ബുധനാഴ്ചയിലെ അപ്രതീക്ഷിത ഇടിവിന് ശേഷം തുടർച്ചയായ രണ്ട് ദിവസവും ആഭ്യന്തര സൂചികകൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 241.86 പോയിന്റ് ഉയർന്ന് 71,106.96ലും നിഫ്റ്റി 94.40 പോയിന്റ് നേട്ടത്തിൽ 21,349.40 ലുമാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച നേട്ടത്തിൽ ആരംഭിച്ച സൂചികകൾ ഉച്ചയോടെ അസ്ഥിരമായെങ്കിലും നേട്ടം കൈവിട്ടില്ല. സെൻസെക്സ് ഇൻട്രാ ഡേയിൽ 71,259.55എന്ന് ഉയരത്തിലെത്തി. 71,259.55 താഴ്ന്ന ശേഷമാണ് നേട്ടത്തോടെയുള്ള ക്ലോസിംഗ്. നിഫ്റ്റി വ്യാപാരത്തിനിടെ 21,232.45നും 21,390.50നും ഇടയിൽ വ്യാപാരം നടത്തി.
വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ്, ടെക് മഹീന്ദ്ര തുടങ്ങിയ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ഗ്രാസിം ഇൻഡസ്‌ട്രീസ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവയാണ് നഷ്ടത്തിലായ പ്രധാന ഓഹരികൾ.
ബാങ്കുകൾ ഒഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത്‌കെയർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 1 ശതമാനം വീതവും ഐടി, മെറ്റൽ, റിയൽറ്റി എന്നിവ 2 ശതമാനം വീതവും ഉയർന്നു. ബിഎസ്ഇ മിഡ്ാപ് സൂചിക 0.7 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും നേട്ടമുണ്ടാക്കി.

ശ്രദ്ധേയമായ ഓഹരികൾ
1.8 മെഗാവാട്ട് സോളാർ പവർ പ്രോജക്റ്റിനായി പുതിയ ഓർഡറുകൾ ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ കെപിഐ ഗ്രീൻ എനർജി ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്നു.
രാജ്യത്തുടനീളം പോളിക്യാമ്പ് ഇന്ത്യയുമായി ബന്ധപ്പെട്ട 50-ലധികം സ്ഥലങ്ങളിൽ ആദായനികുതി റെയ്ഡിന് പിന്നാലെ പോളിക്യാബ് ഇന്ത്യ ഓഹരികൾ ഏകദേശം 5 ശതമാനം ഇടിഞ്ഞു. 2,673 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ ഭാരത് ഇലക്‌ട്രോണിക്‌സ് 2.50 ശതമാനം ഉയർന്നു. 8 ശതമാനം ഉയർന്ന ഗെയിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി.
പോസിറ്റീവ് ഔട്ട്‌ലുക്ക് ടാറ്റ മോട്ടോഴ്‌സ് 2 ശതമാനം നേട്ടത്തോടെ അവസാനിച്ചു. ബാങ്കിംഗ് ഓഹരികളിൽ എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ നഷ്ടമുണ്ടാക്കി. പുതിയ സിനിമയുടെ റിലീസുകൾക്കിടയിലും രണ്ടാം ദിവസവും പിവിആർ ഇടിഞ്ഞു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ ഏകദേശം 354.1 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 356.7 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപർ 2.6 ലക്ഷം കോടി രൂപ സമ്പന്നരായി. ഇൻഡസ്ഇൻഡ് ബാങ്ക്, വിപ്രോ, ഡിഎൽഎഫ്, ഗെയിൽ, ഹിൻഡാൽകോ, പെർസിസ്റ്റന്റ് സിസ്റ്റംസ്, വിപ്രോ, എൽഐസി എന്നിവയുൾപ്പെടെ 240-ലധികം ഓഹരികൾ വെള്ളിയാഴ്ച 52 ആഴ്ചയിലെ ഉയരത്തിലെത്തി.
ഡോളറിനെതിരെ രൂപ 12 പെെസ നേട്ടത്തോടെ 83.15 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
