കഴിഞ്ഞ ഒരു വർഷമായി സമ്മർദത്തിലായിരുന്ന ഐടി ഐടി ഭീമൻമാരായ ഇൻഫോസിസിന്റെയും ടിസിഎസിന്റെയും ഓഹരികൾ പാദഫലത്തിന് പിന്നാലെ കുതിച്ചുയരുകയാണ്. കമ്പനികളുടെ പാദഫലം മുൻ റിസൾട്ടുകളെ അപേക്ഷിച്ച് നിരാശപ്പെടുത്തുന്നതാണെങ്കിലും വിപണി വിദഗ്ധരുടെ പ്രവചനങ്ങൾക്കൊപ്പം നിൽക്കുന്ന സംഖ്യകളാണ് പുറത്ത് വന്നത്. ഇതോടെ ത്രൈമാസ ഫലങ്ങൾക്ക് പിന്നാലെ ഓഹരികൾ കുതിച്ചു. ഇൻഫോസിസ് ഒരാഴ്ചയ്ക്കിടെ 8.50 ശതമാനമാണ് ഉയർന്നത്. അതേസമയം ഒരു വർഷത്തിനിടെ ഓഹരിക്ക് ഉയരാനായത് 9.87 ശതമാനം മാത്രമാണ്.
ഈ കുതിപ്പിൽ ഇൻഫോസിസ് ഓഹരികൾ വാങ്ങുന്നത് നേട്ടമാകുമോ എന്നാണ് പരിശോധിക്കുന്നത്. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ പാദഫലങ്ങൾക്ക് പിന്നാലെ ഓഹരിക്ക് 'ബൈ' റേറ്റിംഗ് നൽകുകയും ലക്ഷ്യവില ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇൻഫോസിസിന് 1,953.90 രൂപ എന്ന സർവകാല ഉയരം മറികടക്കാൻ സാധിക്കുമോ എന്നതാണ് ചോദ്യം.

ഇൻഫോസിസ് പാദഫലം
ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഇൻഫോസിസിന്റെ അറ്റാദായം 6,106 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തിന്റെ ഡിസംബർ പാദത്തേക്കാൾ അറ്റാദായം 7.30 ശതമാനം കുറഞ്ഞു. അതേസമയം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 1.30 ശതമാനം വര്‍ധിച്ച് 38,821 കോടി രൂപയായി. വിപണി പ്രതീക്ഷകളെ മറികടക്കുന്ന പ്രകടമായിരുന്നു ഇത്. ശമ്പള വര്‍ധനവ്, മറ്റു ചെലവുകള്‍ അടിസ്ഥാനമാക്കി ഇബിഐടിഡി മാര്‍ജിന്‍ 20.5 ശതമാനമായും കുറഞ്ഞു.
മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നിരാശജനകമായിരുന്നു ഫലമെങ്കിലും വിപണിയുടെ കണക്കുകൂട്ടലുകൾക്കൊപ്പമായിരുന്നു ഇത്. ഇതോടൊപ്പം 2023-24ലേക്കുള്ള വരുമാന വളര്‍ച്ചാ പ്രതീക്ഷാനിലവാരം 1-2.5 ശതമാനത്തില്‍ നിന്ന് 1.5-2 ശതമാനത്തിലേക്ക് ഇന്‍ഫോസിസ് ഉയർത്തിയിട്ടുണ്ട്.
ഓഹരിയുടെ ലക്ഷ്യവില
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഡിസംബര്‍ പാദഫലത്തിന് പിന്നാലെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയുടെ റേറ്റിംഗും ലക്ഷ്യവിലയും ഉയര്‍ത്തിയിട്ടുണ്ട്. വിദേശ ബ്രോക്കറജ് സ്ഥാപനമായ ജെഫറീസ് ഇന്‍ഫോസിസിന് 'ബൈ' റേറ്റിംഗ് നല്‍കുന്നുണ്ട്. ഓഹരിയുടെ ലക്ഷ്യവില 1,740 രൂപയായി ഉയര്‍ത്തി.
ഇന്‍കേര്‍ഡ് ഓഹരി 'ആഡ്' റേറ്റിംഗ് ആണ് നല്‍കുന്നത്. ലക്ഷ്യവില1,668 രൂപയാണ്. കൊട്ടക് സെക്യൂരിറ്റീസ് 1,800 രൂപയില്‍ ഓഹരിക്ക് 'ബൈ' റേറ്റിംഗ് നല്‍കുന്നു. മോത്തിലാല്‍ ഓസ്വാള്‍ 1,750 രൂപയിലും ഐഡിബിഐ ക്യാപിറ്റല്‍ 1,730 രൂപയിലും ഓഹരിക്ക് 'വാങ്ങല്‍' നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
10,000 രൂപയ്ക്ക് ഓഹരി വാങ്ങിയാല്‍
തിങ്കളാഴ്ചയിലെ ക്ലോസിംഗ് നിലവാരം പ്രകാരം 1,652.10 രൂപയില്‍ ലഭ്യമായ ഇന്‍ഫോസിസ് ഓഹരികളില്‍ 10,000 രൂപ നിക്ഷേപിച്ചാല്‍ 6 ഓഹരികളാണ് വാങ്ങാന്‍ സാധിക്കുക. ഓഹരി 1,953.90 എന്ന സര്‍വകാല ഉയരത്തിലേക്ക് എത്തിയാല്‍ 10,000 രൂപ നിക്ഷേപത്തിന്റെ മൂല്യം 12,000 രൂപയായി ഉയരും.
ഓഹരി പ്രകടനം
തിങ്കളാഴ്ച 2.44 ശതമാനം നേട്ടത്തോടെ ഇന്‍ഫോസിസ് 1,652.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1,185.30 രൂപയിലാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന നിലവാരം. 1,664.95 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം. ഒരു വര്‍ഷത്തിനിടെ 9.87 ശതമാനമാണ് ഓഹരിയുടെ റിട്ടേണ്‍. മൂന്ന് മാസത്തിനിടെ ഓഹരി 15.44 ശതമാനം ഉയര്‍ന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications