മുൻനിര ഐടി ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസ്, ടിഎസ്എസ്, ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളും നഷ്ടം രേഖപ്പെടുത്തിയ വെള്ളിയാഴ്ച ആഭ്യന്തര വിപണികൾ തുടർച്ചയായ 6 ദിവസത്തെ മുന്നേറ്റത്തിന് വിരമാമിട്ടു. സെൻസെക്‌സ് 888 പോയിന്റ് നഷ്ടത്തിൽ 66,684.26 ലും നിഫ്റ്റി 234 പോയിന്റ് ഇടിഞ്ഞ് 19,745 ലും വ്യാപാരം അവസാനിപ്പിച്ചു.
ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നഷ്ടത്തിൽ ക്ലോസ് ചെയ്ത മുൻനിരക്കാർ. എൽ ആൻഡ് ടി, ഒഎൻജിസി, എൻടിപിസി, എസ്ബിഐ, ബിപിസിഎൽ എന്നിവ ഇടിവിടയിലും നേട്ടമുണ്ടാക്കി. ബാങ്ക് നിഫ്റ്റി 111 പോയിന്റ് നഷ്ടത്തിൽ 46,075 നിലവാരത്തിലെത്തി.
നിഫ്റ്റി മിഡ്കാപ് സൂചിക 132 പോയിന്റ് നഷ്ടത്തിൽ 36,799ലെത്തി. സെക്ടർ സൂചികകളിൽ ഐടി 4 ശതമാനവും എഫ്എംസിജി, മെറ്റൽ എന്നിവ 1 ശതമാനം വീതവും ഇടിഞ്ഞു. ക്യാപിറ്റൽ ഗുഡ്‌സ് സൂചിക 1.7 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾക്യാപ് സൂചികകൾ നേരിയ മുന്നേറ്റമുണ്ടാക്കി.

ഇടിവിന് കാരണം
വൻകിട കമ്പനികളുടെ ജൂൺ പാദഫലം വിപണി പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാലും ദുർബലമായ ആഗോള സൂചനകളും ആഭ്യന്തര സ്ഥാപന നിക്ഷേപകരിൽ നിന്നുള്ള വില്പനയും ഇടിവിന് കാരണമാണ്. പാദഫലം പുറത്ത് വന്ന ഇൻഫോസിസിന്റെയും ഹിന്ദുസ്ഥാൻ യുണിലിവറിന്റെയും ഓഹരികളും പാദഫലത്തിന് മുന്നോടിയായി റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളും ഇടിഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വളർച്ചാ വീക്ഷണം വെട്ടിക്കുറച്ചതാണ് ഇന്‍ഫോസിസിന്‍റെ തളർച്ചയ്ക്ക് കാരണം. ഓഹരി 8 ശതമാനം ഇടിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസ് വേർപെടുത്തിയതോടെ ഓഹരി കനത്ത തിരിച്ചടി നേരിട്ടു. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ആഭ്യന്തര വോളിയം വളർച്ച കുറഞ്ഞത് ഇടിവ് കാരണമായി. റിലയൻസ് 2 ശതമാനം ഇടിഞ്ഞപ്പോൾ എച്ച്‍യുഎൽ ഏകദേശം 3 ശതമാനം ഇടിഞ്ഞു. ടെസ്‌ല, നെറ്റ്ഫ്ലിക്സ് എന്നിവയുടെ വരുമാന റിപ്പോർട്ടുകളും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ ആഗോള ഓഹരികളും ഇടിവിലാണ്.
പൊതു ചിത്രം
7,000 കോടി രൂപയുടെ ഓർഡറിന് ശേഷ എൽ ആൻഡ്ടിയാണ് നിഫ്റ്റിയിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. മികച്ച പാദഫലം അശോക് ലെയ്‌ലാൻഡ്, യുഎസ്എൽ ഓഹരികൾ 3-7ശതമാനം ഉയർന്നു. പാദഫലത്തിന് പിന്നാലെ എച്ച്ഡിഎഫ്സി ലൈഫ് 2 ശതമാനം ഇടിഞ്ഞു. മികച്ച പാദഫലമായിരുന്നിട്ടും ജെഎസ്ഡബ്ലു സ്റ്റീൽ ഓഹരികളും 2 ശതമാനം ഇടിഞ്ഞു.
ഇന്ത്യമാർട്ട്, ജിഎൻഎ ആക്‌സിൽസ്, രാംകൃഷ്ണ ഫോർഗ്, അതുൽ ലിമിറ്റഡ് എന്നിവ പാദഫലത്തിന് പിന്നാലെ നേട്ടത്തിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച സെഷനിൽ മാത്രം ബിഎസ്ഇ ഓഹരികളുടെ വിപണി മൂല്യം ഏകദേശം 1.6 ലക്ഷം കോടി രൂപ ഇടിഞ്ഞു. രൂപ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡോളറിനെതിരെ നാല് പൈസ നേട്ടത്തിൽ 81.95 നിലവാരത്തിലാണ് ക്ലോസിംഗ്. രാവിലെ നഷ്ടത്തിലാണ് രൂപ വ്യാപാരം ആരംഭിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications