ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഐപിഒ വിപണി തിങ്കളാഴ്ച മുതൽ ഉഷാറവുകയാണ്. മെയിൻ ബോർഡിൽ രണ്ടും എസ്എംഇ വിഭാഗത്തിൽ നാല് കമ്പനികളുമാണ് ഡിസംബർ 11 ന് ആരംഭിക്കുന്ന ആഴ്ചയിൽ സബ്സ്ക്രിപ്ഷനിലേക്ക് കടക്കുന്നത്. ആറ് ഐപിഒകളും പബ്ലിക്ക് ഇഷ്യു വഴി ഏകദേശം 2,500 കോടി രൂപ സമാഹരിക്കാനാണ് ശ്രമിക്കുന്നത്.
ടാറ്റ ടെക്നോളജി ഐപിഒയ്ക്ക് ശേഷം ഒരാഴ്ചയിലെ ഇടവേളയ്ക്ക് ശേഷമാണ് മെയിൻ ബോർഡിൽ ഐപിഒ വരുന്നത്. ടാറ്റ ടെക്നോളജിയുടെ വമ്പൻ ലിസ്റ്റിംഗ് നേട്ടം പോലെ ഇവ ലോട്ടറിയാകുമോ എന്നാണ് നിക്ഷേപകർ ശ്രദ്ധിക്കുന്നത്.
ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്
റീട്ടെയിൽ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്ന ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് ഇന്ത്യ ഷെൽട്ടർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്. ഭവന നിർമ്മാണം, നവീകരണം, പുതിയ വീടുകൾ അല്ലെങ്കിൽ പ്ലോട്ടുകൾ വാങ്ങൽ എന്നിവയ്ക്കുള്ള വായ്പയും വസ്തു ഈടായുള്ള വായ്പകളുമാണ് കമ്പനി അനുവദിക്കുന്നത്. 1,200 കോടി രൂപ വില വരുന്ന ഇന്ത്യ ഷെൽട്ടർ ഫിനാൻസ് ഐപിഒ ഡിസംബർ 13-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ഡിസംബർ 15 വരെ അപേക്ഷിക്കാം. 469 രൂപ- 493 രൂപയാണ് ഇഷ്യുവിന്റെ പ്രൈസ് ബാൻഡ്.
800 കോടി രൂപ മൂല്യമുള്ള 1.62 കോടി ഓഹരികളുടെ പുതിയ ഇഷ്യുവും 400 കോടി മൂല്യമുള്ള 80 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഐപിഒ. ചുരുങ്ങിയത് 30 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാം. റീട്ടെയിൽ നിക്ഷേപകർക്ക് ഇതിനായി കുറഞ്ഞത് 14,790 രൂപ ആവശ്യമാണ്.

ഡിഒഎംഎസ് ഇൻഡസ്ട്രീസ്
പെൻസിലുകൾ, മാത്സ് ഇൻസ്ട്രുമെന്റ് ബോക്‌സുകൾ എന്നിവയിൽ പേരെടുത്ത സ്റ്റേഷനറി ആർട് ഉത്പ്പന്നങ്ങളുടെ നിർമാതാക്കളാണ് ഡിഒഎംഎസ് ഇൻഡസ്ട്രീസ്. പെൻസിൽ വിപണിയിൽ 29 ശതമാനവും ഇൻസ്ട്രുമെന്റ് ബോക്സ് വിപണിയിൽ 30 ശതമാനവും വിപണി വിഹിതം കമ്പനിക്കുണ്ട്.
ഡിസംബർ 13 മുതൽ 15വരെയാണ് ഡിഒഎംഎസ് ഐപിഒ സബ്സ്ക്രിപ്ഷൻ തീയതി. 1,200 കോടി രൂപയുടെ ഇഷ്യുവിൽ 350 കോടി രൂപയുടെ പുതിയ ഇഷ്യുവും 850 കോടിയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു. 750 രൂപയ്ക്കും 790 രൂപയ്ക്കും ഇടയിലാണ് പ്രൈസ് ബാൻഡ്. ചുരുങ്ങിയത് 18 ഓഹരികൾ അടങ്ങുന്ന ലോട്ടിന് അപേക്ഷിക്കാം. ഇതിന് 14,220 രൂപ വരും.
എസ്ജെ ലോജിസ്റ്റിക്സ്
ഡിസംബർ 12 മുതൽ 14 വരെ നീണ്ട് നിൽക്കുന്നതാണ് എസ്ജെ ലോജിസ്റ്റിക്സിന്റെ ഐപിഒ. 48 കോടി രൂപ മൂല്യമുള്ള ഐപിഒയുടെ പ്രൈസ് ബാൻഡ് 121 രൂപ മുതൽ 125 രൂപ വരെയാണ്. 1,000 ഓഹരികൾ അടങ്ങുന്നതാണ് ഏറ്റവും കുറഞ്ഞ ലോട്ട് സൈസ്. റീട്ടെയിൽ നിക്ഷേപകർക്ക് ഇതിനായി 1.25 ലക്ഷം രൂപ ആവശ്യമാണ്.
പ്രസ്റ്റോനിക് എൻജിനീയറിംഗ്
ഡിസംബർ 11-ന് ആരംഭിക്കുന്ന പ്രസ്റ്റോനിക് എൻജിനീയറിംഗിന്റെ സബ്സ്ക്രിപ്ഷൻ ഡിസംബർ 13-ന് അവസാനിക്കും. 23.30 കോടി രൂപ മൂല്യമുള്ള പൂർണമായും പുതിയ ഇഷ്യൂ അടങ്ങുന്നതാണ് ഈ ഐപിഒ. 72 രൂപ നിരക്കിലാണ് പ്രസ്റ്റോനിക് എൻജിനീയറിംഗ് ഐപിഒയിൽ ഇഷ്യു വില നിശ്ചയിച്ചിട്ടുള്ളത്. 1600 ഓഹരികളുള്ള ഒരു ലോട്ട് മുതൽ റീട്ടെയിൽ നിക്ഷേപകർക്ക് അപക്ഷിക്കാം. ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 115,200 രൂപയാണ്.
ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി
ഡിസംബർ 14 മുതൽ ഡിസംബർ 18 വരെ നീണ്ട് നിൽക്കുന്നതാണ് ശ്രീ ഒഎസ്എഫ്എം ഇ-മൊബിലിറ്റി ഐപിഒ. 24.60 കോടി രൂപയാണ് ഇഷ്യൂ സൈസ്. പൂർണമായും പുതിയ ഇഷ്യു അടങ്ങുന്നതാണ് ഐപിഒ. ഒരു ഓഹരിക്ക് 65 രൂപയാണ് ഐപിഒ വില. 2000 ഓഹരികൾ അടങ്ങുന്ന കുറഞ്ഞ ലോട്ട് മുതൽ നിക്ഷേപിക്കാം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1.30 ലക്ഷമാണ്.
സിയറാം റീസൈക്ലിംഗ് ഇൻഡസ്ട്രീസ്
സിയറാം റീസൈക്ലിംഗ് ഇനഡസ്ട്രീസിന്റെ ഐപിഒ ഡിസംബർ 14 മുതൽ 18 വരെ നടക്കും. 22.96 കോടി രൂപ മൂല്യമുള്ള ഐപിഒയാണിത്. പ്രൈസ് ബാൻഡ് 43 രൂപ മുതൽ 46 രൂപ വരെയാണ്. 3,000 ഓഹരികൾ അടങ്ങുന്ന ഒരു ലോട്ട് മുതൽ അപേക്ഷിക്കാം.ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1.38 ലക്ഷം രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications