മൂക്കും കുത്തി വീണ് ഇൻഡസ് ടവേഴ്സ് ഓഹരി, നഷ്ടം തുടരുമോ, ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ഓഹരി സൂചികകൾ മുകളിലേക്ക് ഉയരുമ്പോഴും ചില ഓഹരികൾ നഷ്ടത്തിലാണ് അവസാനിക്കുന്നത്. വ്യാഴാഴ്ച ഏറ്റവും വലിയ നഷ്ടം സംഭവിച്ച ഓഹരികളിലൊന്നാണ് ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ്. 12 മണിയോടെ ഓഹരി 12 ശതമാനത്തോളം ഇടിഞ്ഞു. ജൂൺ 4 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് ഇത്. എന്താണ് ഓഹരിയുടെ ഇടിവിന് കാരണമെന്നും മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.

ഇൻഡസ് ടവേഴ്സ് ലിമിറ്റഡ്

ടെലികോം കമ്പനികൾക്ക് വേണ്ടി മൊബൈൽ ടവറുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്വകാര്യ കമ്പനിയാണ് ഇൻഡസ് ടവേഴ്സ് ലിമിറ്റഡ്. പ്രമുഖ ടെലികോം കമ്പനികളെല്ലാം ഇൻഡസ് ടവേഴ്സിന്റെ സേവനം സ്വീകരിക്കുന്നുണ്ട്. അതേസമയം ജൂൺ മാസത്തിനിടെ 81 മ്യൂച്ചൽ ഫണ്ട് സ്കീമുകളാണ്, ഇൻഡസ് ടവേഴ്സ് ഓഹരികൾ വാങ്ങിക്കൂട്ടിയത്. ഇതോടെ ഈ മിഡ് ക്യാപ് ഓഹരി കൈവശം വെച്ചിട്ടുള്ള മൊത്തം മ്യൂച്ചൽ ഫണ്ട് സ്കീമുകൾ 205 എണ്ണമായി വർധിച്ചു.

മൂക്കും കുത്തി വീണ് ഇൻഡസ് ടവേഴ്സ് ഓഹരി, നഷ്ടം തുടരുമോ, ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ഇന്നത്തെ ഇടിവിന് കാരണം

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കേസിൽ സുപ്രീം കോടതി വിധിയെ തുടർന്നാണ് ഓഹരി ഇടിവ് . ടെലികോം കമ്പനികൾക്കെതിരായ എജിആർ വിധി സുപ്രീം കോടതി ശരിവെക്കുകയും എജിആർ ഡിമാൻഡിൻ്റെ അളവ് ശരിവെക്കുകയും ചെയ്തു. വോഡഫോൺ ഐഡിയയുടെ എജിആർ കുടിശ്ശിക നിലവിൽ 70,300 കോടി രൂപയാണ്. ക്യൂറേറ്റീവ് ഹർജികളിലൂടെയും ബന്ധപ്പെട്ട രേഖകളിലൂടെയും കടന്നുപോയിട്ടുണ്ടെന്നും ടെലികോം കമ്പനികൾ ഒരു കേസും നൽകിയിട്ടില്ലെന്നും സുപ്രീം കോടതി വിധിയിൽ പരാമർശിച്ചു. അതിനാൽ, ഹർജികൾ സുപ്രീം കോടതി തള്ളി.

ഓഹരി വില

എൻഎസ്ഇയിൽ 8.23 ശതമാനം നഷ്ടത്തോടെ 393 രൂപ എന്നതാണ് നിലവിൽ ഇൻഡസ് ടവേഴ്സ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.92 ശതമാനം ഇടിവ് ഓഹരി നേരിട്ടു. ഒരു മാസത്തിനിടെ 6 ശതമാനം നഷ്ടവും ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. എന്നാൽ 6 മാസത്തെ പ്രവർത്തനം പരിശോധിച്ചാൽ ഇൻഡസ് ടവേഴ്സ് ഓഹരി 64.95 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കാണാം. 2024-ൽ ഇതുവരെ 93.83 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

ഒരു വർഷത്തിനിടെ 116 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 460.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 166.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

മൂക്കും കുത്തി വീണ് ഇൻഡസ് ടവേഴ്സ് ഓഹരി, നഷ്ടം തുടരുമോ, ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബ്രോക്കറേജ് വിലയിരുത്തൽ

ബ്രോക്കറേജ് ജെപി മോർഗൻ അടുത്തിടെ ഇൻഡസ് ടവേഴ്‌സിൻ്റെ റേറ്റിംഗ് 'ന്യൂട്രൽ' എന്നതിൽ നിന്ന് 'ഓവർ വെയ്റ്റ്' ആയി ഉയർത്തി. ടാർഗെറ്റ് വില 340 രൂപയിൽ നിന്നും 500 രൂപയായി ഉയർത്തി. കാപെക്‌സ്, ടവർ/ടെനൻസി റോൾഔട്ട് എന്നിവയുടെ കാര്യത്തിൽ വോഡഫോൺ ഐഡിയയിൽ നിന്ന് മികച്ച സാധ്യതകൾ ഉണ്ടാകുമെന്ന് വിദേശ ബ്രോക്കറേജ് പറഞ്ഞിരുന്നു.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്‌സ് ഇൻഡസ് ടവേഴ്‌സിനെ 'ന്യൂട്രൽ' എന്ന മുൻ റേറ്റിംഗിൽ നിന്ന് 'സെൽ' ആയി തരംതാഴ്ത്തി. നിലവിലെ വിലയിൽ, ഇൻഡസ് ടവേഴ്‌സ് ഓഹരികൾ 2030 സാമ്പത്തിക വർഷം വരെയെങ്കിലും 8% മുതൽ 10% വരെ EBITDA വളർച്ചയെ സൂചിപ്പിക്കുന്നു, ഇത് "സാധ്യതയില്ലെന്ന്" ഗോൾഡ്മാൻ സാച്ച്സ് വിശ്വസിക്കുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X