ഐടി ഓഹരികളിലെ മുന്നേറ്റവും ആഗോള വിപണിയിലെ ശുഭസൂചനകളും വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചു. സെൻസെക്‌സ് 502 പോയിന്റ് ഉയർന്ന് 66,060.90 ലും നിഫ്റ്റി 151 പോയിന്റ് നേട്ടത്തിൽ 19,564.50 ലും ക്ലോസ് ചെയ്തു. സെൻസെക്‌സിന്റെയും നിഫ്റ്റിയുടെയും റെക്കോർഡ് ക്ലോസിംഗാണിത്.
സെൻസെക്‌സ് 217 പോയിന്റ് ഉയർന്ന് 65,775.49 ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേ ട്രേഡിൽ 601 പോയിന്റ് ഉയർന്ന് 66,159.79 എന്ന റെക്കോർഡിലെത്തി. നിഫ്റ്റി ഇൻട്രാഡേ ട്രേഡിൽ 19,595.35 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി.
2,158 ഓഹരികൾ നേട്ടത്തിലെത്തി. 1,161 ഓഹരികൾ ഇടിഞ്ഞപ്പോൾ 142 ഓഹരികളുടെ വിലയിൽ മാറ്റമില്ല. ഐടി ഓഹരികളാണ് വെള്ളിയാഴ്ച സെഷനിൽ നേട്ടമുണ്ടാക്കിയത്.നിഫ്റ്റി ഐടി സൂചിക നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികളും ഐടി സെക്ടറിൽ നിന്നാണ്. നിഫ്റ്റിയുടെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ഇൻഫോസിസാണ്. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എൽടിഐമിൻഡ്ട്രീ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ഓഹരികൾ.

എച്ച്ഡിഎഫ്സി ലൈഫ്, എം ആൻഡ് എം, പവർ ഗ്രിഡ് കോർപ്പറേഷൻ, ടൈറ്റൻ കമ്പനി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ 1 ശതമാനം വീതം മുന്നേറി. ഐടി സൂചിക 4 ശതമാനവും മെറ്റൽ, റിയൽറ്റി സൂചികകൾ 1 ശതമാനം വീതവും ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം 298.6 ലക്ഷം കോടി രൂപയായി ഉയർന്നു. വ്യാഴാഴ്ച സെഷനിലെ 295.8 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റ സെഷനിൽ നിക്ഷേപകർ 2.8 ലക്ഷം കോടി രൂപ സമ്പന്നരായി.
ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ടെക് മഹീന്ദ്ര, സൊമാറ്റോ, ബജാജ് ഹോൾഡിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്, കോൾഗേറ്റ് പാമോലിവ് ഇന്ത്യ, ഇൻഫോ എഡ്ജ് (ഇന്ത്യ) എന്നിവയുൾപ്പെടെ 189 ഓഹരികളാണ് വെള്ളിയാഴ്ച 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്.
നേട്ടത്തിന് കാരണം
മുൻനിര ഐടി ഓഹരികളുടെ പിൻബലത്തിലാണ് ഓഹരി വിപൻി പുതിയ റെക്കോർഡ് ക്ലോസിലേക്ക് എത്തിയത്. ജൂലായ്ക്ക് ശേഷം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധന താൽക്കാലികമായി നിർത്തിയേക്കുമെന്ന പ്രതീക്ഷകൾ ആഗോള സൂചികകളിലും ആഭ്യന്തര വിപണിയിലും പോസിറ്റീവ് വികാരമുണ്ടാക്കി. സുസ്ഥിരമായ വിദേശ മൂലധനം വിപണിയിലേക്ക് ഒഴുകുന്നതും, യുഎസ് ഡോളറിന്റെ ദുർബലതയും വിപണിയെ ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നതിന് സഹായകമാകുന്നുണ്ട്.
വെള്ളിയാഴ്ച ഡോളർ 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, കൂടാതെ യുഎസ് ട്രഷറി യീൽഡ് നാല് മാസത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രതിവാര ഇടിവിനെ തുടർന്ന് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. രൂപ വെള്ളിയാഴ്ച 10 പൈസ താഴ്ന്ന് ഡോളറിനെതിരെ 82.17 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. വ്യാഴാഴ്ച 82.07 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications