തിരുവനന്തപുരം: വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കായി 10.75 കോടി രൂപയുടെ വായ്പനുമതികള്‍ പൂര്‍ത്തിയാക്കി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. നിയോന എംബെഡഡ് ലാബ്സ്, നെട്രോക്സ് ഐ ടി സൊല്യൂഷന്‍സ്, ജെന്‍ റോബോട്ടിക്സ് ഇന്നോവേഷന്‍സ് എന്നിങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കാണ് ഇപ്പോൾ വായ്പ അനുവദിച്ചിരിക്കുന്നത്.

കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ വളര്‍ന്നു വന്ന ഒരു സംരംഭമാണ് ജെന്റോബോട്ടിക്സ് ഇന്നോവേഷന്‍സ്. മാലിന്യ ശുചികരണത്തിനായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ സംരഭമാണിത്. ഈ സംരംഭകരെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യാതൊരു കൊളാറ്ററല്‍ സെക്യൂരിറ്റിയും ഇല്ലാതെയാണ് വായ്പകള്‍ അനുവദിച്ചിട്ടുള്ളത്.
സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 80 ശതമാനം പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പര്‍ച്ചേസ് ഓര്‍ഡറുകള്‍ ആണെങ്കില്‍ ഡിസ്കൗണ്ട് ചെയ്യുന്നതിനും പദ്ധതി ഉണ്ടാകും. ഇതിന് കൊളാറ്ററല്‍ സെക്യൂരിറ്റിയുടെ ആവശ്യമില്ല.
സര്‍ക്കാരിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ലഭ്യമാകും. ഒരു സ്റ്റാര്‍ട്ടപ്പ് ഗ്യാരണ്ടി ഫണ്ട് രൂപീകരിക്കുകയും ഇതിലേക്കുള്ള പ്രാഥമിക തുകയായ 25 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് കെഎഫ്സി അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
