ജർമനിയിലൊരു ജോലി ആ​ഗ്രഹമുണ്ടോ? അറിഞ്ഞിരിക്കാം വിസ നടപടികൾ; ഈ വിസകൾ നിങ്ങളെ സഹായിക്കും

യൂറോപ്പിലെ പ്രധാനപ്പെട്ടൊരു സാമ്പത്തിക ശക്തിയാണ് ജർമനി. ശക്തമായ സമ്പദ്‌വ്യവസ്ഥയും അത്യാധുനിക സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു രാജ്യം യൂറോപ്പിൽ തൊഴിലന്വേഷിക്കുന്നവരുടെ ഇഷ്ട കേന്ദ്രമാണ്. ഓട്ടോമോട്ടീവ്, എൻജിനീയറിംഗ്, ഇന്നൊവേഷൻ തുടങ്ങിയ വ്യവസായങ്ങളിൽ മുൻനിരയിലുള്ള ജർമനിയിൽ നിരവധി തൊഴിൽ അവസരങ്ങളുമുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യമായതിനാൽ തന്നെ ഇന്ത്യക്കാർക്ക് ജർമനിയിലേക്ക് എത്താൻ കടമ്പകൾ കടക്കേണ്ടതുണ്ട്.

ജർമ്മനിയിലേക്ക് ജോലി തിരയുന്ന യാത്ര ആരംഭിക്കുന്നതിനോടൊപ്പം രാജ്യത്തെ വിസ നിയമങ്ങളെ പറ്റിയും അറിഞ്ഞിരിക്കേണ്ടതുണ്ട്. ജോലി തേടുന്നൊരാൾക്ക് ഏതെല്ലാം വിസകൾ പ്രയോജനപ്പെടുത്താമെന്ന് ഇതിലൂടെ അറിയാം.

സ്റ്റുഡന്റ് വിസ

ജർമനിയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിസയാണ് സ്റ്റുഡന്റ് വിസ. ജർമൻ സർവകാലാശാലയിൽ നിന്നുള്ള ഓഫർ ലെറ്റർ ലഭിക്കുന്നവർക്ക് വിസ ലഭിക്കും. പഠന ശേഷം ജർമനിയിൽ ജോലി തേടുന്നവർക്ക് മികച്ച ഓപ്ഷനാണിത്. കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള ശക്തമായ തൊഴിൽ വിപണിയാണ് ജർമ്മനിക്കുള്ളത്. ഇത് എൻജിനീയറിംഗ്, മാനുഫാക്ചറിംഗ്, ഐടി വ്യവസായങ്ങളിൽ മികച്ച അവസരങ്ങളിലേക്ക് നയിക്കുന്നു.

ജർമനിയിലൊരു ജോലി ആ​ഗ്രഹമുണ്ടോ? അറിഞ്ഞിരിക്കാം വിസ നടപടികൾ; ഈ വിസകൾ നിങ്ങളെ സഹായിക്കും

ജോബ് സീക്കർ വിസ

ജർമ്മനിയിൽ തൊഴിലവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലന്വേഷകർക്ക് അനുയോജ്യമായ വിസയാണ് ജോബ് സീക്കർ വിസ. ആറുമാസം വരെ താമസിക്കാനും തൊഴിൽ തേടാനും ഈ വിസ യൂറോപ്യൻ യൂണിയൻ ഇതര രാജ്യക്കാരെ അനുവദിക്കുന്നു.

ബിസിനസ് വിസ

സംരംഭകർ, നിക്ഷേപകർ, ബിസിനസ് പ്രൊഫഷണലുകൾ എന്നിവർക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ജർമൻ വിസ പദ്ധതിയാണ് ബിസിനസ് വിസ. ജർമനിയിൽ ബിസിനസ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും കോൺഫറൻസുകളിൽ പങ്കെടുക്കാനും ബിസിനസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഈ വിസ ഉപയോ​ഗിക്കാം.

ട്രെയിനിം​ഗ്/ഇന്റേൺഷിപ്പ് വിസ

ജർമ്മനിയിൽ പ്രായോഗിക പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കോ സമീപകാല ബിരുദധാരികൾക്കോ ഈ വിസയ്ക്ക് അനുവദിക്കാം. ഇത് മികച്ച തൊഴിൽ സാധ്യത നൽകുന്നു.

