നല്ലൊരു വരുമാനം ഉറപ്പാക്കാനായി സ്ഥിര നിക്ഷേപങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ, ഇന്ന് കൂടുതൽ ആളുകൾ മൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നുണ്ട്. മാർക്കറ്റ് അധിഷ്‌ഠിതമായ ഒരു നിക്ഷേപ രീതിയാണ് മ്യൂച്വൽ ഫണ്ടുകൾ. അതുകൊണ്ട് തന്നെ ഉയർന്ന നേട്ടം ഇതിൽനിന്നും നേടാം.
പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ കോടീശ്വരനാകാം?
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ആദ്യം മനസ്സിൽ വരുന്നത് ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകളാണ്. മൂന്ന് തരത്തിലുള്ള ഫണ്ടുകളിലും നിക്ഷേപിക്കാവുന്നതാണ്. എന്നാൽ അതിനായി നിങ്ങൾ മൂന്ന് വ്യത്യസ്ത സ്കീമുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്ഐപി) നിക്ഷേപത്തിനായി ഒരു ഫണ്ട് തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ചിലപ്പോൾ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഫണ്ട് പ്രവർത്തിക്കുന്നില്ലെങ്കിൽ ഫണ്ട് മാറ്റേണ്ടതായി വന്നേക്കാം.

എന്നാൽ ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മാൾ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപം നടത്തുന്ന തരം ഫണ്ടായ ഫ്ലെക്സി ക്യാപ് ഫണ്ടുകൾ അതിനുള്ള അവസരം നൽകുന്നുണ്ട്. ഇത്തരം ഫണ്ടുകൾ ഫണ്ട് മാനേജർമാർക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകുന്നു. വിവിധ മാർക്കറ്റ് ക്യാപ്പുകളിൽ, വ്യത്യസ്ത തരം സെക്യൂരിറ്റികളിൽ നിക്ഷേപം നടത്താൻ ഇത്തരം ഫണ്ടുകൾ സഹായിക്കുന്നു.
പല ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകളും കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 10,000 രൂപയുടെയും 20,000 രൂപയുടെയും പ്രതിമാസ എസ്ഐപികൾ അഞ്ച് വർഷത്തിനുള്ളിൽ തിരികെ നൽകിയത് എത്രയെന്ന് നോക്കാം.
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്ന 5 ബാങ്കുകളെ പരിചയപ്പെടാം
ക്വാണ്ടി ഫ്ലക്സി ക്യാപ് ഫണ്ട്
ഈ ഫണ്ട് അഞ്ച് വർഷത്തെ കാലയളവിൽ 10,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ 600,000 രൂപയാണ് മൊത്തം തുക. കാലാവധി കഴിയുമ്പോൾ 18,83,438 രൂപ തിരികെ കിട്ടും. 20,000 രൂപ വീതം പ്രതിമാസം 5 വർഷ കാലയളവിൽ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 12,00,000 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്നത് 37,66,875 രൂപയാണ്.
ജെഎം ഫ്ലെക്സി ക്യാപ് ഫണ്ട്
ഈ ഫണ്ട് 5 വർഷത്തിൽ 34.50 ശതമാനം തിരികെ നൽകും. 10,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് 16,02,205 രൂപയായി മാറും. 20,000 രൂപ നിക്ഷേപിച്ചാൽ 5 വർഷ കാലയളവിനുശേഷം കയ്യിൽ കിട്ടുക 32,04,409 രൂപയാണ്.
എച്ച്ഡിഎഫ്സി ഫ്ലെക്സി ക്യാപ് ഫണ്ട്
എച്ച്ഡിഎഫ്സി മൂച്വൽ ഫണ്ടു 5 വർഷ കാലയളവിൽ 30.11 ശതമാനം തിരികെ നൽകും. ഈ ഫണ്ടിൽ പ്രതിമാസം 10,000 രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 13,98,616 രൂപ കിട്ടും. 20,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ 27,97,232 രൂപ കയ്യിൽ കിട്ടും.
ഈഡൽവെയ്സസ് ഫ്ലെക്സി ക്യാപ് ഫണ്ട്
ഈ ഫണ്ട് 5 വർഷ കാലയളവിൽ 27.86 ശതമാനമാണ് തിരികെ നൽകുക. 10,000 രൂപ പ്രതിമാസം 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 13,05998 രൂപയായി കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുക. 20,000 രൂപ നിക്ഷേപിച്ചാൽ കിട്ടുന്നത് 27,97,232 രൂപയാണ്.
പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട്
ഈ ഫണ്ടിൽ പ്രതിമാസം 10,000 രൂപ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 12,80,977 രൂപ കയ്യിൽ കിട്ടും. 20,000 രൂപ നിക്ഷേപിച്ചാൽ കിട്ടുന്നത് 25,61,953 രൂപയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

അംഫി ഓഗസ്റ്റ് കണക്കുകൾ പുറത്ത്; എസ്ഐപി നിക്ഷേപം തുടരണോ അതോ മാറ്റണോ? നിക്ഷേപകർ അറിയേണ്ട നിർണായക കാര്യങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
