തിങ്കളാഴ്ച വിപണിയിൽ ശ്രദ്ധാ കേന്ദ്രമായിരുന്ന ഓഹരികളിലൊന്നാണ് യെസ് ബാങ്കിന്റേത്. ശനിയാഴ്ച നാലാം പാദഫലം പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ യെസ് ബാങ്ക് ഓഹരികളിൽ കനത്ത വില്പനയാണ് കണ്ടത്. യെസ് ബാങ്ക് ഓഹരികൾ തിങ്കളാഴ്ച ഇടിവിലാണ് വ്യാപാരം തുടങ്ങിയത്.
വെള്ളിയാഴ്ചത്തെ ക്ലോസിംഗ് നിലവാരമായ 16.20 രൂപയിൽ നിന്ന് 4 ശതമാനം ഇടിഞ്ഞ് ഓഹരികൾ 15.50 രൂപ എന്ന ദിവസത്തിലെ താഴ്ന്ന നിലയിലേക്ക് എത്തി. തിങ്കളാഴ്ച 3.09 ശതമാനം ഇടിഞ്ഞ് 15.70 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രകടനം നാലാം പാദത്തിൽ രേഖപ്പെടുത്തിയതിനാലാണ് ഓഹരികൾ ഇടിഞ്ഞത്.

ഉയർന്ന പ്രൊവിഷൻ
യെസ് ബാങ്ക് ഓഹരികൾ തിങ്കളാഴ്ച ഇടിയാനുണ്ടായ പ്രധാന കാരണം നാലാം പാദഫലത്തിലെ ഉയർന്ന പ്രൊവിഷനിംഗാണെന്ന് ജിസിഎൽ ബ്രോക്കിംഗിലെ സിഇഒ രവി സിംഗാള് അഭിപ്രായപ്പെട്ടു. എസ്ബിഐ ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകളുടെ ലോക്ക്-ഇൻ മൂന്ന് വർഷത്തിന് ശേഷം കുറഞ്ഞ പ്രൊവിഷനിംഗ് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ മൂന്ന് വർഷത്തിലേറെയുള്ള ഭരണത്തിന് ശേഷവും യെസ് ബാങ്കിന് അതിന്റെ കിട്ടാക്കടം കണ്ടെത്താനോ കുറയ്ക്കാനോ കഴിഞ്ഞിട്ടില്ലെന്നത് ഗുരുതരമായ ആശങ്കയായി തുടരുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഓഹരി വില എങ്ങോട്ട്
യെസ് ബാങ്ക് ഓഹരികൾക്ക് 15.25 രൂപയിൽ പിന്തുണയുണ്ടെന്ന് ചോയ്സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പറഞ്ഞു, 18.50 രൂപ നിരക്കിലാണ് ഓഹരി പ്രതിരോധനം നേരിടുന്നത്. യെസ് ബാങ്ക് ഓഹരികൾ പോർട്ട്‌ഫോളിയോയിൽ ഉള്ളവർ 15 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു. പുതിയ നിക്ഷേപം ആഗ്രഹിക്കുന്നവരാണെങ്കിൽ 18.50 രൂപ ലെവലിൽ നിക്ഷേപം നടത്താനാണ് സുമീത് ബഗാഡിയയുടെ നിർദ്ദേശം.
യെസ് ബാങ്ക് ഓഹരികൾ 18.50 രൂപ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്യുമ്പോൾ 22 മുതൽ 24 രൂപ വരെ ഉയരുമെന്ന് ജിസിഎൽ ബ്രോക്കിംഗിലെ രവി സിംഗാൾ അഭിപ്രായപ്പെട്ടു. 15 രൂപയിലെ പിന്തുണ തരുകയാണെങ്കിൽ 12.50 മുതൽ 13 വരെ താഴാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ഓഹരി പ്രകടനം
2023 ന്റെ തുടക്കം മുതൽ യെസ് ബാങ്ക് ഓഹരികൾ 27.94 ശതമാനമാണ് ഇടിഞ്ഞത്. അഞ്ച് വർഷത്തിൽ നിഫ്റ്റി ബാങ്ക് 66.79 ശതമാനം ന്യായമായ റിട്ടേൺ നൽകിയപ്പോൾ അതേ കാലയളവിൽ യെസ് ബാങ്ക് ഓഹരികളുടെ മൂല്യത്തിൽ 95.51 ശതമാനം ഇടിവ് നേരിട്ടു. 24.75 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 12.25 രൂപയാണ് ഇക്കാലയളവിലെ ഏറ്റവും താഴ്ന്ന വില.
നാലാം പാദഫലം
യെസ് ബാങ്കിന്റെ 2022-23 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലം ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. അറ്റാദായം കഴിഞ്ഞ വർഷത്തെ നാലാം പാദത്തെ അപേക്ഷിച്ച് 45 ശതമാനം ഇടിഞ്ഞു. 367.46 കോടി രൂപയിൽ നിന്ന് 202.43 കോടി രൂപയായി കുറഞ്ഞു.
അതേസമയം 2022-23 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തേക്കാൾ 293 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 51.52 കോടി രൂപയായിരുന്നു. വർധിച്ചുവരുന്ന പ്രൊവിഷനിംഗ് അറ്റാദായത്തിൽ ഇടിവിന് കാരണമായി.
പ്രൊവിഷനിംഗ് ത്വരിതപ്പെടുത്തിയിട്ടും തുടർച്ചയായ രണ്ടാം വർഷവും മുഴുവൻ വർഷ ലാഭം റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞതായി യെസ് ബാങ്ക് പറഞ്ഞു.
50 ലക്ഷം ഓഹരി ഉടമകൾ
മാര്‍ച്ച് 31 നുള്ള കണക്ക് പ്രകാരം 50.57 ലക്ഷം ഓഹരി ഉടമകളാണ് യെസ് ബാങ്കിനുള്ളത്. ഏറ്റവും കൂടുതൽ ഓഹരി ഉടമകളുള്ളതും യെസ് ബാങ്കിനാണ്. 13 മ്യൂച്വല്‍ ഫണ്ടുകള്‍ 0.12 ശതമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ബാങ്കുകള്‍ക്ക് 33.02 ശതമാനവും 13 ഇന്‍ഷൂറന്‍സ് കമ്പനികള്‍ 4.62 ശതമാനം യെസ് ബാങ്ക് ഓഹരികളും കയ്യില്‍ വെയ്ക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications