2022-23 സാമ്പത്തിക വര്‍ഷാവസാനത്തോടെ കമ്പനികള്‍ നാലാം പാദഫലം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മുന്‍നിര കമ്പനികളുടെ പ്രകടനം വിപണിയുടെ പ്രതീക്ഷയില്‍ നിന്ന് കുറയുമ്പോള്‍ ഓഹരി താഴേക്ക് പോവുക എന്നത് സാധാരണമാണ്. ആദ്യ പാദഫലങ്ങള്‍ പുറത്ത് വന്ന ഐടി കമ്പനികളുടെ ഓഹരികള്‍ വലിയ തോതില്‍ ഇടിഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും ഇന്‍ഫോസിസും ഒരു മാസത്തിനുള്ളില്‍ വലിയ ഇടിവിനെ നേരിട്ടും.
ഐടി കൂടാതെ സിമന്റ്, ഇന്‍ഷൂറന്‍സ് മേഖലയിലെ ഓഹരികളും നാലാം പാദത്തിന് പിന്നാലെ ഇടിഞ്ഞിട്ടുണ്ട്. ഇത്തരം ഓഹരികള്‍ക്ക് ബ്രോക്കറേജുകള്‍ പുതിയ ലക്ഷ്യ വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവ നോക്കി ഓഹരികള്‍ വാങ്ങാം.
ഇന്‍ഫോസിസ്
5,09,173 കോടി രൂപ വിപണി മൂല്യമുള്ള ഇന്‍ഫോസിസ് രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ്. വെള്ളിയാഴ്ച 1277 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരികള്‍ കഴിഞ്ഞ 1 മാസത്തിനിടെ 11.13 ശതമാനമാണ് ഇടിഞ്ഞത്.
ട്രെന്ഡ്ലൈന് ഡാറ്റ പ്രകാരം ബ്രോക്കറേജുകള്‍ ഇന്‍ഫോസിസ് ഓഹരികള്‍ക്ക് നല്കിയ ശരാശരി ലക്ഷ്യ വില 1,525 രൂപയാണ്. നിലവിലെ വിപണി വിലയില്‍ നിന്ന് 24 ശതമാനം നേട്ടമാണിത്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. വിപണി മൂല്യം 11,56,871 കോടി രൂപയാണ്. വെള്ളിയാഴ്ച 3,161 രൂപയിലാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
നാലാം പാദഫലത്തിന് പിന്നാലെ 3 ബ്രോക്കറേജുകള്‍ ടിസിഎസിന്റെ ലക്ഷ്യ വില താഴ്ത്തിയിരുന്നു. ശരാശരി 3,462 രൂപയാണ് ടിസിഎസിന്റെ ലക്ഷ്യവില. നിലവിലെ വിലയില്‍ നിന്ന് 9 ശതമാനം ഉയരാനാണ് സാധ്യത.
ഐസിഐസിഐ സെക്യൂരിറ്റീസ്
ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, റീട്ടെയില്‍ ബ്രോക്കറിംഗ്, പ്രൈവറ്റ് വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങള്‍ നല്കുന്ന സാമ്പത്തിക സ്ഥാപനമാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. കഴിഞ്ഞ 5 ദിവസത്തിനിടെ 4.95 ശതമാനം ഇടിഞ്ഞ ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരികള്‍ 430.50 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചത്.
ബ്രോക്കറേജുകള്‍ ശരാശരി ലക്ഷ്യ വിലയായി 517 രൂപയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരികള്‍ക്ക് നല്‍കുന്നത്. നിലവിലെ വിലയില്‍ നിന്ന് 20 ശതമാനം നേട്ടമാണിത്.
എസിസി സിമന്റ്
അദാനി ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് കമ്പനികളിലൊന്നാണ് എസിസി സിമന്റ്. 5 ദിവസത്തിനിടെ 2.10 ശതമാനം ഇടിഞ്ഞ എസിസി സിമന്റ് ഓഹരികള്‍ വെള്ളിയാഴ്ച 1,718 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. 32,260 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിക്ക് 2,238 രൂപയാണ് ബ്രോക്കറേജുകള്‍ ശരാശരി ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ വിലയേക്കാള്‍ 30 ശതമാനം നേട്ടമാണിത്.
അംബുജ സിമന്റ്
അദാനി ഗ്രൂപ്പ് ഈയിടെ സ്വന്തമാക്കിയ സിമന്റ് കമ്പനിയാണ് അംബുജ. നാലാം പാദഫലത്തിന് പിന്നാലെ ഇടിഞ്ഞ അംബുജ സിമന്റ് ഓഹരികള്‍ വെള്ളിയാഴ്ച 375 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വിലയില്‍ നിന്ന് 16 ശതമാനം ഉയര്‍ന്ന് 437 രൂപയിലേക്ക് എത്തുമെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തല്‍.
ഹിന്‍ഡാല്‍കോ
ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള മെറ്റല്‍ കമ്പനിയാണ് ഹിന്‍ഡാല്‍കോ. 422 രൂപയിലാണ് ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബ്രോക്കറേജുകള്‍ നല്കിയ ലക്ഷ്യവില 523 രൂപയാണ്. നിലവിലെ ഓഹരി വിലയേക്കാള്‍ 24 ശതമാനം നേട്ടമാണിത്.
ഐസിഐസിഐ ലംബാര്‍ഡ്
ഐസിഐസിഐ യുടെ അനുബന്ധ ഇന്‍ഷൂറന്‍സ് കമ്പനിയാണ് ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ്. രണ്ട് ബോക്കര്‍മാര്‍ ഓഹരിയുടെ ലക്ഷ്യ വില താഴ്ത്തിയിരുന്നു. 1,377 രൂപയാണ് ഓഹരിക്ക് നല്കിയ പുതുക്കിയ ലക്ഷ്യവില. വെള്ളിയാഴ്ച വ്യാപംരഅവസാനിപ്പിച്ച 10,59 രൂപയില്‍ നിന്ന് 30 ശതമാനം നേട്ടമാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications