2023 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) 6.10 ശതമാനമായി വളര്‍ന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ ആകെ ജിഡിപി വളര്‍ച്ച 7.2 ശതമാനമായി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആണ് ബുധനാഴ്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മന്ദ്ഗതിയിലാകുമെന്ന വിവിധ സാമ്പത്തിക വിദഗ്ധരുടെ പ്രചനനത്തെ മറികടക്കാന്‍ കണക്കുകള്‍ സഹായിക്കും.
വിവിധ ഏജന്‍സികളുടെ കണക്കുകൂട്ടലുകളെ മറികടക്കുന്ന പ്രകടനമാണിത് ജിഡിപി വളർച്ചയിലുണ്ടായിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാനം പ്രകാരം സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ജിഡിപി വളര്‍ച്ച 5.1 ശതമാനമായാണ് കണക്കാക്കിയിരുന്നത്. എസ്ബിഐ റിസര്‍ച്ച് 5.5 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നത്.
2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയ വളർച്ച നിരക്ക് 4.4 ശതമാനമായിരുന്നു. മൊത്തത്തിൽ 2023 സാമ്പത്തിക വർഷത്തിലെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെങ്കിലും 2022 സാമ്പത്തിക വർഷത്തിലെ 9.5 ശതമാനം വളർച്ചയിൽ നിന്ന് കുറവാണ് വളർച്ച.

മുന്നിൽ നിർമാണ മേഖല
2022-23 ലെ അവസാന പാദത്തിലെ വളർച്ചയുടെ കുതിപ്പിന് നേതൃത്വം നൽകിയത് നിർമാണ മേഖലയാണ്. കഴിഞ്ഞ രണ്ട് പാദങ്ങളിലെ മോശം പ്രകടനത്തിന് ശേഷം നാലാം പാദത്തിൽ നിർമാണ മേഖലയുടെ ഗ്രോസ് വാല്യു ആഡഡ് വാർഷികാടിസ്ഥാനത്തിൽ 4.5 ശതമാനം വർധിച്ചു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 3.8 ശതമാനവും ഒക്ടോബർ-ഡിസംബർ പാദത്തിൽ 1.4 ശതമാനവുമായിരുന്നു.
കാർഷിക മേഖലയും മാർച്ച പാദത്തിൽ വളർച്ച കാണിച്ചു. മുൻ പാദത്തിലെ 4.7 ശതമാനത്തിൽ നിന്ന് മാർച്ച് പാദത്തിൽ 5.5 ശതമാനമാണ് കാർഷിക മേഖലയുടെ ഗ്രോസ് വാല്യു ആഡഡ്. കാർഷിക മേഖല 5.5 ശതമാനം വളർച്ച നേടി. ഖനന മേഖല 4.3 ശതമാനം വളർച്ച രേഖപ്പെടുത്തി. ഓരോ മേഖലയുടെയും വളർച്ച ശതമാനം ചുവടെ,
* നിർമാണ മേഖല- 10.4 ശതമാനം.
* വൈദ്യുത മേഖല- 6.9 ശതമാനം.
* ഉത്പാദന മേഖല- 4.5 ശതമാനം.
* സാമ്പത്തിക മേഖല- 7.1 ശതമാനം.
* ട്രേഡ് ആൻഡ് ഹോട്ടൽ- 9.1 ശതമാനം.
ധനകമ്മി ലക്ഷ്യ പരിധിയിൽ
ജിഡിപിക്ക് മുന്നോടിയായി 2022-23 സാമ്പത്തിക വർഷത്തിലെ ധനകമ്മി കണക്കുകളും കേന്ദ്ര സർക്കാർ പുറത്തുവിട്ടിരുന്നു. 2023 സാമ്പത്തിക വ ർഷത്തിലെ ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമാണ്. 2023 ലെ ധനകമ്മിയായ 17.33 ലക്ഷം കോടി രൂപ ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമാണ്. ധനകമ്മി പുതുക്കിയ എസ്റ്റിമേറ്റായ 17.55 ലക്ഷം കോടിയേക്കാൾ 22,188 കോടി രൂപ കുറവാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications