ക്രിസ്തുമസ് അവധി കഴിഞ്ഞ് വിപണി ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ 8 ഐപിഒകളാണ് ലിസ്റ്റിംഗിന് ഒരുങ്ങുന്നത്. മോട്ടിസൺ ജുവലറി, മുത്തൂറ്റ് മൈക്രോഫിന്‍, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്സ്, ഹാപ്പി ഫോര്‍ജിംഗ്സ്, ആര്‍ബിഇസെഡ് ജ്വല്ലേഴ്സ്, ക്രെഡോ ബ്രാന്‍ഡ്സ്, ആസാദ് എൻജിനീയറിംഗ്, ഇന്നോവ ക്യാപ്റ്റാബ് എന്നിവയാണ് ഈ വാരം എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാൻ പോകുന്ന കമ്പനികൾ.
ഉയര്‍ന്ന സബ്‌സ്‌ക്രിപ്ഷന് ശേഷവും ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉയര്‍ന്ന് തന്നെ തുടരുന്ന മോട്ടിസണ്‍ ജുവലേഴ്‌സാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയം. മോട്ടിസണ്‍ ജുവലേഴ്‌സിന് ഗ്രേ മാര്‍ക്കറ്റിലുള്ള ഉയർന്ന പ്രീമിയം ലിസ്റ്റിംഗ് ദിവസം തന്നെ മൾട്ടിബാഗർ റിട്ടേൺ നൽകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഗ്രേ മാർക്കറ്റ്
പ്രാരംഭ ഓഹരി വില്പനയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് ഓഹരി ഇടപാടുകള്‍ നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാര്‍ക്കറ്റ്. ഐപിഒയ്ക്ക് ദിവസങ്ങൾ മുൻപെ ഗ്രേ മാർക്കറ്റിൽ ഓഹരിയുടെ വ്യാപാരം ആരംഭിക്കും.
ഗ്രേ മാർക്കറ്റ് പ്രീമിയം യഥാർത്ഥ ലിസ്റ്റിംഗ് വിലയെ പ്രതിഫലിപ്പിച്ചേക്കില്ലെന്ന് നിക്ഷേപകർ ശ്രദ്ധിക്കണം. വ്യക്തികൾ തമ്മിലുള്ള ഇടപാടാണ് ഗ്രേ മാർക്കറ്റ് ട്രേഡിംഗ്. കൂടാതെ, ഇത് ഒരു ഔദ്യോഗികമല്ലാത്തതിനാൽ വിലയുടെ സത്യാവസ്ഥ പരിശോധിക്കുന്നത് എളുപ്പമല്ല.

ഗ്രേ മാർക്കറ്റ് പ്രീമിയം
ഡിസംബര്‍ 26 ന് ലിസ്റ്റിംഗ് തീയതി പ്രഖ്യാപിച്ച കമ്പനിയുടെ ഓഹരികള്‍ അപ്പര്‍ പ്രൈസ് ബാന്‍ഡ് 55 രൂപയാണ്. ഡിസംബര്‍ 25 നുള്ള കമ്പനിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 66 രൂപയാണ്. അതായത് ഗ്രേ മാർക്കറ്റിൽ മോട്ടിസൺ ജുവലേഴ്സിന്റെ ഒരു ഓഹരിക്ക് 66 രൂപ അധികം നൽകാൻ നിക്ഷേപകർ തയ്യാറാണെന്ന് ചുരുക്കം.
ഇതുപ്രകാരം കമ്പനി 121 രൂപയില്‍ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. 120 ശതമാനമാണ് ഇതുപ്രകാരമുള്ള ലിസ്റ്റിംഗ് ഗെയിന്‍. അലോട്ട്‌മെന്റ് തീയതിയായ ഡിസംബര്‍ 21 ന് 85 രൂപയിലേക്ക് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉയര്‍ന്നിരുന്നു.
ഐപിഒ സബ്സ്ക്രിപ്ഷൻ
മോട്ടിസണ്‍ ജുവലേഴ്‌സിന്റെ ഐപിഒ 159.6 മടങ്ങാണ് അധിക സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നും വമ്പിച്ച ബിഡ്ഡിംഗ് നടന്നിരുന്നു. 122.28 മടങ്ങാണ് റീട്ടെയില്‍ നിക്ഷേപകകരുടെ ഭാഗം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.നോണ്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കാറ്റഗറിയില്‍ 233.91 മടങ്ങാണ് സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യപ്പെട്ടത്.
ഐപിഒ വിശദാശംങ്ങള്‍
ജയ്പൂര്‍ ആസ്ഥാനമായുള്ള ജുവലറി റീട്ടെയില്‍ കമ്പനിയായ മോടിസണ്‍ ജുവലേഴ്‌സിന്റെ ഐപിഒ 151 കോടി രൂപ വലുപ്പമുള്ളതാണ്. ഡിസംബര്‍ 18 മുതല്‍ 20 വരെയായിരുന്നു ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നടന്നത്. 52- 55 രൂപ നിലവാരത്തിലായിരുന്നു ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത്. ഡിസംബർ 21 ന് അലോട്ട്മെന്റും നടന്നു. 58 കോടി രൂപുടെ കട ബാധ്യത തീര്‍ക്കാനും 71 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനം കണ്ടെത്തുകയുമാണ് ഐപിഒയുടെ ലക്ഷ്യം.
മോട്ടിസൺ ജുവലേഴ്സ്
ജയ്പൂര്‍ ആസ്ഥാനമുള്ള ഹൈപ്പര്‍ലോക്കല്‍ ജുവലറി റീട്ടെയില്‍ ശൃംഖലയാണ് മോട്ടിസണ്‍സ് ജുവലറി. ഇന്ത്യയിലുടനീളമുള്ള വിതരണക്കാരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന കമ്പനിക്ക് നാല് ഷോറൂമുകളാണുള്ളത്. 3 ലക്ഷം ജുവലറി ഡിസൈനുകളില്‍ സ്വര്‍ണ, ഡയമണ്ട്, മറ്റു ആഭരണങ്ങള്‍ എന്നിവ കമ്പനി വിപണിയിലെത്തിക്കുന്നു.
ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 86.7കോടി രൂപയുടെ വരുമാനവും 5.47 കോടി രൂപയുടെ ലാഭവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 366 ശതമാനമായും ലാഭം 51 ശതമാനം വര്‍ധിച്ച് 22.19 കോടി രൂപയിലേക്കും എത്തിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications