കുടിയേറ്റത്തിന് ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കിടയിൽ യുകെ ഒരു ഇഷ്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. വൈദഗ്ധ്യം കയ്യിലുള്ളതിനാൽ നല്ല രീതിയിൽ ഇന്ത്യൻ തൊഴിലാളികളെ യുകെ സ്വീകരിക്കുന്നുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം യുകെയിലെ വൈദഗ്ധ്യമുള്ള തൊഴിലാളികൾ കൂടുതലും ഇന്ത്യക്കാരാണ്. ഇന്ത്യക്കാർക്ക് അനുവദിച്ച വിദഗ്ധ തൊഴിലാളി വിസകളിൽ ഒരു സാമ്പത്തിക വർഷത്തിനിടെ 63 ശതമാനം വർധനവാണ് ഉള്ളത്.
2021-22ൽ 13,390 വിസ അനുവദിച്ചിടത്ത് 2022-23ൽ 21,837 വിസകൾ അനുവദിച്ചു. ഹെൽത്ത് കെയർ വിസ വിഭാഗത്തിൽ ഇന്ത്യക്കാരുടെ സാന്നിധ്യം 105 ശതമനം ഉയർന്നു. 14,485 വിസ അനുവദിച്ചിടത്ത് 29,726 വിസകളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അനുവദിച്ചത്. യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നൊരാൾക്ക് യുകെയിലെ വിസ നടപടികളെ പറ്റി ഈ ലേഖനത്തിൽ മനസിലാക്കാം.

യുകെ വിസയ്ക്കുള്ള യോഗ്യത എന്തെല്ലാം
യുകെയിൽ ഇന്ത്യക്കാർക്ക് വിസ ലഭിക്കാനുള്ള യോഗ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം. ജോലി ഓഫറുള്ള വ്യക്തികൾക്കോ സ്റ്റുഡന്റ് വിസയിലോ സംരംഭകനായോ ഇന്ത്യക്കാർക്ക് യുകെയിലേക്ക് വിസയ്ക്ക് അപേക്ഷിക്കാം. നിക്ഷേപകനായി കുടിയേറുന്നവർക്കും യുകെ പൗരനെ വിവാഹം കഴിച്ച ശേഷം കുടിയേറുന്നവർക്കും യുകെ വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി.
നിലവിലെ യുകെ വിസ സ്കീമുകൾക്ക് കീഴിൽ അപേക്ഷിക്കുന്ന വ്യക്തികൾക്ക് യുകെ ടെയർ പോയിന്റ് സിസ്റ്റം പ്രകാരം സ്കോർ അടിസ്ഥാനമാക്കിയാണ് യോഗ്യത നിർണയിക്കുന്നത്. യുകെയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഏറ്റവും സാധാരണമായ വിസ സ്കീമുകൾ പരിശോധിക്കാം.
ടെയർ 1 വിസ
വിഐപികളായി കണക്കാക്കപ്പെടുന്ന കുടിയേറ്റക്കാർക്കായി ഉപയോഗിക്കുന്ന വിസ പദ്ധതിയാണ് ടെയർ 1 വിസ. യുകെയിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള സംരംഭകർ, കഴിവുള്ള വ്യക്തികൾ എന്നിവർക്ക് ടെയർ 1 വിസ അനുവദിക്കും. ടെയർ 1 വിസയ്ക്ക് യോഗ്യത നേടുന്നതിന് പോയിന്റ് സിസ്റ്റം പ്രകാരം മൊത്തം 95 പോയിന്റുകൾ നേടുകയും ഇമിഗ്രേഷൻ നിയമങ്ങൾക്ക് കീഴിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നയാളും ആകണം. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 2,00,000 പൗണ്ടും ആവശ്യമാണ്.
ടെയർ 2 വിസ
യുകെയിൽ ജോലിക്ക് അപേക്ഷിക്കുന്നവരാണെങ്കിൽ ടെയർ 2 വിസയാണ് ലഭിക്കുക. തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന ജോബ് ഓഫർ അടങ്ങിയ കത്ത് ആവശ്യമാണ്. ടെയർ 2 വിസ സ്കീമിന് കീഴിലാണ് കായിക താരങ്ങൾക്കുള്ള വിസകളും മതപരമായ വിസകളും അനുവദിക്കുന്നത്.
ടെയർ 2 വിസയ്ക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 70 പോയിന്റുകൾ ഉണ്ടായിരിക്കണം. കമ്പനിയിൽ നിന്ന് ലഭിക്കുന്ന ജോബ് ഓഫർ/ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 30 പോയിന്റുകൾ നേടാം സ്‌കിൽസ് ഷോർട്ടേജ് ലിസ്റ്റിൽ ജോലി ലിസ്‌റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ 30 പോയിന്റുകളും ലഭിക്കും.
ടെയർ 4 വിസ
ടെയർ 4 വിസയിലാണ് സ്റ്റുഡന്റ് വിസ നൽകുന്നത്. വിസ യോഗ്യത ലഭിക്കുന്നത് കോളേജിൽ നിന്നുള്ള പ്രവേശന കത്ത് ആവശ്യമാണ്. സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാൻ കുറഞ്ഞത് 16 വയസ് പൂർത്തിയാകണം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ ഫലവും വേണം.
ടെയർ 5 വിസ
യുകെ നൽകുന്ന ഏറ്റവും സാധാരണമായ തരത്തിലുള്ള വിസയാണിത്. ടെയർ 5 വിസയിലൂടെ പ്രതിവർഷം 50,000 ത്തിലധികം ഉദ്യോഗാർത്ഥികളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നു. ഈ വിസയ്ക്ക് കീഴിൽ ആറ് ഉപവിഭാഗങ്ങളുണ്ട്. സ്പോർട്സ്, ചാരിറ്റി, മതപരമായ ആവശ്യങ്ങൾ തുടങ്ങിയ വിഭാഗങ്ങളും ഉൾപ്പെടുന്നു.
യുകെ ബിസിനസ് വിസ
ദീർഘകാലത്തേക്ക് യുകെയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്കുള്ളതാണ് യുകെ ബിസിനസ് വിസ. വിസയ്ക്ക് യോഗ്യത നേടുന്നതിന് 18 വയസാണ് കുറഞ്ഞ പ്രായ പരിധി. ആരോഗ്യ റിപ്പോർട്ടുകൾ, ഉടമസ്ഥതയിലുള്ള ബിസിനസ് വിശദാംശങ്ങളും ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പനിയിൽ നിന്നുള്ള ക്ഷണക്കത്തും ആവശ്യമാണ്.
യുകെ ഫാമിലി വിസ
യുകെ പൗരന്മാരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു പ്രത്യേക വിഭാഗ വിസാ സ്കീമാണിത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications