ഓഹരി വിപണിയിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയതയും തുടങ്ങാനിരിക്കുന്നതുമായി നിരവധി ഐപിഒകളാണ് ഈ വാരം അരങ്ങ് തകർക്കുന്നത്. ഡിസംബർ 18ന് സബ്സ്ക്രിപ്ഷൻ ആരംഭിച്ചവയ്ക്ക് ബുധനാഴ്ചയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഡിസംബർ 20 ന് ഐപിഒ സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നുണ്ട്. ഇത് 22 വരെ നീളും.
നിലവിൽ സബ്സ്ക്രിപ്ഷൻ നടക്കുന്ന ഹാപ്പി ഫോർജിംഗ്‌സ്, ആർബിസെഡ് ജുവലേഴ്‌സ്, ക്രെഡോ ബ്രാൻഡ് മാർക്കറ്റിംഗ് എന്നിവ ചൊവ്വാഴ്ച ഒന്നാം ദിവസം ഓവർസബ്‌സ്‌ക്രൈബ് ചെയ്‌തു, അതേസമയം മുത്തൂറ്റ് മൈക്രോഫിൻ, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ്, മോട്ടിസൺസ് ജുവല്ലേഴ്‌സ് എന്നിവ രണ്ടാം ദിവസത്തോടെ മുഴുവൻ ഓഹരികളും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നിക്ഷേപിച്ചവർക്കുള്ള ആകാംഷ ഓഹരിൾ അനുവദിച്ചു കിട്ടുമോ എന്നുള്ളതും ലിസ്റ്റിംഗ് നേട്ടം സംബന്ധിച്ചുമാണ്.
ഐപിഒ ഓവർസബ്ക്രൈബ്
ആർബിസെഡ് ജുവല്ലേഴ്സിന്റ ഐപിഒയുടെ റീട്ടെയിൽ ഭാഗം 4.5 മടങ്ങാണ് ചൊവ്വാഴ്ച ഓവർ സബ്‌സ്‌ക്രൈബ് ചെയ്‌പ്പെട്ടത്. ക്രെഡോ ബ്രാൻഡ്‌സ് 3.2 മടങ്ങും ഹാപ്പി ഫോർജിംഗ്‌സ് 3 മടങ്ങും ഓവർസബ്സ്ക്രൈബ് ചെയ്യപ്പെട്ടു. മോട്ടിസൺസ് ജുവല്ലേഴ്സ് ഐപിഒയുടെ രണ്ടാം ദിവസം ലഭ്യമായ ഓഹരിയേക്കാൾ 64.3 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷനാണ് നടന്നത്. മുത്തൂറ്റ് മൈക്രോഫിൻ 4 മടങ്ങും സൂരജ് റിയൽ എസ്റ്റേറ്റ് 3.8 മടങ്ങുമാണ് അധികമായി അപേക്ഷിച്ചത്.

ലിസ്റ്റിംഗ് ദിനം നേട്ടമുണ്ടാകുമോ
ടാറ്റ ടെക്‌നോളജീസ്, ഐആർഇഡിഎ എന്നിവയുടെ ഐപിഒയിൽ കണ്ട് ലിസ്റ്റിംഗ നേട്ടവും തുടർന്നുള്ള ഓഹരി മുന്നേറ്റവുമാണ് റീട്ടെയിൽ നിക്ഷേപകരെ ഐപിഒയിലേക്ക് ആകർഷിച്ചത്. സമാന നേട്ടം ഇത്തവണ ഉണ്ടാകുമോ എന്നാണ് നിക്ഷേപകരുടെ നോട്ടം. ഇതിന് ഗ്രേ മാർക്കറ്റ് പ്രീമിയം ഉപയോഗിക്കാം. ഉയര്‍ന്ന ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഐപിഒയ്ക്ക് ലിസ്റ്റിംഗ് ഗെയിനിനുള്ള സാധ്യത കാണിക്കുന്നു. നിലവിലുള്ള ഐപിഒകളുടെ ഗ്രേ മാർക്കറ്റ് പ്രീമിയം പരിശോധിക്കാം.
ഗ്രേ മാർക്കറ്റ് പ്രീമിയം
പ്രാരംഭ ഓഹരി വില്പനയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് ഓഹരി ഇടപാടുകള്‍ നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാര്‍ക്കറ്റ്. ഐപിഒ ആരംഭിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗ്രേ മാര്‍ക്കറ്റിൽ ഓഹരിയുടെ വ്യാപാരം ആരംഭിക്കുന്നത്. ലിസ്റ്റിംഗ് തീയതി വരെയാണ് വ്യാപാരം നടക്കുക.
