ലാർജ്കാപ് കമ്പനികളുടെ ഒരു നേട്ടം അസ്ഥിരമായ വിപണിയിൽ കനത്ത ചാഞ്ചാട്ടമില്ലാതെ നിലനിൽക്കും എന്നത് തന്നെയാണ്. ഇതിനൊപ്പം ലാഭവിഹിതവും കൂടിയായാൽ നിക്ഷേപകന് ഇരട്ട നേട്ടം. മികച്ച ഡിവിഡന്റ് യീല്‍ഡുള്ള കമ്പനികള്‍ ലാഭത്തിന്റെ ഒരു ഭാഗം നിക്ഷേപകര്‍ക്ക് നല്‍കും.
ഓഹരികളുടെ വിലയിലുണ്ടാകുന്ന മുന്നേറ്റത്തിനൊപ്പം മികച്ച സമ്പാദ്യം ഉണ്ടാക്കാനും ഇതുവഴി സാധിക്കും. ഇന്ത്യയിലെ മികച്ച 7 കമ്പനികളില്‍ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള കമ്പനികളെ നോക്കിയാല്‍ എഫ്എംസിജി കമ്പനിയായ ഐടിസിയാണ് മുന്നിലെന്ന് കാണാം. കൂട്ടത്തിലെ മറ്റ് കമ്പനികളുടെ ഡിവിഡന്റ് പ്രകടനം നോക്കാം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്
എണ്ണ, ടെലികോം, റീട്ടെയില്‍ തുടങ്ങി വൈവിധ്യ ബിസിനസുകളുള്ള രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 17.39 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.38 ശതമാനമാണ്. 12 മാസത്തിനിടെ 9 രൂപയാണ് റിലയന്‍സ് നല്കിയ ലാഭവിഹിതം. 2,656 രൂപയാണ് നിലവിലെ ഓഹരി വില.

ടിസിഎസ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐടി സേവന,കണ്സള്ട്ടേഷന് കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. 13.87 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ടിസിഎസ് എല്ലാ ത്രൈമാസത്തിലും ലാഭവിഹിതം നല്കുന്ന കമ്പനിയാണ്. 12 മാസത്തിനിടെ 117 രൂപയാണ് കമ്പനി ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്ക് കൈമാറിയത്. 3,824 രൂപയില്‍ വ്യാപാരം നടക്കുന്ന ഓഹരിക്ക് 3.06 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
എച്ച്ഡിഎഫ്സി ബാങ്ക്
12.74 ലക്ഷം വിപണി മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. 12 മാസത്തിനിടെ 19 രൂപയാണ് കമ്പനി ലാഭവിഹിതമായി കൈമാറിയത്. 1,607.85 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 1.14 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
ഐസിഐസിഐ ബാങ്ക്
സ്വകാര്യ ബാങ്കിംഗ് മേഖല ഭരിക്കുന്ന രണ്ടാമത്തെ വലിയ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. 7 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ബാങ്ക് 8 രൂപയാണ് 12 മാസത്തിനിടെ ലാഭവിഹിതം നല്‍കിയത്. 994.30 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.80 ശതമാനമാണ്.
ഹിന്ദുസ്ഥാന്‍ യൂണിലെവര്‍
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിട്ടീഷ് ഉടമസ്ഥതയിലുള്ള എഫ്എംസിജി കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലെവര്‍. 6 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനിക്ക് 1.58 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. 12 മാസത്തിനിടെ 40രൂപ കമ്പനി ലാഭവിഹിതം നല്കി. 2,575 രൂപയാണ് ഓഹരി വില.
ഇന്‍ഫോസിസ്
ഐടി കമ്പനിയായ ഇന്‍ഫോസിസ് 6.39 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ്. 12 മാസത്തിനിടെ 35.50 രൂപ ഇന്‍ഫോസിസ് ലാഭവിഹിതം കൈമാറി. 1,562.90 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 2.27 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
ഐടിസി
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയാണ് ഐടിസി. എഫ്എംസിജി, ഹോട്ടല്‍, സോഫ്റ്റ്വെയര്, അഗ്രി ബിസിനസ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലയില്‍ കമ്പനിക്ക് ബിനിസിനസ് സാന്നിധ്യമുണ്ട്. 12 മാസത്തിനിടെ 15.50 രൂപയാണ് കമ്പനി ലാഭവിഹിതം നല്‍കിയത്. 455.20 രൂപ വിലയുള്ള ഓഹരി 3.41 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications