യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തു വരുന്നതിന് മുന്നോടിയായി ആഗോള തലത്തിൽ സൂചികകൾ നേട്ടത്തിലെത്തിയതോടെ തുടർച്ചയായ രണ്ടാം ദിവസവും നേട്ടം തുടർന്ന് സെൻസെക്സും നിഫ്റ്റിയും. സെൻസെക്‌സ് 273.67 പോയിന്റ് ഉയർന്ന് 65,617.84ലും നിഫ്റ്റി 83.50 പോയിന്റ് നേട്ടത്തോടെ 19,439.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻദിവസത്തെ ക്ലോസിംഗിനേക്കാൾ 254 പോയിന്റ് നേട്ടത്തോടെ 65,598.65 നിലവാരത്തിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്.
ചൊവ്വാഴ്ച സെഷനിൽ വ്യാപാരത്തിലുടനീളം നേട്ടം തുടർന്ന സെൻസെക്സ് 526 ഉയർന്ന് ഇൻട്രാ ഡേ ഹെെ നിലവാരമായ 65,870.59 ലെത്തി. മെറ്റൽ, പൊതുമേഖലാ ബാങ്ക് എന്നിവയിലൊഴികെ ശക്തമായ വാങ്ങലുകൾ പ്രകടമായ ചൊവ്വാഴ്ച നിഫ്റ്റി 19450 ന് മുകളിൽ ഉയർന്നു. അവസാന മണിക്കൂറിൽ ഫിനാൻഷ്യൽ സെക്ടറുകൾ ഇടിഞ്ഞെങ്കിലും നേട്ടത്തിൽ ക്ലോസ് ചെയ്യാൻ വിപണിക്ക് സാധിച്ചു.
നിഫ്റ്റി ഓഹരികൾ
ഏകദേശം 1,892 ഓഹരികൾ ചൊവ്വാഴ്ച നേട്ടത്തിലാണ്. 1,496 ഓഹരികൾ ഇടിഞ്ഞപ്പോൾ 117 ഓഹരികളുടെ വിലയിൽ മാറ്റമില്ല. സൺ ഫാർമ, ഐഷർ മോട്ടോഴ്‌സ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയുടെ മുന്നേറ്റത്തിന് സഹായിച്ചത്. യുപിഎൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവ നഷ്ടത്തിലായി.

സെൻസെക്സ്
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഹെവി വെയ്റ്റ് ഓഹരികളാണ് സെൻസെക്‌സിനെ നേട്ടത്തിലെത്തിച്ചത്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം മുൻ സെഷനിലെ 299.4 ലക്ഷം കോടി രൂപയിൽ നിന്ന് 301.3 ലക്ഷം കോടി രൂപയായി ഉയർന്നു. ഒറ്റ സെഷനിൽ നിക്ഷേപകർക്ക് 1.9 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്.
സെക്ടർ സൂചികകൾ
മെറ്റൽ, പിഎസ്‍യു ബാങ്ക് ഒഴികെ മറ്റെല്ലാ സെക്ടർ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, പവർ, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ്, ഹെൽത്ത് കെയർ എന്നിവ 1 ശതമാനം വീതം ഉയർന്നു. ബിഎസ്‌ഇ മിഡ് കാപ്, സ്‌മോൾ കാപ് സൂചികകളും ഒരു ശതമാനം വീതം ഉയർന്നു.
പ്രധാന ഓഹരികൾ
* തിങ്കളാഴ്ചയിലെ നേട്ടം തുടർന്ന റിലയൻസ് ഇൻഡസ്ട്രീസ് ചൊവ്വാഴ്ചയും 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
* പ്രധാനമന്ത്രിയുടെ ഫ്രഞ്ച് സന്ദർശനത്തിൽ പുതിയ കരാറുകൾ ഒപ്പിടുമെന്ന പ്രതീക്ഷയിൽ ഡിഫൻസ് ഓഹരികൾ 10 ശതമാനം മുന്നേറി.
* ലൈഫ് ഇൻഷൂറൻസുകൾ ജൂണിൽ സമാഹരിച്ച പ്രീമിയങ്ങളുടെ വളർച്ച എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മാക്‌സ് ഫിനാൻഷ്യൽ സർവീസസ് എന്നിവയിൽ 2 ശതമാനം വീതം നേട്ടമുണ്ടാക്കി.
* 19.5 ബില്യൺ ഡോളറിന്റെ സെമി കണ്ടക്ടറർ സംയുക്ത സംരംഭത്തിൽ നിന്ന് തായ്‌വാനിലെ ഫോക്‌സ്‌കോൺ പിന്മാറിയതോടെ വേദാന്ത ഓഹരികൾ 2.5 ശതമാനം ഇടിഞ്ഞു.
* റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനി, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, സൺ ഫാർമ, ടാറ്റ മോട്ടോഴ്‌സ് - ഡിവിആർ എന്നിവയുൾപ്പെടെ 181 ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
* രൂപ നേട്ടം നിലനിർത്തി. ചൊവ്വാഴ്ച ഡോളറിനെതിരെ 82.36 നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ച രൂപ 21 പൈസ നേട്ടമുണ്ടാക്കി. തിങ്കളാഴ്ച 82.57 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിംഗ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications