തിരുവനന്തപുരം: കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ഇതിനായി പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി കാരണം പ്രവാസികളില്‍ വലിയൊരു ശതമാനമാണ് സംസ്ഥാനത്തേക്ക് മടങ്ങി എത്തിയിരിക്കുന്നത്. കെഎസ്എഫ്ഇ ആരംഭിക്കുന്ന പുതിയ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ മടങ്ങി എത്തിയ പ്രവാസികള്‍ക്കാണ് മുന്‍ഗണന നല്‍കുക എന്നും ധനമന്ത്രി അറിയിച്ചു.
3000 ബിസിനസ് പ്രമോട്ടര്‍മാരെയാണ് കെഎസ്എഫ്ഇയില്‍ നിയമിക്കുക. കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും. ഓണ്‍ലൈന്‍ അധിഷ്ഠിത ചിട്ടികള്‍ ആരംഭിക്കാനും കെഎസ്എഫ്ഇക്ക് പദ്ധതിയുണ്ട്. ട്രഷറിയില്‍ 8000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസി ചിട്ടി വഴി കിഫ്ബി ബോണ്ടുകളിലുളള നിക്ഷേപം ഉയര്‍ത്തും. 2021-22 വര്‍ഷത്തില്‍ 1000 കോടി രൂപയായാണ് നിക്ഷേപം ഉയരും

പ്രവാസികള്‍ക്കായുളള ആശ്വാസ സഹായങ്ങളും ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമത്തിന് വേണ്ടി ബജറ്റില്‍ നല്ലൊരു തുക വകയിരുത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങി എത്തുന്ന പ്രവാസികളുടെ പെന്ഷന് 3000 രൂപയായും വിദേശത്തുളളവരുടെ പെന്ഷന് 3500 രൂപയായും ഉയര്‍ത്തി. ക്ഷേമനിധി അംശാദായം വിദേശത്ത് ഉളളവര്‍ക്ക് 350 രൂപയായും നാട്ടില്‍ തിരിച്ച് എത്തിയവര്‍ക്ക് 200 രൂപയായും ഉയര്‍ത്തി. 9 കോടി രൂപയാണ് പ്രവാസി ക്ഷേമനിധിക്ക് അനുവദിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കായി ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി 100 കോടി രൂപയും വകയിരുത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
