത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ 3,864 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വാങ്ങിയത്. എണ്ണ വില ഇടിഞ്ഞതും ഡോളറിനെതിരെ രൂപ നേട്ടത്തോടെ വ്യാപാരം തുടങ്ങിയതും ഇന്ത്യൻ വിപണികളിൽ ഉണർവുണ്ടാക്കി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