തൊഴിലന്വേഷക വിസ

ഇവയിൽ പ്രധാനപ്പെട്ടത് തൊഴിലന്വേഷക വിസ തന്നെയാണ്. വൈദഗ്ധ്യമുള്ള വ്യക്തികൾക്ക് ജർമനിയിൽ കണ്ടെത്താൻ സഹായിക്കുന്ന വിസയാണ് തൊഴിലന്വേഷക വിസ അഥവാ ജോബ് സീക്കർ വിസ. നോൺ ഇയു പൗരന്മാർക്ക് നിശ്ചിത സമയപരിധിയിൽ ജർമനിയിൽ പ്രവേശനം അനുവദിക്കുകയും ജോലി തിരയാൻ സാധിക്കുകയും ചെയ്യുന്ന ഇമിഗ്രേഷൻ പാതകളിൽ ഒന്നാണിത്. വിസ കാലാവധിക്കുള്ളിൽ ജോലി കണ്ടെത്തിയാൽ തൊഴിൽ വിസയ്ക്കും റസിഡൻസ് പെർമിറ്റിനും അപേക്ഷിക്കാം.

ആർക്കൊക്കെ തൊഴിലന്വേഷക വിസ

തൊഴിലന്വേഷക വിസ ലഭിക്കുന്നതിന് നിശ്ചിത യോ​ഗ്യതകൾ പാലിക്കേണ്ടതുണ്ട്. യൂറോപ്യൻ യൂണിയൻ ഇതര രാജ്യക്കാരായിരിക്കണം അപേക്ഷകർ. ബന്ധപ്പെട്ട തൊഴിലിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയവും ജർമനിയിൽ താമസിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സ്രോതസ്, അക്കാദമിക്, തൊഴിൽ പരിശീലന തെളിവുകൾ എന്നിവ അപേക്ഷകന്റെ പക്കലുണ്ടായിരിക്കണം.

ആവശ്യമായ രേഖകൾ

യോ​ഗ്യതയുള്ളവർക്ക് തൊഴിലന്വേഷക വിസയ്ക്കായി അപേക്ഷിക്കാം. സാധുവായ പാസ്‌പോർട്ടും പകർപ്പും ആവശ്യമാണ്. കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അനുവദിച്ചതുമായ സാധുവായ പാസ്‌പോർട്ട് ആവശ്യമാണ്. ജർമൻ എംബസി അല്ലെങ്കിൽ കോൺസുലേറ്റിന്റെ മാർ​ഗ നിർദ്ദേശങ്ങൾ പ്രകാരമുള്ള ഫോട്ടോ ആവശ്യമാണ്.

വിസ അനുവദിക്കുകയാണെങ്കിൽ ജർമനിയിയിലുള്ള കാലയളവിലെ താമസ സൗകര്യത്തിന്റെ വിശദാംശങ്ങൾ കരുതണം. ഹോട്ടൽ റിസർവേഷനുകൾ, വാടക കരാറുകൾ, സുഹൃത്ത് അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നുള്ള ക്ഷണക്കത്ത് എന്നിവ തെളിവായി ഹാജരാക്കാം.

ജർമനിയിൽ താമസിക്കുന്ന കാലത്തെ ചെലവുകൾക്കുള്ള സാമ്പത്തികം തെളിയിക്കണം. മാസത്തിൽ കുറഞ്ഞത് 947 യൂറോ കാണിക്കേണ്ടതുണ്ട്. സാധുവായ ആരോഗ്യ ഇൻഷുറൻസാണ് മറ്റൊന്ന്. മെഡിക്കൽ കവറേജിനായി കുറഞ്ഞത് 30,000 യൂറോയുള്ള ഇൻഷുറൻസ് രേഖകളും കാണിക്കണം. അക്കാദമിക് യോഗ്യതകളുടെ തെളിവ്, ബയോഡാറ്റ, കവർ ലെറ്റർ എന്നിവ ഉൾപ്പെടുന്ന അപേക്ഷയാണ് സമ‌ർപ്പിക്കേണ്ടത്.

എവിടെ അപേക്ഷിക്കും

രാജ്യത്തെ ജർമൻ എംബസിയിലോ കോൺസുലേറ്റിലോ ജർമ്മനിയെ പ്രതിനിധീകരിക്കുന്ന വിസ അപേക്ഷാ കേന്ദ്രത്തിലോ തൊഴിലന്വേഷക വിസയ്ക്ക് അപേക്ഷിക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X