ഇന്ത്യൻ കമ്പനികളുടെ മാർച്ച് പാദഫലം പൊതുവെ ആകർഷകമായിരുന്നു. ഈ നേട്ടത്തിൽ വിപണി മികച്ച പ്രകടനം നടത്തുകയും ചെയ്തു. മാർച്ച് പാദഫലത്തിൽ മറ്റൊരു ശ്രദ്ധേയമായ പ്രകടനം വിവിധ കമ്പനികൾ നഷ്ടം പരമാവധി കുറയ്ക്കാൻ സാധിച്ചു എന്നതാണ്.
പേടിഎം പോലുള്ള പുത്തൻ കമ്പനികൾ തൊട്ട് കടത്തിൽ മുങ്ങിയ കമ്പനികൾക്ക് വരെ മാർച്ച് പാദം ആശ്വാസമായിരുന്നു. നഷ്ടത്തിലായ കമ്പനികളുടെ പ്രകടനം വിശകലനം ചെയ്യുമ്പോൾ കഴിഞ്ഞ നാല് പാദങ്ങളിൽ നഷ്ടം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞെന്ന് കാണാം.
ജെറ്റ് എയർവേയ്‌സ് ഇന്ത്യ, പിബി ഫിൻടെക്, പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് എന്നിവയുൾപ്പെടെ 12 കമ്പനികളാണ് 2023 സാമ്പത്തിക വർഷത്തിൽ നഷ്ടം കുറയ്ക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്.

പറക്കാത്തത് ലാഭമായി!
പറക്കൽ നിർത്തിവെച്ച ജെറ്റ് എയർവേയ്‌സിന്റെ നഷ്ടം 2023 സാമ്പത്തിക വർഷത്തിൽ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം ജൂൺ പാദത്തിൽ 390 കോടി രൂപയായിരുന്ന നഷ്ടം മാർച്ച് പാദത്തിൽ 55 കോടി രൂപയായി കുറഞ്ഞു. നഷ്ടം കുറഞ്ഞെങ്കിലും എയർലൈൻ പ്രവർത്തനം പുനരാരംഭിക്കാത്തത് നിക്ഷേപകരെ ഓഹരിയിൽ നിന്ന് അകറ്റി. 1 വർഷത്തിനിടെ 57 ശതമാനം ആണ് ഓഹരി ഇടിഞ്ഞത്.
മാനേജ്മെന്റ് ശ്രമം ഫലം കണ്ടു
ബാലൻസ് ഷീറ്റ് ഡിലിവറേജ് ചെയ്യുന്നതിന് നോൺ-കോർ ആസ്തികൾ വിൽക്കുന്നതുൾപ്പെടെ മാനേജ്‌മെന്റ് സ്വീകരിച്ച വിവിധ നടപടികൾക്ക് ജയപ്രകാശ് അസോസിയേറ്റ്സിന് തുണയായി. ജൂൺ പാദത്തിൽ കമ്പനിയുടെ നഷ്ടം 439 കോടി രൂപയിരുന്നു. ഇത് മാർച്ച് പാദത്തിൽ 156 കോടി രൂപയായി കുറഞ്ഞു. മാനേജ്മെന്റ് ശ്രമങ്ങളെ നിക്ഷേപകർ അംഗീകരിച്ചതിനാൽ കഴിഞ്ഞ 1 വർഷത്തിനിടെ ഓഹരി 11 ശതമാനം മാത്രമാണ് ഇടിഞ്ഞത്.
സർക്കാർ കമ്പനിക്കും നേട്ടം
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഉപകരണ നിർമാതാക്കളായ ഐടിഐ തുടർച്ചയായ രണ്ടാം പാദത്തിലും നഷ്ടം കുറച്ചു. സെപ്റ്റംബർ പാദത്തിൽ 100 കോടി രൂപയിലെത്തിയ നഷ്ടം മാർച്ച് പാദത്തിൽ 73 കോടിയായി കുറഞ്ഞു. കഴിഞ്ഞ 1 വർഷത്തിൽ ഓഹരി ഏകദേശം 13 ശതമാനം റിട്ടേൺ നൽകി.
പുത്തൻ കമ്പനികൾ ലാഭത്തിലേക്ക്
പുതിയ കമ്പനികൾ ചെലവ് ചുരുക്കുന്നതിലൂടെ ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിൽ വിജയിച്ചു. പിബി ഫിൻടെക് അവയിൽ ഒന്നാമതാണ്. ജൂൺ പാദത്തിലെ 204 കോടി രൂപ നഷ്ടത്തിൽ മാർച്ച് പാദത്തിലേക്ക് എത്തുമ്പോൾ 9 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം.
പേടിഎമ്മിന്റെ മാതൃ സ്ഥാപനമായി വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ നഷ്ടം 165 കോടി രൂപയായി കുറച്ചു. ജൂൺ പാദത്തിലെ 639.40 കോടി രൂപയായിരുന്നു നഷ്ടം. സ്ഥിരമായി വരുമാനം നൽകിയതിനാൽ കഴിഞ്ഞ 1 വർഷത്തിൽ ഓഹരി 14 ശതമാനത്തിലധികം വളർന്നു.
കമ്പനി, 2022 ജൂണ്‍ പാദത്തിലെ നഷ്ടം, 2023 മാര്‍ച്ച് പാദത്തിലെ നഷ്ടം എന്നിങ്ങനെ (നഷ്ടം രൂപയിൽ)
* ഡെല്‍ഹിവെറി- 405 കോടി- 159 കോടി
* ഇനോക്‌സ് വിന്‍ഡ് എനര്‍ജി- 130 കോടി- 112 കോടി
* ഇനോക്‌സ് വിന്‍ഡ്- 130 കോടി- 119 കോടി
* ഐടിഐ ലിമിറ്റഡ്- 99 കോടി- 73 കോടി
* ജയപ്രകാശ് അസോസിയേറ്റ്‌സ്- 439 കോടി- 156 കോടി
* ജെറ്റ് എയര്‍വേസ്- 390 കോടി- 55 കോടി
* കേശോറാം ഇന്‍ഡസ്ട്രീസ്- 61 കോടി- 26 കോടി
* വണ്‍97 കമ്മ്യൂണിക്കേഷന്‍സ്- 639 കോടി- 165 കോടി
* രാംകോ സിസ്റ്റം- 51 കോടി- 45 കോടി
* പിബി ഫിന്‍ടെക്- 204 കോടി - 9 കോടി
* ടാറ്റ ടെലി സര്‍വീസ് (മഹാരാഷ്ട്ര) 295 കോടി- 277 കോടി
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
