മുന്‍നിര എഫ്എംസിജി കമ്പനിയായ ഐടിസി തിങ്കളാഴ്ച വ്യാപാരത്തിനിടെയാണ് പുതിയ 52 ആഴ്ചയിലെ ഉയര്‍ന്ന വില കുറിച്ച് 400 രൂപ എന്ന നിലവാരം മറികടന്നത്. തിങ്കളാഴ്ച ഐടിസി ഓഹരികള്‍ 1.6 ശതമാനം ഉയര്‍ന്ന് 401.7 രൂപയിലെത്തി.
കഴിഞ്ഞ 1 വര്‍ഷത്തിനിടെ 48 ശതമാനവും കഴിഞ്ഞ 14 മാസത്തിനിടെ 80 ശതമാനവും 2023 ല്‍ ഇതുവരെ 20 ശതമാനവും നേട്ടമാണ് ഐടിസി ഓഹരികള്‍ക്കുണ്ടായത്. തിങ്കളാഴ്ച 401.05 രൂപയിലാണ് ഐടിസി ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്ന് മുന്നോട്ട് എന്താണെന്നാണ് നിക്ഷേപകരുടെ ചോദ്യം. ഇക്കാര്യമാണ് ലേഖനം വിശദമാക്കുന്നത്.
ഐടിസി ഓഹരികൾ
എഫ്എംസിജി, ഹോട്ടലുകൾ, സോഫ്റ്റ്‌വെയർ, പാക്കേജിംഗ്, പേപ്പർബോർഡുകൾ, സ്പെഷ്യാലിറ്റി പേപ്പറുകൾ, അഗ്രിബിസിനസ് തുടങ്ങിയ വ്യവസായങ്ങളിലുട നീളം ഐടിസിക്ക് സാന്നിധ്യമുണ്ട്. 5 സെഗ്‌മെന്റുകളിലായി 13 ബിസിനസുകളാണ് കമ്പനിക്കുള്ളത്. 2022 ഡിസംബർ വരെയുള്ള 9 മാസങ്ങളിൽ വില്പനയിൽ 21.20ശതമനം വളര്‍ച്ചയാണ് ഐടിസിക്കുണ്ടായക്. 57,027 കോടി രൂപായായിരുന്നു വില്പന. അറ്റാദായം 27 ശതമാനം ഉയർന്ന് 14,016 കോടി രൂപയായി.

എഫ്എംസിജി മുതല്‍ ഹോട്ടലുകള്‍, പേപ്പര്‍ബോര്‍ഡ് മുതല്‍ കൃഷി, പുകയില വരെയുള്ള എല്ലാ മേഖലകളും ഐടിസിയുടെ പ്രകടനത്തിന് സംഭാവന നല്‍കി. എഫ്എംസിജി ബിസിനസില്‍ നിന്നുള്ള ഏകീകൃത വരുമാനം 2022 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 21.11 ശതമാനം വര്‍ധിച്ച് 37,387.12 രൂപയായി.
ഹോട്ടല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 100 ശതമാനം വര്‍ധിച്ച് 1,880.40 രൂപയായി. മറ്റ് ബിസിനസുകളും ഇതേ കാലയളവില്‍ മികച്ച വളര്‍ച്ച കൈവരിച്ചു.
നാലം പാദഫലം എങ്ങനെ?
ഐടിസിയുടെ നാലം പാദഫലം വരാനിരിക്കുന്നതെയുള്ളൂ. വാര്‍ഷിക വരുമാനത്തില്‍ 4.7 ശതമാനം വര്‍ധനവുണ്ടായാല്‍ 23-23 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ ഐടിസി 26 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് നിര്‍മല്‍ ബാംഗ് സെക്യൂരിറ്റീസ് കരുതുന്നത്.
