വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ തേടുന്നവർക്ക് പുതിയ ഇടം കാനഡയാണ്. വടക്കൻ അമേരിക്കൻ രാജ്യമായ കാനഡയിലേക്ക് ഇന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാർ വലിയൊരളവിൽ എത്തുന്നത്. കാനഡയിൽ തൊഴിൽ അന്വേഷിക്കുന്നവരാണെങ്കിൽ ഉയർന്ന വിദ്യാഭ്യാസം ആവശ്യമില്ലാത്ത എന്നാൽ കൃത്യമായ വൈദഗ്ധ്യം ആവശ്യമായ നിരവധി ജോലികൾ ലഭ്യമാണ്. കോവിഡിന് ശേഷം കനേഡിയൻ സമ്പദ്‌വ്യവസ്ഥ ഉയർത്തെഴുന്നേൽക്കുമ്പോൾ നിരവധി തൊഴിലവസരങ്ങളാണ് തുറക്കുന്നത്.
ജോലി ഒഴിവുകളിലുണ്ടായ വർധനവ് ഇന്ത്യക്കാരടക്കമുള്ള വലിയ തോതിൽ സഹായിച്ചു. കനേഡിയൻ മാധ്യമമായ ദി ഗ്ലോബ് ആൻഡ് മെയിലിലെ റിപ്പോർട്ട് പ്രകാരം ഒഴിവുകളിൽ കൂടുതലും കുറഞ്ഞ വിദ്യാഭ്യാസം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, 2022 ൽ ത്രൈമാസത്തിൽ ശരാശരി 563,000 ജോലി ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഈ ഒഴിവുകൾക്ക് ഹൈ-സ്കൂൾ ഡിപ്ലോമയോ അതിൽ കുറവോ വിദ്യാഭ്യാസ യോഗ്യതയായിരുന്നു ആവശ്യം. 2019 ലെ ശരാശരിയേക്കാൾ 70 ശതമാനം കൂടുതലാണിത്. അതായത് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള ഒഴിവുകൾ വർധിച്ചു. നികത്തപ്പെടാത്ത 10 ജോലികളിൽ ആറെണ്ണവും ഈ തലത്തിലുള്ള വിദ്യാഭ്യാസ യോഗ്യത മാത്രമാണ് ആവശ്യം.

ഒഴിവുകൾ കൂടുന്നു
കോവിഡിന് മുന്‍പ് 2016 ലെ കണക്ക് പരിശോധിച്ചാല്‍ മാര്‍ച്ച് പാദത്തില്‍ 1.93 ലക്ഷം തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. അക്കാലത്തെ തൊഴില്‍ രഹിതരുടെ എണ്ണം 5.04 ലക്ഷമാണ്. കോവിഡിന് ശേഷം ഈ തോത് നേരെ തിരിഞ്ഞു. 2021 സെപ്റ്റംബര്‍ പാദത്തില്‍ കമ്പനികൾക്ക് ആവശ്യമായ തൊഴിലാളികൾ 5.82 ലക്ഷമായി ഉയർന്നു. ഈ സമയത്ത് 4.21 ലക്ഷം മാത്രമായിരുന്നു തൊഴിൽ രഹിതർ.
ഓരോ വർഷം പിന്നിടുമ്പോഴും തൊഴിൽ അവസരങ്ങൾ കൂടി വന്നു. 2022 ഡിസംബര്‍ പാദത്തില്‍ കണക്ക് പ്രകാരം 5 ലക്ഷം തൊഴിലാളികളെയാണ് കമ്പനികൾക്ക് ആവശ്യമുണ്ടായിരുന്നത്. എന്നാൽ ഈ സമയത്ത് തൊഴിൽ രഹിതരുടെ എണ്ണം 2.96 ലക്ഷമായിരുന്നു.
കനേഡിയൻ തൊഴിൽ വിപണിയിൽ പ്രതിമാസം ആയിരക്കണക്കിന് അവസരങ്ങളാണ് ഉണ്ടാകുന്നത്. തൊഴിലില്ലായ്മയെ ചരിത്രപരമായി കുറഞ്ഞ നിരക്കിലേക്ക് എത്തുകയും ജോലി കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, ചില ഘട്ടങ്ങളിൽ ഒഴിവു വരുന്ന ജോലികൾ ആകർഷകമല്ല. താരതമ്യേന കുറഞ്ഞ ശമ്പള ഓഫറുകളും അനഭിലഷണീയമായ ജോലി സമയവും പോലുള്ള വിവിധ ഘടകങ്ങൾ കാരണമാണ് ചെറിയ വിദ്യാഭ്യാസം ആവശ്യമായി വരുന്ന ഒഴിവുള്ള എണ്ണം ഉയരുന്നത്.
എന്തൊക്കെ അവസരങ്ങള്‍
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയില്‍ നിരവധി തൊഴിലവസരങ്ങള്‍ കാനഡയില്‍ ലഭിക്കും. കാനഡയിലെ വിവിധ തൊഴിലവസരങ്ങള്‍ ജോബ് ബാങ്ക് എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇവിടെ ആവശ്യമായ തൊഴില്‍ രേഖപ്പെടുത്തി തിരയാന്‍ സാധിക്കും. കാനഡയുടെ ദേശീയ തൊഴിൽ സേവനമാണ് ജോബ് ബാങ്ക്.
ജോലി കണ്ടെത്താനും കരിയർ ആസൂത്രണം ചെയ്യാനും ജോബ് ബാങ്ക് സഹായിക്കും. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വിവിധ പ്രാദേശിക പ്രവിശ്യകളുമായി സഹകരിച്ചാണ് കാനഡ എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് കമ്മീഷനു വേണ്ടി ജോബ് ബാങ്ക് സേവനങ്ങൾ നൽകുന്നത്.
ഓരോ തൊഴിലും പ്രത്യേകം തരംതിരിച്ച് കണ്ടെത്താൻ സാധിക്കും. കുക്കിന്റെ ജോലി തിരഞ്ഞാൽ നിരവധി അവസരങ്ങളാണ് ഉള്ളത്. കനേഡിയന്‍ നഗരമായ ബര്‍ണാബിയില്‍ ബുസാന്‍ ദേജി ഗുക്ബാപ് റെസ്റ്റോറന്റ് ലിമിറ്റഡ് പോസ്റ്റ് ചെയ്ത കുക്ക് തൊഴിലിന് മണിക്കൂറിനാണ് വേതനം.
മണിക്കൂറിന് 17 മുതല്‍ 23 ഡോളര്‍ വരെ വേതനം ലഭിക്കും. ആഴ്ചയില്‍ 30-40 മണിക്കൂറുകളാണ് തൊഴില്‍ ലഭിക്കുക. ഇംഗ്ലീഷ് ഭാഷ അറിയുന്നതിനൊപ്പം സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസമാണ് ആവശ്യം. 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
