ആഗോള വിപണികൾ അനുകൂലമായ വ്യാഴാഴ്ച ഓഹരികളിൽ ലാഭമെടുക്കലും ഐടി ഓഹരികളിലെ ഇടിവും ആഭ്യന്തര ഇക്വിറ്റി സൂചികകളെ നഷ്ടത്തിലേക്ക് എത്തിച്ചു. നിഫ്റ്റി 17 പോയിന്റ് ഇടിഞ്ഞ് 19,794 ലും സെൻസെക്സ് 65 പോയിൻറ് നഷ്ടത്തിൽ 66,408.39 ലുമാണ് ക്ലോസ് ചെയ്തത്. യുഎസിലെയും ഇന്ത്യയിലെയും പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ വ്യാഴാഴ്ച അനുകൂല സാഹചര്യമായിരുന്നു. മന്ദഗതിയിലുള്ള സാമ്പത്തിക കാലാവസ്ഥയ്ക്കിടയിൽ ഐടി മേഖലയിൽ തിരിച്ചടി തുടരുന്നുവെന്ന് ടിസിഎസ് പ്രസ്താവനയാണ് ഐടി ഓഹരികൾക്ക് തിരിച്ചടിയായത്.
നിഫ്റ്റിയിൽ നഷ്ടമുണ്ടാക്കിയ ആദ്യ പത്തിൽ ആറെണ്ണനും ഐടി ഓഹരികളാണ്. ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽസ്, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ് ഇൻഫോസിസ് എന്നിവ കാര്യമായ നഷ്ടമുണ്ടാക്കി. ബിപിസിഎൽ, കോൾ ഇന്ത്യ, മാരുതി സുസൂക്കി, ഗ്രാസിം ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ നേട്ടമുണ്ടാക്കി.
സെക്ടറൽ സൂചികകളിൽ ഐടി 1.50 ശതമാനം ഇടിഞ്ഞു. ഓട്ടോ, മെറ്റൽ, പവർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.5-1 ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.30 ശതമാനവും സ്മോൾ കാപ് സൂചിക 0.60 ശതമാനവും നേട്ടമുണ്ടാക്കി.

നേട്ടത്തോടെ തുടങ്ങിയെങ്കിലും വിപണി ഇത് തുടരുന്നതിൽ പിഴച്ചു.19,822.70 ൽ ആരംഭിച്ച നിഫ്റ്റി വ്യാപാരത്തിനിടെ 19,843.30 വരെ ഉയർന്നിരുന്നു. 19,772.65 ആണ് നിഫ്റ്റിയുടെ ഇൻട്രാഡേ താഴ്ന്ന നിലവാരം. സെൻസെക്സ് 66,564.57 ലാണ് വ്യാപാരം ആരംഭിച്ചത്. 66,577.60 നും 66,339.42 നും ഇടയിലാണ് സൂചിക വ്യാഴാഴ്ച വ്യാപാരം നടത്തിയത്.
ഓഹരികളുടെ പ്രകടനം
വിപണിയിൽ ഐടി ഓഹരികൾ മോശം പ്രകടനം നടത്തിയപ്പോഴും വിപണിക്ക് പിന്തുണ നൽകിയത് എച്ച്‌ഡിഎഫ്‌സി ബാങ്കാണ്. നിഫ്റ്റിക്ക് 14 പോയിന്റും നിഫ്റ്റി ബാങ്കിന് 83 പോയിന്റുമാണ് ഓഹരി കൂട്ടിച്ചേർത്തത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിക്ഷേപ താൽപര്യം തുടരുകയാണ്. നിഫ്റ്റിയിലെ മികച്ച നേട്ടങ്ങളിൽ 4 എണ്ണവും പൊതുമേഖലാ ഓഹരികളാണ്. സെപ്റ്റംബർ മാസത്തിൽ റെക്കോർഡ് എസ്ഐപി ഡാറ്റ പുറത്ത് വന്നതോടെ നിപ്പോൺ ലൈഫ് 12 ശതമാനം വരെ ഉയരുന്നു.
ലിഥിയം, റെയർ എർത്ത് മിനറൽസ് എന്നിവയ്ക്കുള്ള റോയൽറ്റിക്ക് കാബിനറ്റ് അനുമതി നൽകിയതോടെ മെറ്റൽഓഹരികൾ ഉയർന്നു. നാൽകോ, എൻഎംഡിസി, എംഒഐഎൽ എന്നി നേട്ടമുണ്ടാക്കി. പോസിറ്റീവ് ബ്രോക്കറേജ് നോട്ടിൽ ടിവിഎസ് നേട്ടമുണ്ടാക്കി. സിമന്റ് വില വർധനവിനെ കുറിച്ചുള്ള റിപ്പോർട്ടിൽ രാംകോ സിമന്റ്‌സ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഡോളറിനെതിരെ രൂപ 4 പൈസ നഷ്ടത്തിൽ 83.24 നിലവാരത്തിൽ ക്ലോസ് ചെയ്തു. ബുധനാഴ്ച 83.20 നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ബ്രെൻഡ് ക്രൂഡ് ബാരലിന് 1.20 ശതമാനം നേട്ടത്തോടെ 86.85 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
