വളരെയധികം ആരാധകവൃന്ദമുള്ള ഓഹരി നിക്ഷേപകനും സംരംഭകനുമാണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണവും കരസ്ഥമാക്കിയിട്ടുള്ള ജുന്‍ജുന്‍വാല, സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും കൈകാര്യം ചെയ്യുന്നുണ്ട്.
അതേസമയം ജൂലൈ മാസത്തില്‍ അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോ മൂല്യത്തില്‍ ഇരട്ടയക്ക നിരക്കിലുള്ള വര്‍ധനയുണ്ടായെന്നാണ് ട്രെന്ഡിലൈന് പുറത്തുവിട്ട രേഖകളിലൂടെ വെളിവാകുന്നത്. ഏറെ ചാഞ്ചാട്ടം അനുഭവപ്പെട്ട ജൂണ്‍ മാസത്തില്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോ മൂല്യം 24 ശതമാനത്തോളം ഇടിഞ്ഞിരുന്നു. എന്നാല്‍ ജൂലൈ മാസത്തില്‍ അദ്ദേഹത്തിന്റെ ആസ്തി മൂല്യത്തില്‍ 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ജൂലൈയില്‍ 5,188.55 കോടി രൂപയുടെ വര്‍ധനവ് പോര്‍ട്ട്ഫോളിയോ മൂല്യത്തില്‍ കൈവരിക്കാന്‍ സാധിച്ചു.
നിലവില്‍ ബാങ്കിംഗ്, ഓട്ടോമൊബീല്‍, ഇന്‍ഷുറന്‍സ്, മെറ്റല്‍സ്, ഫാര്‍മ, ഗെയിമിങ് തുടങ്ങിയ മേഖലകളില്‍ നിന്നായി 32 ഓഹരികളാണ് ജുന്‍ജുന്‍വാല പൊതുസമക്ഷത്തില്‍ കൈവശം വെച്ചിരിക്കുന്നത്. ജൂലൈ അവസാനത്തില്‍ ഈ പോര്‍ട്ട്ഫോളിയോയുടെ ആസ്തി മൂല്യം 30,614.43 കോടിയാണ്. അതേസമയം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോ മൂല്യം 24 ശതമാനത്തോളം ഇടിഞ്ഞ് 25,425.88 കോടിയിലേക്ക് താഴ്ന്നിരുന്നു. ജനുവരി- മാര്‍ച്ച് കാലയളവില്‍ അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോ മൂല്യം 33,753.92 കോടിയാണ്. സമീപകാലത്തെ ഉയര്‍ന്ന നിലവാരമായിരുന്നു ഇത്.
ട്രെന്ഡിലൈന് പുറത്തുവിട്ട രേഖകള്‍ പ്രകാരം, സ്റ്റാര്‍ ഹെല്‍ത്ത് ഓഹരിയാണ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവെച്ചത്. സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികള്‍ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 50 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനോടൊപ്പം ആനന്ദ് രാജ് (Anant Raj) ഓഹരി 39 ശതമാനവും കരൂര്‍ വൈശ്യ ബാങ്ക് ഓഹരികള്‍ 31 ശതമാനം വീതവും മുന്നേറ്റം കുറിച്ചു. ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 24 ശതമാനവും ടാറ്റ ഗ്രൂപ്പ് ഓഹരിയായ ടൈറ്റന് കമ്പനിയില്‍ 21.5 ശതമാനം വീതവും ജൂലൈയില്‍ വിലവര്‍ധന രേഖപ്പെടുത്തി.
അതേസമയം ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയില്‍ ടൈറ്റന് കമ്പനി ഓഹരിയുടെ സംഭാവന 10,549.2 കോടിയാണ്. ശതമാനക്കണക്കില്‍ ജുന്വാലയുടെ കൈവശം ഏറ്റവുമധികമുള്ള സ്റ്റാര്‍ ഹെല്‍ത്ത് ഓഹരികളുടെ മൂല്യം 7,528.3 കോടിയാണ്. സമാനമായി മെട്രോ ബാന്ഡ്സില് 2,504.9 കോടിയും ടാറ്റ മോട്ടോര്‍സില്‍ 1,629.8 കോടിയും ക്രിസില്‍ ലിമിറ്റഡില്‍ 1,250.9 കോടിയും മൂല്യമുള്ള ഓഹരികള്‍ ജുന്‍ജുന്‍വാലയുടെ കൈവശമുണ്ട്. ഇവയാണ് അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും മൂല്യം സംഭാവന ചെയ്യുന്ന 5 ഓഹരികള്‍.
ജുന്‍ജുന്‍വാലയുടെ കൈവശമുള്ള മറ്റ് ഓഹരികള്‍- ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍, ഫെഡറല്‍ ബാങ്ക്, കാനറാ ബാങ്ക്, ഇന്ത്യന്‍ ഹോട്ടല്‍സ്, എന്‍സിസി, റാലീസ് ഇന്ത്യ, ജൂബിലന്റ് ഇന്‍ഗ്രേവിയ, ജൂബിലന്റ് ഫാര്‍മോവ, നാസാര ടെക്നോളജീസ്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, എസ്കോര്‍ട്ട്സ് കുബോട്ട, ആപ്ടെക്, കരൂര്‍ വൈശ്യ ബാങ്ക്, അഗ്രോ ടെക് ഫൂഡ്സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ആനന്ദ് രാജ്, വോക്കാര്‍ട്ട്, ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സ്, മാന്‍ ഇന്‍ഫ്രാ, ഡിബി റിയാല്‍റ്റി, ഓറിയന്റ് സിമന്റ്, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, ബില്‍കെയര്‍, പ്രൊസോണ്‍ പ്രോപ്പര്‍ട്ടീസ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
