കമ്പനികളുടെ ലാഭത്തിൽ നിന്നുള്ളൊരു പങ്കാണ് ലാഭവിഹിതമായി ഓഹരി ഉടമകൾക്ക് ലഭിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിലെ അവസാന പാദ റിസൾട്ടും പുറത്ത് വന്നതോടെ പല കമ്പനികളും ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളുടെ ഓഹരികൾ കയ്യിലുണ്ടെങ്കിൽ മികച്ച വരുമാനമാണ് നിക്ഷേപകനെ കാത്തിരിക്കുന്നത്.
മികച്ച പാദഫലമായതിനാൽ സമീപ ഭാവിയിൽ ഉയരാൻ സാധ്യതയുണ്ടെന്ന് ബ്രോക്കറേജുകൾ ചൂണ്ടിക്കാട്ടിയ ഓഹരികളാണ് ഭൂരിഭാഗവും. അതിനാൽ ഇവ വാങ്ങിയിടുന്നത് ഹ്രസ്വകാലം കൊണ്ട് ലാഭവിഹിതവും മൂലധന നേട്ടവും ലഭിക്കാൻ കാരണമാകും. ഐടിസി, എസ്ബിഐ, ഭാരതി എയർടെൽ, ബാങ്ക് ഓഫ് ബറോഡ, പവർ ഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയ 9 ലാർജ് കാപ് കമ്പനികൾ ഈയിടെ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്, ഇവ വിശദമായി നോക്കാം.
ഐടിസി ലിമിറ്റഡ്
മുൻനിര എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ് രണ്ട് ലാഭവിഹിതമാണ് ഈയിടെ പ്രഖ്യാപിച്ചത്. 2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഐടിസി പ്രതിയോഹരി 6.75 രൂപ അന്തിമ ലാഭവിഹിതവും 2.75 രൂപ പ്രത്യേക ലാഭവിഹിതവും പ്രഖ്യാപിച്ചു. റെക്കോർഡ് തീയതി മേയ് 30 ആണ്. 2023 സാമ്പത്തിക വർഷത്തിൽ 15.50 രൂപയാണ് ആകെ ലാഭവിഹിതം നൽകിയത്.

എസ്ബിഐ
2023 സാമ്പത്തിക വർഷത്തിൽ എസ്ബിഐ 1 രൂപ മുഖ വിലയുള്ള ഓഹരിക്ക് 1130 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 11.30 രൂപ ലാഭവിഹിതം ലഭിക്കും. പേയ്‌മെന്റ് തീയതി ജൂൺ 14-ന് ആണ്.
ഭാരത് എയർടെൽ
നാലാം പാദഫലത്തിന് ശേഷം ഭാരതി എയർടെൽ ബോർഡ് പ്രതിയോഹരി ഓഹരിക്ക് 4 രൂപ അന്തിമ ലാഭവിഹിതം നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 12 മാസങ്ങൾക്കിടെ എയർടെൽ 3 രൂപയാണ് ലാഭവിഹിതം നൽകിയത്. 805.75 രൂപ വിലയുള്ള ഓഹരികൾക്ക് 0.37 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
ബാങ്ക് ഓഫ് ബറോഡ
നാലാം പാദഫലത്തിന് ശേഷം ഓഹരിക്ക് 5.50 രൂപയാണ് ബാങ്ക് ഓഫ് ബറോഡ അന്തിമ ലാഭവിഹിതം നൽകുന്നത്. ഇതിനുള്ള റെക്കോർഡ് തീയതിയായി ജൂൺ 30 ആണ് നിശ്ചയിച്ചിട്ടുള്ളത്. ഈ തീയതിക്ക് മുൻപ് ഓഹരികൾ വാങ്ങിയവർക്ക് ലാഭവിഹിതത്തിന് അർഹതയുണ്ടാകും. 12 മാസത്തിനിടെ 2.85 രൂപയാണ് ബാങ്ക് ലാഭവിഹിതം നൽകിയത്. 181.90 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 1.57 ശതമാനാമണ്.
ജിൻഡാൽ സ്റ്റീൽ
മുൻനിര സ്റ്റീൽ കമ്പനിയായ ജിൻഡാൽ സ്റ്റീൽ 2022-23 സാമ്പത്തിക വർഷത്തിൽ 1 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 2 രൂപയാണ് അന്തിമ ലാഭവിഹിതം നൽകുന്നത്. 12 മാസത്തിനിടെ 2 രൂപ ലാഭവിഹിതമാണ് കമ്പനി നൽകിയത്. 522.40 രൂപ വിലയുള്ള ഓഹരിയുടെ ഡിവിഡന്റ് യീൽഡ 0.38 ശതമാനമാണ്.
പവർ ഗ്രിഡ് കോർപ്പറേഷൻ
പവർ ഗ്രിഡ് കോർപ്പറേഷൻ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 4.75 രൂപ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. 12 മാസത്തിനിടെ 12.25 രൂപ കമ്പനി ലാഭവിഹിതം നൽകി കഴിഞ്ഞു. ഡിവിഡന്റ് യീൽഡ് 5.24 ശതമാനം.
എൻടിപിസി
എൻടിപിസി 2023 സാമ്പത്തിക വർഷത്തിൽ അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 3 രൂപ നൽകും. 12 മാസത്തിനിടെ 7.25 രൂപ ലാഭവിഹിതം കമ്പനി നൽകിയിട്ടുണ്ട്. 173.30 രൂപ വിലയുള്ള ഓഹരിക്ക് 4.18 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