ജിഎംപി എത്ര രൂപ
മോട്ടിസണ്‍ ജുവല്ലേഴ്‌സിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 78 രൂപയാണ്. 55 രൂപ ഐപിഒ വിലയുള്ള ഓഹരി 133 രൂപയില്‍ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയാണിത് കാണിക്കുന്നത്. 141.82 ശതമാനത്തിന്റെ ലിസ്റ്റിംഗ് നേട്ടം പ്രതീക്ഷിക്കാം. അതേസമയം ഇന്‍വെസ്റ്റര്‍ഗെയിന്‍.കോം ഡാറ്റ പ്രകാരം കമ്പനിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം കുറയുകയാണ്. ഡിസംബര്‍ 18 ന് 109 രൂപയിലുണ്ടായിരുന്ന ഗ്രേ മാര്‍ക്കറ്റ് പ്രീമിയം താഴേക്കാണ്. ലിസ്റ്റിംഗ് തീയതി ഡിസംബര്‍ 26.
മുത്തൂറ്റ് മൈക്രോഫിനിന്റെ ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയവും കുറയുകയാണ്. തിങ്കളാഴ്ച 55 രൂപയായിരുന്ന ജിഎംപി ഇന്ന് 35 രൂപയിലേക്ക് താഴ്ന്നു. 291 രൂപ ഐപിഒ വിലയുള്ള ഓഹരിക്ക് 326 രൂപയാണ് പ്രതീക്ഷിക്കുന്ന ലിസ്റ്റിംഗ് വില. നേട്ടം 12.03 ശതമാനം. ലിസ്റ്റിംഗ് തീയതി ഡിസംബര്‍ 26.
സൂരജ് എസ്റ്റേറ്റ് ഡെലവപ്പേഴ്‌സ് 70 രൂപ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തിലാണ്.360 രൂപ ഐപിഒ വിലയുള്ള ഓഹരിക്ക് 430 രൂപയാണ് ലിസ്റ്റിംഗില്‍ പ്രതീക്ഷിക്കുന്നത്.19.44 ശതമാനമാണ് നേട്ടം. 26 ന് ഓഹരി ലിസ്റ്റ് ചെയ്യും.
മുഫ്തി ജീന്‍സിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉയരുകയാണ്. തിങ്കളാഴ്ച 136 രൂപയായിരുന്ന ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഇപ്പോൾ 145രൂപയിലാണ്. 425 രൂപയാണ് പ്രതീക്ഷിക്കുന്ന ലിസ്റ്റിംഗ് തുക. 51.79 ശതമാനത്തിന്റെ നേട്ടം പ്രതീക്ഷിക്കാം. ആര്‍ബിസെഡ് ജുവലറിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 30 രൂപയാണ്. 100 രൂപ ഐപിഒ വിലയുള്ള ഓഹരി 130 രൂപയില്‍ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. 30 ശതമാനം നേട്ടം ലഭിക്കാം.
ഹാപ്പി ഫോര്‍ഗിംസിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉയരുകയാണ്. തിങ്കളാഴ്ച 430 രൂപയായിരുന്ന ജിഎംപി ഇന്ന് 444 രൂപയിലേക്ക് ഉയര്‍ന്നു. 850 രൂപ ഐപിഒ വിലയുള്ള ഓഹരി 1,294 രൂപയില്‍ 54.24 ശതമാനത്തിന്റെ നേട്ടത്തോടെ ലിസ്റ്റ് ചെയ്യനുള്ള സാധ്യതയുണ്ട്. എല്ലാം ഡിസംബർ 27 ന് ലിസ്റ്റ് ചെയ്യും.
ഇന്ന് ഇഷ്യു ആരംഭിക്കുന്ന ആസാദ് എന്‍ജിനീയറിംഗിന്റെ ജിപിഎം 440 രൂപയാണ്. 524 രൂപയില്‍ ലഭ്യമായ ഓഹരിയുടെ പ്രതീക്ഷിക്കുന്ന ലിസ്റ്റിംഗ് തുക 964 രൂപയാണ്. 83.97 ശതമാനം നേട്ടം പ്രതീക്ഷിക്കാം. ലിസ്റ്റിംഗ് തീയതി ഡിസംബർ 28 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications