വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി ചേക്കാറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ മികച്ച ശമ്പളം, രാജ്യത്തെ ഉയർന്ന സൗകര്യങ്ങൾ എന്നിവയാണ്. വിദേശ രാജ്യങ്ങളിലെ പല ജോലികൾക്കും ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ട്. മികച്ച ഒഴിവുകൾ യൂറോപ്യൻ രാജ്യങ്ങളിൽ നിരവധിയാണ്. ഇവ എങ്ങനെ നേടിയെടുക്കാം എന്നാണ് ഇന്ത്യൻ ഉദ്യോഗാർഥികൾ കൃത്യമായി മനസിലാക്കേണ്ടത്. യോഗ്യതയുള്ള ഇന്ത്യൻ ഉദ്യോഗർഥികൾക്ക് വിദേശ തൊഴിൽ വിപണിയിൽ ലഭിക്കുന്ന ഉയർന്ന ഡിമാന്റുണ്ട്.
കൃത്യമായ രീതിയിൽ അപേക്ഷിച്ചാൽ ഇന്ത്യക്കാർക്ക് സുഖകരമായി വിദേശ തൊഴിൽ നേടാനാകും. യൂറോപ്പിൽ തൊഴിലന്വേഷിക്കുന്നവരാണെങ്കിൽ വേഗത്തിൽ തൊഴിൽ കണ്ടെത്താൻ തൊഴിലന്വേഷക വിസ ലഭിക്കുന്നത് സഹായിക്കും. ഇത്തരത്തിൽ തൊഴിലന്വേഷക വിസ നൽകുന്ന 3 രാജ്യങ്ങളെ ഇവിടെ പരിചയപ്പെടാം.
എന്താണ് തൊഴിലന്വേഷക വിസ
തൊഴിൽ അന്വേഷകരായ വിദേശ രാജ്യത്ത് നിന്നുള്ള ഉദ്യോഗാർഥികൾക്ക് വിവിധ രാജ്യങ്ങൾ നൽകുന്ന വിസയാണ് തൊഴിലന്വേഷക വിസ (ജോബ് സീക്കേർ വിസ). നിശ്ചിത മാസത്തേക്ക് രാജ്യത്ത് തങ്ങാനും ജോലി അന്വേഷിക്കാനും ഈ വിസ വഴി സാധിക്കുന്നു. ഒരു താൽക്കാലിക റസിഡൻസ് പെർമിറ്റാണിത്. നിശ്ചിത കാലാവധിയുള്ള ഇവ ദീർഘിപ്പക്കാൻ പല രാജ്യങ്ങളും സമ്മതിക്കാറില്ല. ജോലി കണ്ടെത്തി കഴിഞ്ഞാൽ തൊഴിലന്വേഷക വിസ മാറ്റി ജോബ് വിസയിൽ രാജ്യത്ത് തുടരാം.

ജര്‍മനി
യൂറോപ്പിലേക്ക് ജോലിക്ക് ശ്രമിക്കുന്നവരില്‍ ഇഷ്ട രാജ്യങ്ങളിലൊന്ന് തന്നെയാണ് ജര്‍മനി. 5 വര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് ജര്‍മനി തൊഴിലന്വേഷക വിസ അനുവദിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ജര്‍മനിയില്‍ താമസിക്കാന്‍ ആവശ്യമായ പണം, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവ കയ്യിലുള്ളവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം.
ഇന്ത്യക്കാര്‍ക്ക് 75 യൂറോയാണ് വിസയ്ക്ക് ആവശ്യമായി വരുന്നത്. വിസ ലഭിച്ചാല്‍ തൊഴിലന്വേഷണത്തിന്റെ ഭാഗമായി 6 മാസ കാലം ജര്‍മനിയില്‍ താമസിക്കാം. ഈ വിസാ കാലയളവില്‍ ജോലി ചെയ്യുന്നതിന് നിരോധനമുണ്ട്. ജോലി ലഭിച്ചാല്‍ തൊഴിലന്വേഷക വിസ വര്‍ക്ക് വിസയാക്കി മാറ്റാം.
ജർമനിയിലെ തൊഴിലന്വേഷക വിസയ്ക്കുള്ള അപേക്ഷയിൽ താമസ സൗകര്യത്തിന്റെ തെളിവ്, ഫണ്ട്, അക്കാദമിക് യോഗ്യതകൾ, പ്രവൃത്തി പരിചയം, ആരോഗ്യ ഇൻഷുറൻസ്, പാസ്‌പോർട്ട്, ബയോഡാറ്റ, കവർ ലെറ്റർ എന്നിവ ആവശ്യമാണ്. വിശദാംശങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കാം.
പോര്‍ച്ചുഗല്‍
പോര്‍ച്ചുഗലും തൊഴിലന്വേഷക വിസ അനുവദിക്കുന്നുണ്ട്. ബിരുദധാരികളായിരിക്കണം അപേക്ഷര്‍. മൂന്ന് മാസത്തെ മിനിമം ശമ്പളത്തിന് തുല്യമായും അപേക്ഷന്‍ ഹാജരാക്കണം. 90 യൂറോയാണ് അപേക്ഷന്‍ വിസ ഫീസായി നല്‍കേണ്ടത്. വിസ ലഭിച്ചാല്‍ നാല് മാസത്തേക്ക് പോര്‍ച്ചുഗലില്‍ തൊഴിലന്വേഷണത്തിനായി താമസിക്കാം. രണ്ട് മാസം കൂടി വിസ കാലാവധി നീട്ടാം. വിശദാംശങ്ങള്‍ക്ക് ഈ ലിങ്ക് പരിശോധിക്കാം.
ഓസ്ട്രിയ
ഉന്നത യോഗ്യതയുളള അപേക്ഷകര്‍ക്കാണ് ഓസ്ട്രിയ തൊഴിലന്വേഷക വിസ അനുവദിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം, ഭാഷ നൈപുണ്യം, പ്രായം എന്നിവ അടിസ്ഥാനമാക്കി അപേക്ഷകന് 70 പോയിന്റെങ്കിലും ലഭിച്ചാലാണ് വിസ ലഭിക്കാനുള്ള യോഗ്യതയാകുന്നത്. നാല് വര്‍ഷ ബിരുദമുള്ളവര്‍ക്ക് 20 പോയിന്റ് ലഭിക്കും. കണക്ക്, ഐടി, നാച്ചുറല്‍ സയന്‍സ് എന്നിവ പഠിച്ചവര്‍ക്ക് 30 പോയിന്റ്, പിഎച്ച്ഡികാര്‍ക്ക് 40 പോയിന്റ്, റിസര്‍ച്ചിന് 20 പോയിന്റ്, അവാര്‍ഡുകള്‍ നേടിയവര്‍ക്ക് 20 പോയിന്റ് എന്നിങ്ങനെയാണ് പോയിന്റ് കണകാക്കുന്നത്.
കാനഡയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി എങ്ങനെ കണ്ടെത്താം; അപേക്ഷ രീതി എങ്ങനെ; അറിയാം
ജോലി പരിചയത്തിന് പരമാവധി 40 പോയിന്റ് ലഭിക്കും. ഭാഷ നൈപുണ്യത്തിന് 10 പോയിന്റാണ്. 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് 20 പോയിന്റ്, 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് 15 പോയിന്റ് 45 വയസ് വരെയുള്ളവര്‍ക്ക് 10 പോയിന്റ് എന്നിങ്ങനെയാണ് പോയിന്റ് നല്‍കുന്നത്. വിശദാംശങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications