വമ്പൻ വരുമാനത്തോടെ കുതിച്ചിരുന്ന ജനപ്രിയ ഓഹരികളായിരുന്നു ഐ.ആർ.എഫ്.സി. നിക്ഷേപകർക്ക് വമ്പൻ ലാഭം നൽകിയ മൾട്ടിബാഗർ സ്റ്റോക്കായിരുന്നു ഈ റെയിൽവേ കമ്പനിയായ ഐ.ആർ.എഫ്.സി. ബജറ്റിനു ശേഷം ഈ പൊതുമേഖലാ ഓഹരികളുടെ ശക്തി മൊത്തത്തിൽ നഷ്ടമായിരിക്കുന്നു. ഇത് നിക്ഷേപകർക്കിടയിൽ ഏറെ നിരാശയും സൃഷ്ടിച്ചു. ഐ.ആർ.എഫ്.സി ഓഹരികളിൽ നിന്ന് ലാഭം നേടിയവരെല്ലാം ഓഹരികളുടെ വമ്പൻ കുതിപ്പിനായി കാത്തിരിക്കുന്നു.
കുറച്ച് മാസങ്ങളായി നിരവധി പോയിന്റുകൾ ഇടിഞ്ഞിരുന്നു. എങ്കിലും ഇത്രയും വലിയ തകർച്ച പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ എന്ന ഐ.ആർ.എഫ്.സി ബി.എസ്.ഇയിലെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 229.05 രൂപയിൽ നിന്ന് ഇപ്പോൾ 75 ശതമാനത്തിലധികം ഇടിഞ്ഞു. 2021-ൽ 4,633.38 കോടി രൂപയുടെ ഐ.പി.ഒയിലൂടെയാണ് ഐ.ആർ.എഫ്.സി ഓഹരികൾ ഡി-സ്ട്രീറ്റിൽ അരങ്ങേറ്റം കുറിച്ചത്.
30 രൂപയിൽ താഴെ വിലയ്ക്ക് ലിസ്റ്റ് ചെയ്ത ഈ ഓഹരിൾ പിന്നീട് 2024 ജൂലൈയിൽ 229 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. കൃത്യമായി പറഞ്ഞാൽ 2024-25 ലെ കേന്ദ്ര ബജറ്റ് മുതൽ റെയിൽവേ പൊതുമേഖലാ ഓഹരികളുടെ നേട്ടം നഷ്ടമാവാൻ തുടങ്ങി.
ഐ.ആർ.എഫ്.സി ഓഹരികൾ
ബി.എസ്.ഇയിൽ തിങ്കളാഴ്ച റെയിൽവേ പൊതുമേഖലാ ഓഹരികൾ 133.60 രൂപയ്ക്ക് വ്യാപാരം ആരംഭിച്ചിരുന്നു, പക്ഷേ ഏകദേശം 2 ശതമാനം ഓഹരി ഇടിഞ്ഞ് സൂചികയിൽ 130.65 രൂപ എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ജനപ്രിയ ഓഹരിയായ ഐ.ആർ.എഫ്.സി കഴിഞ്ഞ കുറേ മാസങ്ങളായി തളർച്ചയിലാണ്. 2025-26 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന്, ഒറ്റ ദിവസം കൊണ്ട് ഓഹരി വിലയിൽ 6 ശതമാനത്തിലധികം ഇടിവുണ്ടായി എന്നതും പ്രധാനപ്പെട്ടതാണ്.

പ്രതീക്ഷ കൈവിടുമോ?
ഓഹരി വില കുതിച്ചുയർന്നതിനു ശേഷം ഏകദേശം 14 ശതമാനം വരെ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് ഷെയർ മാർക്കറ്റിലെ മാർക്കറ്റ് അനലിസ്റ്റ് ഓം ഘവാൽക്കർ പറഞ്ഞു.
നിലവിൽ, ഐ.ആർ.എഫ്.സി ഓഹരികൾ 127-135 രൂപ നിരക്ക് പരീക്ഷിക്കുകയാണ്. ഇതുപോലെ പലതവണ ഈ നിർണായക സോൺ പുനഃപരിശോധിക്കേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും ഈ സോണിന് താഴെ ലെവലിലേക്ക് ഓഹരി തകർന്നാൽ അത് കൂടുതൽ തകർച്ച സാധ്യതയെ സൂചിപ്പിക്കുന്നു എന്നാണ് ഘവാൽക്കർ കൂട്ടിച്ചേർത്തത്.
മറ്റൊരു മാർക്കറ്റ് വിദഗ്ദ്ധനായ ജിഗർ പട്ടേൽ പറഞ്ഞത് പൊതുമേഖലാ ഓഹരികൾ 129 രൂപയിൽ നിർണായക സപ്പോർട്ട് ലെവൽ പരീക്ഷിക്കുന്നതിനാൽ വിപണി വിലകുറഞ്ഞതായി കാണപ്പെടുന്നു.
134 രൂപയ്ക്ക് മുകളിൽ ക്ലോസ് ചെയ്യുമോ?
"ഐ.ആർ.എഫ്.സി 134 രൂപയ്ക്ക് മുകളിൽ ക്ലോസ് ചെയ്യാൻ കഴിഞ്ഞാൽ അത് ഈ റെയിൽവേ ഓഹരികളുടെ തിരിച്ചു വരവിനുള്ള സൂചനയാവും. ഇത് ദീർഘകാലത്തേക്ക് ഓഹരി കരുത്തുറ്റതാവാൻ സാധ്യതയേറെയാണ്. എന്നാൽ ഐ.ആർ.എഫ്.സി സ്റ്റോക്ക് 128 രൂപയ്ക്ക് താഴെ ക്ലോസ് ചെയ്താൽ, അത് കൂടുതൽ ദുർബലമായേക്കാം. 2-3 സെഷനുകൾക്കുള്ളിൽ 120 രൂപയിലേക്ക് എത്താൻ സാധ്യതയുണ്ട്," എന്നാണ് ബ്രോക്കറേജ് വിദഗ്ദൻ ആനന്ദ് രതി വിശദീകരിച്ചത്.
അതിനാൽ തന്നെ നിക്ഷേപകർ ഐ.ആർ.എഫ്.സി ഓഹരികളുടെ മാറ്റത്തെ കുറിച്ച് വിശദമായി മനസിലാക്കണം. പ്രതീക്ഷകൾക്ക് അതീതമായി സ്റ്റോക്ക് ഉയർന്നാൽ വീണ്ടും ഐ.ആർ.എഫ്.സി കരുത്താർജ്ജിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications