ഇടിവിൽ നിന്ന് തിരിച്ചു കയറാനുള്ള ഒരുക്കത്തിലാണ് വിപണി. സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച രാവിലെ വ്യാപാരത്തിൽ നേട്ടത്തിലാണ്. വിപണി തിരിച്ചു വരവ് നടത്തുമ്പോൾ ഒരു മെയിൻ ബോർഡ് ഐപിഒ ഇന്ന് സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നുന്നുണ്ട്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ മാനുഫാക്ചറിംഗ് കമ്പനിയാ. ഇപാക് ഡ്യൂറബിൾ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പനയാണ് സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുന്നത്. ഗ്രേ മാർക്കറ്റിൽ ലഭ്യമായ ഓഹരികൾ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇപാക് ഡ്യൂറബിളിൽസ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൂം എയർ കണ്ടീഷനറുടെ നിർമാതാക്കളാണ് ഇപാക് ഡ്യൂറബിളിൽസ്. റൂം എയർ കണ്ടീഷനറുകളുടെ നിർമാണത്തിൽ സജീവമായി ഉപയോഗിക്കുന്ന ഷീറ്റ് മെറ്റൽ ഭാഗങ്ങൾ, ഇഞ്ചക്ഷൻ മോൾഡഡ് ഭാഗങ്ങൾ, ക്രോസ്-ഫ്ലോ ഫാനുകൾ, പിസിബിഎ ഘടകങ്ങൾ എന്നിവയും കമ്പനി നിർമിക്കുന്നു. ചെറുകിട ഗാർഹിക ഉപകരണ വിപണിയിലേക്കും കമ്പനി ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്. റൂം എയർ കണ്ടീഷനറുകൾക്കുള്ള സീസണൽ ഡിമാൻഡ് കണക്കിലെടുത്ത് ഇൻഡക്ഷൻ ഹോബുകൾ, ബ്ലെൻഡറുകൾ, വാട്ടർ ഡിസ്പെൻസറുകൾ എന്നിവയും കമ്പനി നിർമിക്കുന്നുണ്ട്.

ഐപിഒ വിശദാംശങ്ങൾ
ഇപാക് ഡ്യൂറബിൾ ഐപിഒ വഴി 640.05 കോടി രൂപയാണ് സമാഹരിക്കാൻ ഒരുങ്ങുന്നത്. ഫ്രഷ് ഇഷ്യു വഴി 400 കോടി രൂപ മൂല്യം വരുന്ന 1.74 കോടി ഓഹരികളും ഓഫർ ഫോർ സെയിൽ വഴി 240.05 കോടി രൂപ മൂല്യമുള്ള 1.04 കോടി ഓഹരികളും കമ്പനി വിറ്റഴിയിക്കും.
ഓഫർ ഫോർ സെയിലിന്റെ ഭാഗമായി പ്രമോട്ടർ ഗ്രൂപ്പ് 119 കോടി മൂല്യമുള്ള 51.75 ലക്ഷം ഓഹരികൾ വിൽക്കും. ഐപിഒയിൽ നിന്ന് സമാഹരിക്കുന്ന തുക വിപുലീകരണ പദ്ധതികൾക്കും കുടിശ്ശികയുള്ള കടങ്ങൾ തിരിച്ചടയ്ക്കാനും ഉപയോഗിക്കുമെന്ന് കമ്പനി റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസിൽ വ്യക്തമാക്കുന്നു.
സബ്സ്ക്രിപ്ഷൻ തീയതി
ഇപാക് ഡ്യൂറബിൾസിന്റെ പ്രാഥമിക ഓഹരി വിൽപ്പന ജനുവരി 19-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ഇത് 2024 ജനുവരി 23 വരെ നീണ്ടു നിൽക്കും. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 218 രൂപയ്ക്കും 230 രൂപയ്ക്കും ഇടയിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്.
കുറഞ്ഞ നിക്ഷേപം
65 ഓഹരികൾ ഉൾകൊള്ളുന്ന ഒരു ലോട്ട് മുതൽ റീട്ടെയിൽ നിക്ഷേപകർക്ക് അപേക്ഷിക്കാം. 14,170 രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. ഓഫറിന്റെ ഏകദേശം 50 ശതമാനം ക്വാളിഫൈഡ് ഇൻസ്റ്ററ്റ്യൂഷൻസിനും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കുമായി നീക്കിവച്ചിട്ടുണ്ട്.
ലിസ്റ്റിംഗ്
ജനുവരി 24-നാണ് ഓഹരി അലോക്കേഷന്റെ അന്തിമ രൂപമാകും. റീഫണ്ടും ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതും 25 ന് നടക്കും. 29 നാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. ബിഎസ്ഇയിലും എൻഎസ്ഇയിലും കമ്പനി ലിസ്റ്റ് ചെയ്യും.
സാമ്പത്തികം
2023 സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആറ് മാസങ്ങളിൽ കമ്പനിയുടെ വരുമാനം 615 കോടി രൂപയും അറ്റാദായം 2.6 കോടി രൂപയുമാണ്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 66 ശതമാനം ഉയർന്ന് 1,539 കോടി രൂപയും ലാഭം 88 ശതമാനം ഉയർന്ന് 32 കോടി രൂപയുമായിരുന്നു.
ഗ്രേ മാർക്കറ്റ് പ്രീമിയം
വെള്ളിയാഴ്ച ഇപാക് ഡ്യൂറബിൾ ഓഹരികൾ ഗ്രേ മാർക്കറ്റിൽ 33 രൂപ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിയുടെ സബ്സ്ക്രിപ്ഷൻ വിലയേക്കാൾ 33 രൂപ അധികം നൽകാൻ വ്യാപാരികൾ തയ്യാറാണെന്ന് ഇത് സൂചിപ്പിക്കുന്നു. ജനുവരി 18 ന് 15 രൂപയിലായിരുന്നു ഇപാക് ഡ്യൂറബിൾസ് ഗ്രേ മാർക്കറ്റിൽ വ്യാപാരം നടത്തിയത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications