ചാഞ്ചാട്ടത്തിനൊടുവിൽ വ്യാഴാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്ത് വിപണി. നിഫ്റ്റി 37 പോയിൻറ് ഉയർന്ന് 20,133.15 ലും സെൻസെക്സ് 87 പോയിൻറ് നേട്ടത്തിൽ 66,988.44 ലും ക്ലോസ് ചെയ്തു. അൾട്രാടെക് സിമന്റ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, സൺ ഫാർമ, അപ്പോളോ ഹോസ്പിറ്റൽസ്, ഐഷർ മോട്ടോഴ്‌സ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ നഷ്ടത്തിലാണ്.
സെക്‌ടറൽ സൂചികകളിൽ പിഎസ്‌യു ബാങ്ക് സൂചിക 1.5 ശതമാനം ഇടിഞ്ഞു. ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ്, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1-1.5 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.8 ശതമാനവും സ്മോൾകാപ് സൂചിക ഒരു ശതമാനവും ഉയർന്നു. മുൻനിര ബാങ്കിംഗ് ഓഹരികൾ നഷ്ടത്തിലേക്ക് വീണതോടെ ബാങ്ക് നിഫ്റ്റി നാല് ദിവസത്തെ നേട്ടത്തിൽ നിന്ന് പിന്നോട്ടടിച്ചു.

നവംബറിൽ ശക്തമായ മുന്നേറ്റം
ആഭ്യന്തര വിപണി സൂചികളായ സെൻസെക്സും നിഫ്റ്റിയും നവംബറിൽ ശക്തമായ നേട്ടത്തോടെയാണ് ക്ലോസ് ചെയ്യുന്നത്. യുഎസിലെ പലിശ നിരക്ക് താഴേക്ക് വരുമെന്ന പ്രതീക്ഷയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ സാധ്യതകളിലെ തുടർച്ചയായ ശക്തിയുമാണ് മുന്നേറ്റത്തിന് കാരണമായത്.
നിഫ്റ്റിയും സെൻസെക്സും ഏകദേശം 5 ശതമാനം മുന്നേറി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം ഒക്ടോബർ 31ന് ഏകദേശം 311.5 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 335.6 ലക്ഷം കോടി രൂപയായി ഉയർന്നു, ഇത് നിക്ഷേപകരെ ഒരു മാസത്തിനുള്ളിൽ ഏകദേശം 24.1 ലക്ഷം കോടി രൂപ സമ്പന്നരാക്കി.
ശ്രദ്ധേയമായ ഓഹരികൾ
കഴിഞ്ഞ വാരത്തിൽ സബ്സ്ക്രിപ്ഷൻ നടന്ന ഓഹരികളാണ് ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്തത്. അവിശ്വസനീയമായ നേട്ടത്തോടെ 140 ശതമാനം പ്രീമിയത്തിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. 500 രൂപ ഇഷ്യു വിലയുള്ള ഓഹരി 1,200 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ഇൻട്രാഡേയിൽ 1,400 രൂപ വരെ കുതിച്ച ഓഹരി 165.4 ശതമാനം നേട്ടത്തോടെ 1,327 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഗന്ധർ ഓയിൽ 76.3 ശതമാനം പ്രീമിയത്തിൽ 298 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ഇൻട്രാഡേയിൽ ഓഹരി രൂപയിലേക്ക് കുതിച്ചിരുന്നു. അതേസമയം ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ഓഹരികൾ 1.43 ശതമാനം ഡിസ്ക്കൗണ്ടിലാണ് ലിസ്റ്റ് ചെയ്തത്. 140 രൂപ ഇഷ്യു വിലയുള്ള ഓഹരി 138 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
സിമന്റ് ഓഹരികൾ കുതിച്ചു. അൾട്രാടെക്, അംബുജ എന്നിവ 1 ശതമാനത്തിലധികം ഉയർന്നു. ഓട്ടോ ഓഹരികളിൽ ഐഷർ മോട്ടോഴ്‌സ് റെക്കോർഡ് ഉയരത്തിലെത്തി. പൊതുമേഖല ഇൻഷുറൻസ് ഓഹരികളിൽ നേട്ടം തുടരുകയാണ്. ന്യൂ ഇന്ത്യ അഷ്വറൻസ് 10 ശതമാനവും ജനറൽ ഇൻഷൂറൻസ് കമ്പനി 4 ശതമാനവും ഉയർന്നു.
ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, സൺ ഫാർമ, ടൈറ്റൻ, അൾട്രാടെക് സിമന്റ് എന്നിവയുൾപ്പെടെ 350 ഓളം ഓഹരികൾ വ്യാഴാഴ്ച 52 ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
വ്യാഴാഴ്ച രൂപ ഡോളറിന് 83.39 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച അവസാനിച്ച 83.32 നെ അപേക്ഷിച്ച് നഷ്ടത്തിലാണ് ക്ലോസിംഗ്.
More From GoodReturns

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications