ഓഹരി വിപണി നിക്ഷേപകരിൽ ഡിവിഡന്റ് ഓഹരികളോട് താൽപര്യമുള്ള പ്രത്യേകമൊരു നിക്ഷേപകരുണ്ട്. സ്ഥിരമായി ലാഭവിഹിതം നൽകുന്ന കമ്പനികളാണെങ്കിൽ ഓഹരി വിറ്റഴിക്കാതെ തന്നെ നല്ലൊരു തുക വരുമാനമായി കയ്യിലെത്തും. ഒപ്പം ഓഹരി വിലയിലെ നേട്ടവും ലഭിക്കും. പൊതുമേഖലാ ഓഹരികൾ ഇക്കൂട്ടത്തിലെ മുൻനിരക്കാരാണ്. 2023ൽ മിക്ക ഡിവിഡന്റ് ഓഹരികളും നിക്ഷേപകർക്ക് ലാഭവിഹിതം നൽകുന്നതിനൊപ്പം ഓഹരി വിലയിലും നേട്ടം നൽകി.
അതിനാൽ ഡിവിഡന്റ് ഓഹരികളോട് താൽപര്യം വർധിച്ചതായി കാണാം. പൊതുവെ കമ്പനികൾ അവരുടെ ലാഭത്തിൽ നിന്നോ കരുതൽ ശേഖരത്തിൽ നിന്നോ ആണ് ക്യാഷ് ഡിവിഡന്റ് നൽകുന്നത്. അതേസമയം ഇവ സ്വീകരിക്കുന്ന നിക്ഷേപകർക്ക് നികുതി ബാധ്യതയുണ്ട്. എങ്ങനെ നികുതി അടയ്ക്കണമെന്നും എങ്ങനെ നികുതിയിൽ നിന്ന് രക്ഷപ്പെടാമെന്നും നോക്കാം.

ലാഭവിഹിതത്തിന് നികുതി
കമ്പനികളുടെ ഓഹരി ഉടമകൾക്ക് ലാഭവിഹിതം അനുവദിക്കുമ്പോൾ സ്രോതസ്സിൽ നികുതി (ടിഡിഎസ്) കുറച്ചതിന് ശേഷം മാത്രമാണ് കമ്പനികൾ ലാഭവിഹിതം അനുവദിക്കുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 194 പ്രകാരമാണ് ഡിവിഡന്റിന് ടിഡിഎസ് ഈടാക്കുന്നത്. 2020 ഏപ്രിൽ 1 മുതൽ (2020-21 സാമ്പത്തിക വർഷം മുതൽ) നികുതി ഈടാക്കുന്നുണ്ട്.
2020 ലെ ഫിനാൻസ് ആക്ടിൽ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (ഡിഡിടി) എന്ന ആശയം നിർത്തലാക്കുകയും ആദായനികുതി നിയമത്തിലെ സെക്ഷൻ 10(34) പ്രകാരമുള്ള ഇളവ് പിൻവലിച്ചുമാണ് സെക്ഷൻ 194 അവതിപ്പിച്ചത്. ഇതുപ്രകാരം ഡിവിഡന്റിന് മുകളിൽ 10 ശതമാനം ടിഡിഎസ് ആണ് കമ്പനി ഈടാക്കുക.
സാമ്പത്തിക വർഷത്തിൽ ലഭിച്ച/ ലഭിക്കാൻ സാധ്യതയുള്ള ലാഭവിഹിതം 5,000 രൂപയിൽ കൂടാൻ സാധ്യതയുണ്ടെങ്കിലാണ് കമ്പനിക്ക് ടിഡിഎസ് ഈടാക്കേണ്ടി വരുന്നത്. നിക്ഷേപകൻ സാധുവായ പാൻ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിൽ ഡിവിഡന്റ് വരുമാനത്തിന്റെ 20 ശതമാനം നികുതി ഈടാക്കും.
