തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒരു സ്ഥാപനം കൂടി ഓഹരി വിപണിയിലേക്ക് ഇറങ്ങുകയാണ്. നിലവില്‍ കേരളത്തില്‍ നിന്നുള്ള 25 ഓളം സ്ഥാപനങ്ങള്‍ ആണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
പുതിയ കാല്പയ്പിനൊരുങ്ങുന്നത് കിംസ് ഹെല്‍ത്ത് ആണ്. തിരുവനന്തപുരത്ത് തുടക്കമിട്ട കിംസ് ആശുപത്രി ഇന്ന് പലരാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഹെല്‍ത്ത് കെയര്‍ ശൃംഖലയാണ്. അടുത്ത സാമ്പത്തിക വര്‍ഷമായിരിക്കും ഐപിഒ ഉണ്ടാവുക. വിശദാംശങ്ങള്‍...
കിംസ്
കേരളത്തിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ഒന്നാണ് കിംസ്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നതിന്റെ ചുരുക്കമാണ് കിംസ്. ഇന്ന് കേരളത്തിലെ എണ്ണംപറഞ്ഞ ആശുപത്രി ശൃംഖലകളില്‍ ഒന്നാണ് കിംസ്.
ഹെല്‍ത്ത് കെയര്‍ ശൃംഖല
തിരുവനന്തപുരത്തെ കുമാരപുരത്താണ് കിംസിന്റെ ആസ്ഥാനം. കേരളത്തില്‍ തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലാണ് മറ്റ് ആശുപത്രികള്‍ ഉള്ളത്. ആശുപത്രികളെ കൂടാതെ മെഡിക്കല്‍ സെന്ററുകളും ക്ലിനിക്കുകളും ലാബുകളും എല്ലാം കിംസിന് കീഴിലുണ്ട്.
ഐപിഒ
കിംസിന് കീഴിലുള്ള എല്ലാ സംരഭങ്ങളേയും ഒരുമിച്ചാക്കി കിംസ് ഹെല്‍ത്ത് എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞിട്ടുണ്ട് ഇപ്പോള്‍ തന്നെ. അടുത്ത സാമ്പത്തിക വര്‍ഷം ഐപിഒ വഴി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
രണ്ടായിരം കിടക്കകള്‍
2002 ല്‍ ആയിരുന്നു തിരുവനന്തപുരത്തെ കുമാരപുരത്ത് കിംസ് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചത്. 18 വര്‍ഷം കൊണ്ട് വിവിധ സ്ഥലങ്ങളില്‍ (ഗള്‍ഫിലേത് ഉള്‍പ്പെടെ) തുടങ്ങിയ ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും ഉള്‍പ്പെടെ രണ്ടായിരം കിടക്കകള്‍ ആണ് കിംസ് ഹെല്‍ത്തിന് കീഴില്‍ ഇപ്പോഴുള്ളത്.
ഡോ എംഐ സഹദുള്ള
ഡോ എംഐ സഹദുള്ളയുടെ നേതൃത്വത്തിലാണ് കിംസ് എന്ന ഹെല്‍ത്ത് കെയര്‍ ശൃംഘലയുടെ തുടക്കം. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപകനായിരുന്ന ഡോ സഹദുള്ള പിന്നീട് പല വിദേശരാജ്യങ്ങളും ജോലി ചെയ്ത് തിരികെയെത്തിയാണ് കിംസിന് തുട്കമിടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