സിഗരറ്റ് വില്പന വര്‍ഷം തോറും 16 ശതമാനം വളരാന്‍ സാധ്യതയുണ്ട്. മറ്റ് എഫ്എംസിജി ബിസിനസിലെ വളര്‍ച്ചാ വേഗത തുടരും. ഹോട്ടല്‍ ബിസിനസ് പ്രതിവര്‍ഷം 70 ശതമാനം വളരുമെന്നാണ് നിര്‍മല്‍ ബാംഗ് സെക്യൂരിറ്റീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലാഭ വിഹിതം
ഓഹരി വിലയിലെ മുന്നേറ്റത്തിനൊപ്പം നിക്ഷേപകർക്ക് മികച്ച രീതിയിൽ ലാഭവിഹിതവും ഐടിസി നൽകി. 2001 ജൂലൈ 3 മുതല്‍ ഐടിസി 25 തവണ ലാഭവിഹിതം പ്രഖ്യാപിച്ചു. ട്രെന്‍ഡ്ലൈൻ ഡാറ്റ പ്രകാരം, കഴിഞ്ഞ 12 മാസങ്ങളില്‍ ഐടിസി ഒരു ഓഹരിക്ക് 12.25 രൂപയാണ് ലാഭവിഹിതം നൽകിയത്. നിലവിലെ ഓഹരി വിലയായ 401.50 പ്രകാരം 3.05 ശതമാനമാണ് ഡിവിഡന്റ് യീൽഡ്.
രാജീവ് ജെയിൻ നിക്ഷേപം ഉയർത്തി
അടുത്തിടെ തകർന്ന അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയ യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ജിക്യുജി പാർട്‌ണേഴ്‌സ് മാർച്ച് പാദത്തിൽ ഐടിസിയിലെ ഓഹരികൾ ഉയർത്തി. രാജീവ് ജെയിന്റെ ജിക്യുജി പാർട്‌ണേഴ്‌സിന് ഡിസംബർ പാദത്തിലെ 1.29 ശതമാനം ഓഹരികളായിരുന്നു ഉണ്ടായിരുന്ന്ത്.
മാർച്ച് പാദത്തിന്റെ അവസാനത്തിൽ ഇത് 1.44 ശതമാനമായി ഉയർന്നു. നിക്ഷേപ സ്ഥാപനത്തിന് നിലവിൽ 17,87,71,863 ഐടിസി ഓഹരികളുണ്ട്. 19.17 ലക്ഷം ഓഹരികളാണ് മാർച്ച് പാദത്തിൽ വാങ്ങികൂട്ടിയത്.
വാങ്ങണോ?
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ ഐടിസി ഓഹരിക്ക് നൽകിയ ലക്ഷ്യ വില 444 രൂപയാണ്. 13 ശതമാനം വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്. 2023 മാര്‍ച്ച് പാദത്തില്‍ ഉപഭോക്തൃ മേഖലയില്‍ നിന്നുള്ള ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഐടിസിയാണെന്ന് ബ്രോക്കറേജ് ചൂണ്ടികാട്ടുന്നു. ചോയ്സ് ബ്രോക്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗാദിയയുടെ വിലയിരുത്തൽ പ്രകാരം അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഐടിസി ഓഹരികൾ 425 രൂപ, 440 രൂപ എന്ന ലക്ഷ്യത്തിലെത്താം എന്നാണ്.
ഷെയര്‍ഖാന്‍ 450 രൂപയും മോത്തിലാല്‍ ഓസ്വാള്‍ മാര്‍ച്ചില്‍ 450 രൂപയുമാണ് ഐടിസി ഓഹരിക്ക് നിശ്ചയിച്ച ലക്ഷ്യ വില. ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച്, ഓഹരിയുടെ ശരാശരി ലക്ഷ്യ വില ഒരു 434 രൂപയാണ്. ഇത് നിലവിലെ വിപണി വിലയേക്കാൾ 8.5 ശതമാനം വർധനവിന് സാധ്യതയുണ്ട്. ഐടിസി ഓഹരി വാങ്ങാനാണ് 32 അനലിസ്റ്റുകൾ ശുപാർശ ചെയ്യുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ



Click it and Unblock the Notifications