തിരുവനന്തപുരം: പ്രോട്ടോടൈപ്പോ നൂതന ആശയങ്ങളോ സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പുകളെയോ വ്യക്തികളെയോ സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം) നടത്തുന്ന പ്രത്യേക പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ വിലയിരുത്തി ബിസ്നസ് സാധ്യത വിലയിരുത്തി അന്തിമ ഘട്ടത്തിലെ പരാജയം ഒഴിവാക്കുകയാണ് ഫെയില്‍ ഫാസ്റ്റ് ഓര് സക്സീഡ് എന്ന പരിപാടിയുടെ ലക്ഷ്യം.

തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സാമ്പത്തിക വിദഗ്ദര്‍ എന്നിവരുമായി ചര്‍ച്ച നടത്തി ആശയങ്ങളുടെ ബിസ്നസ് സാധ്യത വിലയിരുത്തുന്നതിനുള്ള അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകളെ ശാസ്ത്രീയമായി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന നിരവധി സെഷനുകള്‍ പരിപാടിയില്‍ ഉണ്ടാകും.
നൂതന ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളെ മിനിമം മൂല്യങ്ങളുള്ള ഉത്പന്നങ്ങള്‍ എന്ന ഘട്ടത്തിലേക്ക് എത്തിച്ച് നിക്ഷേപം, സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കാന്‍ പ്രാപ്തരാക്കുന്നതാണ് പരിപാടി. മൂന്ന് മാസം കാലാവധിയില്‍ നടത്തുന്ന പരിപാടി സൗജന്യമായാണ് സംഘടിപ്പിക്കുക. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പ്രോഗ്രാം ഫീസ് സബ്സിഡിയായി സര്‍ക്കാര്‍ നല്‍കും. വ്യക്തിഗത മെന്റിംഗും പരിപാടിയുടെ ഭാഗമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
