2025 ജൂലൈ 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വമ്പൻ മാറ്റം വരുന്നു. തത്കാൽ ട്രെയിൻ ടിക്കറ്റ് സ്ഥിരമായി ബുക്ക് ചെയ്യാറുണ്ടോ? എങ്കിൽ ഈ മാറ്റത്തെ കുറിച്ച് അറിഞ്ഞിരിക്കുക. ഇനി മുതൽ താത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇന്ത്യൻ റെയിൽവേ ആധാർ സ്ഥിരീകരണം നിർബന്ധമാക്കും എന്ന് ഇന്നലെ ജൂൺ 10 ന് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ഇത് എല്ലാ റെയിൽവേ സോണുകൾക്കും ബാധകമാണ്. ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിനും (CRIS) ഐആർസിടിസിക്കുമാണ് ചുമതല.
ജൂലൈ 1 മുതൽ, ആധാർ- സ്ഥിരീകരണം നടത്തിയ ഉപയോക്താക്കൾക്ക് മാത്രമേ ഐആർസിടിസി വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവൂ. എന്നാൽ 2025 ജൂലൈ 15 മുതൽ, തത്കാൽ ബുക്കിംഗുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള OTP പരിശോധന നിർബന്ധമാക്കും. ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.
മാത്രമല്ല ഇതിനൊപ്പം ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്ക് തത്കാൽ ബുക്കിംഗുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഉണ്ടാവും. ബുക്കിംഗ് വിൻഡോയുടെ ആദ്യ 30 മിനിറ്റിനുള്ളിൽ ആദ്യ ദിവസത്തെ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കിയിരിക്കുന്നു. എസി ക്ലാസുകൾക്ക് രാവിലെ 10:00 മുതൽ രാവിലെ 10:30 വരെയും, നോൺ എസി ക്ലാസുകൾക്ക് രാവിലെ 11:00 മുതൽ 11:30 വരെയുമാണ് നിയന്ത്രണം.
ഐആർസിടിസി വെബ്‌സൈറ്റ്, ആപ്പ് വഴി തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം?
റെയിൽവേ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ചുരുങ്ങിയ സമയത്തിനുള്ളിലാണ്. എന്നാൽ വിവരങ്ങൾ നേരത്തെ നൽകിയാൽ പെട്ടെന്ന് തന്നെ സീറ്റ് ഉറപ്പാക്കാം. ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി തത്കാൽ റെയിൽവേ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് ഏറ്റവും പുതിയ പ്രക്രിയകൾ അറിയാം..;

ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് സന്ദർശിക്കുക
- www.irctc.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ IRCTC Rail Connect ആപ്പ് തുറക്കുക.
- തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഐആർസിടിസി യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക (5-10 മിനിറ്റ് മുമ്പ് ലോഗിൻ ചെയ്യുക).
- യാത്രാ വിവരങ്ങൾ നൽകുക.
- യാത്ര ആരംഭിക്കേണ്ട സ്റ്റേഷനും, നിങ്ങൾക്ക് യാത്ര ചെയ്യേണ്ട സ്റ്റേഷനും പൂരിപ്പിക്കുക.
- യാത്രാ തീയതി തിരഞ്ഞെടുത്ത് "ഫൈൻ്റ് ട്രെയിൻ" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- തത്കാൽ ക്വാട്ട തിരഞ്ഞെടുക്കുക. ക്വാട്ട ഓപ്ഷനിൽ ജനറൽ എന്നതിന് പകരം തത്കാൽ തിരഞ്ഞെടുക്കുക.
- നിങ്ങൾക്ക് ഇഷ്ടപ്പെട്ട ട്രെയിനും ക്ലാസും (എസി അല്ലെങ്കിൽ നോൺ-എസി) തിരഞ്ഞെടുത്ത് സീറ്റുണ്ടോ എന്ന് പരിശോധിക്കുക.
- യാത്രക്കാരുടെ വിവരങ്ങളായ പേര്, പ്രായം, ലിംഗഭേദം, ഐഡി പ്രൂഫ് (ഉദാ: ആധാർ, പാസ്‌പോർട്ട്) എന്നിവ നൽകുക.
- സമയം ലാഭിക്കുന്നതിന്, യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി സേവ് ചെയ്യാവുന്നതാണ്.
- ബുക്കിംഗ് തുടങ്ങിയാൽ ഉടൻ തന്നെ യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് പോലുള്ള വേഗത്തിലുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗിക്കുക. വേഗം പേയ്‌മെന്റ് നൽകിയില്ലെങ്കിൽ ടിക്കറ്റ് നഷ്‌ടപ്പെട്ടേക്കാം.
- പേയ്മെൻ്റ് പൂർത്തിയായി എന്ന സന്ദേശം വന്നാൽ നിങ്ങളുടെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടു എന്ന് ഉറപ്പാക്കാം.
- യാത്രയ്ക്കുള്ള ടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റൗട്ട് എടുക്കുകയോ ചെയ്യുക.
വെറും 2,320 രൂപ മതി, 10 ലക്ഷത്തിൻ്റെ ചിട്ടി പുഷ്പം പോലെ അടക്കാം.. കെഎസ്എഫ്ഇയുടെ കിടിലൻ ചിട്ടി
റെയിൽവേ കൗണ്ടറുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗ്
റെയിൽവേ റിസർവേഷൻ കൗണ്ടറുകളിലും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എങ്ങനെയെന്ന് പരിശോധിക്കാം;
- യാത്രാ വിവരങ്ങളും യാത്രക്കാരുടെ വിവരങ്ങളും അടങ്ങിയ ഒരു അപേക്ഷാ ഫോം പൂരിപ്പിക്കുക.
- സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് നിർബന്ധമായും കരുതുക.
എസി ക്ലാസുകൾക്ക് രാവിലെ 10:00 മണിക്കും, നോൺ-എസി ക്ലാസുകൾക്ക് രാവിലെ 11:00 മണിക്കുമാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നത്. യാത്ര ചെയ്യാനുള്ള തിയ്യതിയ്ക്ക് ഒരു ദിവസം മുന്നേയാണ് തത്കാൽ ബുക്ക് ചെയ്യാൻ സാധിക്കുന്നത്. സാധാരണ ട്രെയിൻ ടിക്കറ്റിനെ അപേക്ഷിച്ച് തത്കാൽ ടിക്കറ്റുകളുടെ നിരക്ക് അധികമാണ് എന്ന് ഓർമിക്കുക. മാത്രമല്ല ക്ലാസ് മാറുന്നതിന് അനുസരിച്ച് ഈ വിലയിൽ വ്യത്യാസം വന്നേക്കാം. ചിലപ്പോൾ ഇരട്ടി തുക നൽകേണ്ടി വരും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications