2023 ൽ ടാറ്റ മോട്ടോഴ്സ് മൾട്ടിബാഗറായി. അദാനി ഓഹരികൾ ഹിൻഡൻബർഗ് കാലത്തെ നഷ്ടം തിരികെ പിടിച്ചു. മുൻനിര കമ്പനികളെല്ലാം നേട്ടമുണ്ടാക്കിയ ഈ സമയത്ത് മുകേഷ് അംബാനിയുടെ റിലയൻസിനെ നേട്ടങ്ങളുടെ പട്ടികയിൽ കണ്ടിരുന്നില്ല.
കഴിഞ്ഞ വർഷം ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ലിസ്റ്റിംഗ് നടന്നിട്ടും വിപണി മൂല്യം പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് തുടർന്നിട്ടും വിപണിയിൽ 9 ശതമാനം ഇടിവിലാണ് റിലയൻസ് ഇൻഡസ്ട്രീസ് 2024 കലണ്ടർ വർഷം പൂർത്തിയാക്കിയത്.
അതേസമയം നിക്ഷേപകർക്ക് റിലയൻസ് ഇൻഡസ്ട്രീസിനോടുള്ള താൽപര്യം കുറഞ്ഞിട്ടുമില്ല. മുകേഷ് അംബാനി ഓഹരിക്ക് ഉത്തേജനമാകുന്ന നടപടികളിലേക്ക് കടക്കുമെന്നതാണ് നിക്ഷേപകരുടെ പ്രതീക്ഷ. 2024 ൽ റിലയൻസ് ഇൻഡസ്ട്രീസിലും മുകേഷ് അംബാനി ബിസിനസിലും വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

2 ലിസ്റ്റിംഗ്
2024 ൽ നിക്ഷേപകർ കാത്തിരിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് റിലയൻസ് ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും ലിസ്റ്റിംഗുകളാണ്. ഐപിഒകൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ 37 ലക്ഷം ഓഹരി ഉടമകൾക്ക് നേട്ടമുണ്ടാക്കുമെന്ന് മാത്രമല്ല ഓഹരിയുടെ റീ-റേറ്റിംഗിന് സഹായമാവുകയും ചെയ്യും.
2022ലെ കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ, 2027ലെ സുവർണ കാലത്തിന്റെ അവസാനത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം ഇരട്ടിയാക്കുമെന്ന് അംബാനി ഓഹരി ഉടമകളോട് പറഞ്ഞിരുന്നു. ഇതിന് ജിയോയുടെയും റിലയൻസ് റീട്ടെയിലിന്റെയും ലിസ്റ്റ് പ്രധാനമാണ്. ജിയോ ആദ്യം ലിസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇപ്പോൾ വിശകലന വിദഗ്ധർ കാണുന്നത്.
ജിയോ നിരക്ക് വർധനവ്
ലിസ്റ്റിംഗിനൊപ്പം ജിയോയിൽ നിന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു വാർത്ത താരിഫ് നിരക്ക് വർധൻവാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊബൈൽ സെഗ്മെന്റിൽ 20 ശതമാനം താരിഫ് വർധനയാണ് ജെഫറീസ് പ്രതീക്ഷിക്കുന്നത്. ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ജിയോ ലോഞ്ചിനു മുൻപുള്ള നിലയേക്കാൾ 16 ശതമാനം താഴെയാണെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഊർജ്ജ പദ്ധതികൾ
2023 ലെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഊർജ്ജ പദ്ധതികളെ പറ്റി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വിശദമാക്കിയിരുന്നു. അടുത്ത മാസങ്ങൾക്കുള്ളിൽ പിവി മൊഡ്യൂളുകളും ബാറ്ററി സംഭരണ ശേഷിയും കമ്പനി കമ്മീഷൻ ചെയ്യും. ഇത് 2024-ൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ കൂടുതൽ മൂല്യം കണ്ടെത്താൻ സഹായിക്കും.
കൺസ്യൂമർ ബ്രാൻഡ് ബിസിനസ്
2023 ൽ റിലയൻസ് വലിയ ശ്രദ്ധ പതിപ്പിച്ചത് കൺസ്യൂമർ ബ്രാൻഡ് ബിസിനസിലേക്കാണ്. ഇതിനായി വിവിധ കമ്പനികളെ കമ്പനി ഏറ്റെടുക്കുകയുണ്ടായി. കാംപ കോള, സോയ്സോ, റസിക് പോലുള്ള ഡ്രിങ്കിംഗ് ബ്രാൻഡുകളും ലോട്ടസ് ചോക്ലേറ്റ്, ടോഫിമാൻ തുടങ്ങിയ ചോക്ലേറ്റ് ബ്രാൻഡുകളും റിലയൻസ് സ്വന്തമാക്കി.
എഫ്എംസിജി ബ്രാൻഡായ ഇൻഡിപെൻഡൻസിന്റെ ലോഞ്ചിംഗും 2023 ൽ നടന്നു. ഇത് റിലയൻസ് റീട്ടെയിൽ കൺസ്യൂമർ ബ്രാൻഡ് ബിസിനസ് കെട്ടിപ്പടുക്കുന്നതിന്റെ തുടക്കഘട്ടമാണെന്ന് പറയാം. 2024ൽ ഈ ബിസിനസിന്റെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് വിപണി വിദഗ്ധർ കരുതുന്നത്.
റിലയൻസ് ലക്ഷ്യവില
ആഗോള ബ്രോക്കിംഗ് സ്ഥാപനമായ സിഎൽഎസ്എ 2024 ലെ പോർട്ട്‌ഫോളിയോയ്ക്കായി തിരഞ്ഞെടുത്ത 12 ഓഹരികളുടെ പട്ടികയിൽ ഒന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. മറ്റൊരു വിദേശ ബ്രോക്കറേജായ ജെഫറീസും റിലയൻസിന് ബൈ റേറ്റിംഗ് നൽകുന്നുണ്ട്. 3,125 രൂപയാണ് ഓഹരിക്ക് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില.
തിങ്കളാഴ്ച 2,588 രൂപയിൽ ലഭ്യമായ ഓഹരിക്ക് 20 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ ഇന്ത്യൻ വിപണിയിൽ ഏറ്റവും വലിയ സമ്പത്ത് സൃഷ്‌ടിക്കുന്ന ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസ് വിപണിയുടെ ഇഷ്ട താരമായി മാറുകയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications