ആഭരണ പ്രേമികൾക്ക് ആശ്വാസമായി സ്വർണ വില. വെള്ളിയാഴ്ച കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ട്. പവന് 80 രൂപ കുറഞ്ഞ് 46,320 രൂപയിലാണ് വെള്ളിയാഴ്ച സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വെള്ളിയാഴ്ച കുറഞ്ഞു. 5,790 രൂപയിലാണ് ഇന്ന് ഒരു ഗ്രാമിന് വരുന്ന വില.
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇടിവ് വരുന്നത്. ഈ ആഴ്ചയിൽ ആദ്യ രണ്ട് ദിവസം സ്വർണ വില ഇടിഞ്ഞപ്പോൾ ബുധനാഴ്ച സ്വർണ വില ഉയരുകയായിരുന്നു. വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വെള്ളിയാഴ്ച വീണ്ടും വില ഇടിഞ്ഞത്.

ആഴ്ചയിലെ സ്വർണ വില
ഫെബ്രുവരി അഞ്ചിന് ആഴ്ച ആരംഭിച്ചത് സ്വര്‍ണ വില 120 രൂപ കുറഞ്ഞായിരുന്നു. 46,360 രൂപയിലായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ സ്വര്‍ണ വില. ചൊവ്വാഴ്ച 160 രൂപ കൂടി ഇടിഞ്ഞതോടെ മൂന്ന് ദിവസം കൊണ്ട് 46,200 രൂപയിലേക്ക് എത്തി. ഏഴിന് സ്വർണ വില 200 രൂപ വർധിച്ച് 46,400 രൂപ എന്ന നിലവാരത്തിലെത്തിയത്. ഇതേ നിലവാരത്തിൽ വ്യാഴാഴ്ചയും സ്വർണ വില തുടർന്നു. ശേഷം വെള്ളിയാഴ്ച 80 രൂപ ഇടിവും വിലയിൽ കണ്ടു.
ഫെബ്രുവരിയിലും ഇടിവ്
ഫെബ്രുവരി മാസത്തില്‍ ആദ്യ രണ്ട് ദിവസം സ്വര്‍ണ വില മുന്നോട്ടായിരുന്നു. ഒന്നാം തീയതി 120 രൂപ വര്‍ധിച്ച് 46,520 രൂപയിലായിരുന്നു സ്വര്‍ണ വില. രണ്ടാം തീയതിയും 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 46,640 രൂപയിലെത്തി. ഇതാണ് മാസത്തിലെ ഉയർന്ന നിലാരം. ശനിയാഴ്ച, ഫെബ്രുവരി മൂന്നിന് സ്വര്‍ണ വില ഇടിയുകയായിരുന്നു. 160 രൂപ കുറഞ്ഞ് 46,480രൂപയിലായിരുന്നു സ്വര്‍ണ വില. ഇവിടെ നിന്നാണ് സ്വര്‍ണ വില ഇടിവിന്റെ തുടക്കം.
ആഗോള വിപണിയിൽ
ഡോളറും ബോണ്ട് യീൽഡും നേട്ടമുണ്ടാക്കുന്നതിനാൽ ആഗോള വിപണിയിൽ സ്വർണ വില വെള്ളിയാഴ്ച ഇടിവിലാണ്. ഡോളർ സൂചിക 104.19 നിലവാരത്തിലാണുള്ളത്. മുന്നേറ്റം തുടർന്ന 10 വർഷ ബോണ്ട് യീൽഡ് 4.148 ശതമാനത്തിലേക്ക് എത്തി. ഇത് സ്വർണ വിലയെ ഇടിച്ചു. സ്പോട്ട് ഗോൾഡ് 0.05 നിലവാരം താഴ്ന്ന് 2,033.37 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഗോൾഡ് അഡ്വാൻസ് ബുക്കിംഗ്
സ്വർണ വില കുറയുന്നത് വാങ്ങാനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നവർക്ക് ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്താം. മുഴുവൻ തുക ചെലവാക്കാതെ കുറഞ്ഞ വിലയിൽ സ്വർണം ബുക്കക് ചെയ്തിടാനുള്ള മാർഗമാണിത്. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിംഗ് ഏറെ പ്രയോജനം ചെയ്യും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപകരിക്കും. അഡ്വാൻസ് ബുക്കിംഗിന് സ്വർണ വിലയുടെ നിശ്ചിത ശതമാനം ജുവലറികൾ അഡ്വാൻസ് ബുക്കിംഗ് ചാർജായി ഈടാക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
