എക്കാലത്തെയും ഉയർന്ന തുക ലാഭവിഹിതം പ്രഖ്യാപിച്ച് മിഡ്കാപ് കമ്പനി; ഒപ്പം ഓഹരി വിഭജനവും; കയ്യിലുണ്ടോ?

കമ്പനികളുടെ പാദഫലം പുറത്തുവരുന്ന സമയമാണ്. ചില കമ്പനികൾ ഇതോടൊപ്പം ലാഭവിഹിതവും മറ്റു കോർപ്പറേറ്റ് നടപടികളും പ്രഖ്യാപിക്കാറുണ്ട്. ഐടി സേവന കമ്പനിയായ പെർസിസ്റ്റന്റ് സിസ്റ്റംസ് ഒക്ടോബർ-ഡിസംബർ ത്രൈമാസ ഫലങ്ങൾ ജനുവരി 20-ന് പ്രഖ്യാപിച്ചതിനൊപ്പം കമ്പനി ബോർഡ് എക്കാലത്തെയും ഉയർന്ന ലാഭവിഹിതവും നൽകാനും ഓഹരി വിഭജനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പെര്‍സിസ്റ്റന്റ് സിസ്റ്റംസ്

ഡിജിറ്റല്‍ എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐടി സേവന കൺസൾട്ടിം​ഗ് കമ്പനിയാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസ്. ബിസിനസ് സ്ഥാപനങ്ങളുടെ ആധുനികവത്കരണത്തിനും ഡിജിറ്റല്‍വത്കരണത്തിനും ആവശ്യമായ സഹായങ്ങളും മാര്‍ഗോപദേശങ്ങളും സംബന്ധിച്ച സേവനങ്ങളാണ് കമ്പനി നൽൽകുന്നത്. ടെലികോം, അടിസ്ഥാന സൗകര്യ വികസനം, ലൈഫ് സയന്‍സ്, ഹെല്‍ത്ത്‌കെയര്‍ മേഖലകളിലാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

എക്കാലത്തെയും ഉയർന്ന തുക ലാഭവിഹിതം പ്രഖ്യാപിച്ച് മിഡ്കാപ് കമ്പനി; ഒപ്പം ഓഹരി വിഭജനവും; കയ്യിലുണ്ടോ?

ലാഭവിഹിതം

2024 സാമ്പത്തിക വർഷത്തിലേക്ക് ഒരു ഓഹരിക്ക് 320 ശതമാനം നിരക്കിൽ ഇടക്കാല ലാഭവിഹിതം നൽകാനാണ് പെർസിസ്റ്റന്റ് സിസ്റ്റംസ് ബോർഡ് അം​ഗീകാരം നൽകിയത്. അതായത് 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 32 രൂപ ഇടക്കാല ലാഭവിഹിതം ലഭിക്കും. ജനുവരി 20 തിന് ചേർന്ന ബോർഡ് യോ​ഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്.

ഡിവിഡന്റ് റെക്കോർഡ് തീയതി

പെർസിസ്റ്റന്റ് സിസ്റ്റംസ് ഇടക്കാല ലാഭവിഹിതത്തിന് യോഗ്യരായ ഓഹരി ഉടമകളെ നിർണയിക്കുന്നതിനുള്ള റെക്കോർഡ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി 30 ആണ് റെക്കോർഡ് തീയതി. ഈ തീയതിയിൽ ഓഹരി കയ്യിലുള്ള നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കും.

ഓഹരി വിഭജനം

പെർസിസ്റ്റന്റ് സിസ്റ്റംസ് ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഓഹരികൾ വിഭജിക്കുന്നത്. 2:1 എന്ന അനുപാതത്തിൽ ഓഹരികൾ വിഭജിക്കാനാണ് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയത്. അതായത് 10 രൂപ മുഖവിലയുള്ള നിലവിലുള്ള ഓ​ഹരിയെ 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കുന്നതാണ് ഓഹരി വിഭജനം. ഓഹരി വിഭജനം വഴി കമ്പനിയുടെ ഓഹരികളുടെ ലിക്വിഡിറ്റി വർധിപ്പിക്കുകയും ഓഹരികൾ നിക്ഷേപകർക്ക് താങ്ങാനാവുന്ന വിലയിലേക്ക് എത്തിക്കുകയും ചെയ്യും.

ഡിവിഡന്റ് യീൽഡ്

കഴിഞ്ഞ 5 വർഷമായി തുടർച്ചയായി ലാഭവിഹിതം നൽകുന്ന കമ്പനിയാണ് പെർസിസ്റ്റന്റ് സിസ്റ്റംസ്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 500 ശതമാനം ലാഭവിഹിതമാണ് കമ്പനി കൈമാറിയത്. ഇതുപ്രകാരം പ്രതിയോഹരി 50 രൂപ ലാഭവിഹിതം നൽകി. നിലവിലെ ഓഹരി വിലയായ 8,270 രൂപ പ്രകാരം 0.61 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്.

ഓഹരി വില

ചൊവ്വാഴ്ച 5 ശതമാനം നേട്ടത്തിൽ 8,270 രൂപയിലാണ് പെർസിസ്റ്റന്റ് സിസ്റ്റംസ് ഓഹരി വ്യാപാരം നടക്കുന്നത്. 3,962.05 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 8,713.70 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. മൂന്ന് വർഷത്തിനിടെ 438 ശതമാനത്തിന്റെ മൾട്ടിബാ​ഗർ റിട്ടേൺ ഓഹരി നൽകിയിട്ടുണ്ട്. ഒരു വർഷത്തിനിടെ 83 ശതമാനം ഉയർന്ന ഓഹരികൾ 2024 ൽ 12 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

പാദഫലം

ജനുവരി 20 തിനാണ് പെർസിസ്റ്റന്റ് സിസ്റ്റംസ് ഡിസംബർ പാദഫലം പുറത്തു വിട്ടത്. 286.1 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. പ്രവർത്തന വരുമാനം വാർഷികാടിസ്ഥാനത്തിൽ 15 ശതമാനത്തിലധികം വർധിച്ച് 2,498 കോടി രൂപയായി.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X