എങ്ങനെ ടിഡിഎസ് ഒഴിവാക്കാം
സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം അടിസ്ഥാന ഇളവ് പരിധി കവിയുന്നില്ലെങ്കിൽ സാധാരണയായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. ലാഭവിഹിതം സ്വീകരിക്കുന്ന നിക്ഷേപകന് ഈടാക്കിയ ടിഡിഎസ് തിരികെ ലഭിക്കാൻ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. അധികമായി ഈടാക്കിയ നികുതി റീഫണ്ട് ലഭിക്കും.
സാമ്പത്തിക വര്‍ഷത്തില്‍ നികുതി ബാധകമായ വരുമാനമില്ലാത്ത നിക്ഷേപകര്‍ക്ക് ടിഡിഎസ് ഒഴിവാക്കാനായി 15ജി/15എച്ച് ഫോം സമര്‍പ്പിക്കാം. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഇവ സമർപ്പിക്കാം. ഡിവിഡന്റ് ലഭിക്കുന്ന സാമ്പത്തിക സ്ഥാപനത്തിനാണ് ഫോം സമര്‍പ്പിക്കേണ്ടത്. ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതത്തിനും മ്യൂച്വല്‍ ഫണ്ട് ലാഭവിഹിതത്തിനും ടിഡിഎസ് ഒഴിവാക്കാന്‍ ഈ ഫോം ഉപയോഗിക്കാം. 60 വയസിന് താഴെ പ്രായമുള്ളവരാണ് 15ജി ഫോം സമര്‍പ്പിക്കേണ്ടത്. മുതിര്‍ന്ന പൗരന്മാരാണ് 15എച്ച് ഫോം സമര്‍പ്പിക്കേണ്ടത്.
ആദായ നികുതി നൽകണം
വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് മുകളിലാണെങ്കിൽ നിക്ഷേപകന്റെ കൈവശമുള്ള ഓഹരികളിൽ നിന്നുള്ള ലാഭവിഹിതം 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. ആദായ നികുതി അടയ്ക്കുന്നവരാണെങ്കിൽ ഡിവിഡന്റ് വരുമാനത്തിന് ടാക്സ് സ്ലാബ് പ്രകാരം നികുതി നൽകേണ്ടതായി വരും.
ഈ വാരം ഡിവിഡന്റ് നൽകുന്ന ഓഹരികൾ
* മാസ് ഫിന്‍ സര്‍വീസ് 3 രൂപ പ്രതിയോഹരി ലാഭവിഹിതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി ജനുവരി 22 ആണ്. അന്നേ ദിവസം വിപണി അവധിയാണ്.
* ബ്രോക്കറേജ് സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ 12.70 രൂപ ലാഭവിഹിതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി ജനുവരി 23 ആണ്.
* ഐടി കമ്പനിയായ വിപ്രോ 1 രൂപ പ്രതിയോഹരി ലാഭവിഹിതം നല്‍കും. ജനുവരി 24 ആണ് എക്‌സ് ഡിവിഡന്റ് തീയതി.
* മാസ്‌ടേക് ലിമിറ്റഡ് ജനുവരി 25 നാണ് എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. പ്രതിയോഹരി 7 രൂപ ലാഭവിഹിതം ലഭിക്കും.
* ഈ ആഴ്ച ഏറ്റവും വലിയ തുക ലാഭവിഹിതം നല്‍കുന്നത് കെഡിഡിഎല്‍ ലിമിറ്റഡാണ്. 58 രൂപ പ്രതിയോഹരി ലാഭവിഹിതം ലഭിക്കും. ഓഹരി ജനുവരി 25 ന് എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
* ഐഐഎഫ്എല്‍ ഫിനാന്‍സ് 4 രൂപ പ്രതിയോഹരി ലാഭവിഹിതം നല്‍കും. എക്‌സ് ഡിവിഡന്റ് തീയതി ജനുവരി 25.
* ജനുവരി 25 ന് എക്‌സ് ഡിവഡന്റ് ട്രേഡ് ചെയ്യുന്ന മറ്റൊരു ഓഹരി കെസോള്‍വ്‌സ് ഇന്ത്യയാണ്. 7.50 രൂപയാണ് പ്രതിയോഹരി ലാഭവിഹിതം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
