100 രൂപയിൽ താഴെയുള്ള ഓഹരികൾ തിരയുകയാണോ? എന്നാ ഇന്ന് വാങ്ങാവുന്ന ഇൻട്രാഡേ ഓഹരികളെ കുറിച്ച് അറിയാം. ഇന്നലെ വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണി അൽപം താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. കാരണം ഏപ്രിൽ 2ന് നടന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളായിരുന്നു വിപണിയിലെ ആടിയുലച്ചത്. എന്നിരുന്നാലും ഇന്ത്യൻ സൂചികകൾ തളർന്നില്ല. വ്യാപാര സെഷന്റെ ആദ്യ പകുതിയിൽ ഉണ്ടായ നഷ്ടങ്ങളിൽ ഭൂരിഭാഗവും പിന്നീട് വേഗത്തിൽ തിരിച്ചുപിടിച്ചു.
നിഫ്റ്റി 50 സൂചിക 82 പോയിന്റ് താഴ്ന്ന് 23,250 ലും, ബിഎസ്ഇ സെൻസെക്സ് 322 പോയിന്റ് കുറഞ്ഞ് 76,295 ലും, ബാങ്ക് നിഫ്റ്റി സൂചിക 249 പോയിന്റ് ഉയർന്ന് 51,597 ലും അവസാനിച്ചു.
ഇന്നലെ ഫാർമ, ഹെൽത്ത്കെയർ, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മറുവശത്ത് ഐടി, ഓട്ടോ, മെറ്റൽസ് എന്നിവക്ക് കടുത്ത നഷ്ടം നേരിടേണ്ടി വന്നു. മിഡ്, സ്മോൾ-ക്യാപ് സൂചികകളും മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി മിഡ്‌ക്യാപ് 100 തുടക്കത്തിൽ താഴ്ന്ന നിലയിലായിരുന്നുവെങ്കിലും പിന്നീട് 0.21% ഉയർന്നു. നിഫ്റ്റി സ്മോൾ ക്യാപ് 100 അതിന്റെ ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 0.58% നേട്ടത്തോടെ ഉയർന്നിട്ടാണ് ഇന്നലെ ക്ലോസ് ചെയ്തത്.
ഇന്നത്തെ ഓഹരി വിപണിയിൽ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം...?
മോട്ടിലാൽ ഓസ്വാളിലെ റിസർച്ച് - വെൽത്ത് മാനേജ്‌മെന്റ് മേധാവി സിദ്ധാർത്ഥ ഖേംക ഇന്നത്തെ ഇന്ത്യൻ ഓഹരി വിപണിയെ കുറിച്ച് സംസാരിച്ചത് ഇങ്ങനെ... "പ്രധാന സംഭവം ഇപ്പോൾ അവസാനിച്ചതോടെ, ഏപ്രിൽ 9-ന് നടക്കുന്ന ആർബിഐയുടെ പണനയത്തിലേക്കും അവസാനിച്ച 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ വരുമാന നേട്ടങ്ങളിലേക്കും വിപണിയുടെ ശ്രദ്ധ മാറും.".
ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനങ്ങൾക്കു വേണ്ടിയായിരുന്നു ഈ കാത്തിരിപ്പ്. ഇനി വിപണിയുടെ ആശങ്കയും ആകാംഷയും മുകളിൽ പറഞ്ഞതു പ്രകാരം ആർബിഐയുടെ പണനയത്തിലേക്കും പുതിയ സാമ്പത്തിക വർഷത്തിലേക്കുമാണ്.

100 രൂപയിൽ താഴെയുള്ള ഇന്നത്തെ ഇൻട്രാഡേ സ്റ്റോക്കുകൾ
മാർക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ ഇന്ന് വാങ്ങാവുന്നതും വിൽക്കാവുന്നതുമായ അഞ്ച് ഇൻട്രാഡേ സ്റ്റോക്കുകൾ ഇവിടെയുണ്ട്. ഓരോന്നും വിശദമായി പരിശോധിക്കാം. ആകർഷകമായ വിലയും ലക്ഷ്യ വിലയും സ്റ്റോപ്പ് ലോസും അറിയാം....
വൈശാലി പരേഖ് ശുപാർശ ചെയ്യുന്ന ഓഹരികൾ
1. IOB (ഇന്ത്യൻ ഓവർസീസ് ബാങ്ക്): ഈ ഓഹരികൾ 37 രൂപക്ക് വാങ്ങാം. ഓഹരിയുടെ ലക്ഷ്യ വില 42 രൂപയാണ്. എന്നാൽ സ്റ്റോപ്പ് ലോസ് 35 രൂപയാണ്.
2. NHPC : ഈ ഓഹരികൾ നിങ്ങൾക്ക് 84.70 രൂപക്ക് വാങ്ങാം. ഓഹരിയുടെ ലക്ഷ്യ വിലയും 92 രൂപയും സ്റ്റോപ്പ് ലോസ് 80 രൂപയുമാണ്.
മഹേഷ് എം ഓജ നിർദ്ദേശിക്കുന്ന ഇന്നത്തെ ഇൻട്രാഡേ ഓഹരികൾ
3. കോൺഫിഡൻസ് പെട്രോളിയം ഇന്ത്യ: ഈ ഓഹരികൾ 52 രൂപ മുതൽ 53 രൂപ വരെ വാങ്ങുക. ലക്ഷ്യ വിലയായി കണക്കാക്കിയത് 54.50 രൂപ, 56 രൂപ, 58 രൂപ എന്നിങ്ങനെയാണ്. മാത്രമല്ല സ്റ്റോപ്പ് ലോസ് 50.50 രൂപയാണ്.
4. കാനറ ബാങ്ക്: ഈ ഓഹരികൾ 93 രൂപ മുതൽ 94 രൂപ വരെ വാങ്ങാൻ സാധിക്കും. ഇവിടെ 96 രൂപ, 98 രൂപ, 100 രൂപ, 102 രൂപ എന്നിങ്ങനെയാണ് ഈ ഓഹരിയുടെ ടാർഗറ്റ് വില. സ്റ്റോപ്പ് ലോസ് 91 രൂപയുണ്ട്.
സുഗന്ധ സച്ച്ദേവ നിർദ്ദേശിക്കുന്ന ഓഹരി
5. എൻ.എം.ഡി.സി സ്റ്റീൽ: ഇന്ന് ഈ ഓഹരികൾ 36.40 രൂപക്ക് വിൽക്കുക. ഓഹരിയുടെ ലക്ഷ്യ വില 33.70 രൂപയാണ്. സ്റ്റോപ്പ് ലോസ് 37.50 രൂപയുമാണ്.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications