പലിശ നിരക്ക് വർധനവ് തുടരേണ്ടി വരുമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയുള്ള ദുർബലമായ ആഗോള സൂചനകൾക്കിടയിലും ആഭ്യന്ത്ര ബെഞ്ച്മാർക്ക് സൂചികകൾ നേട്ടമുണ്ടാക്കി. സെൻസെക്‌സ് 72.48 പോയിന്റ് ഉയർന്ന് 64,904.68ലും നിഫ്റ്റി 30 പോയിന്റ് നേട്ടത്തോടെ 19,425.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അവസാന മണിക്കൂറുകളിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിൽ കണ്ട ശക്തമായ വാങ്ങലാണ് സെൻസെക്സിനെയും നിഫ്റ്റിയെയും സംവത് 2079-ന്റെ അവസാന ദിനം നേട്ടത്തിൽ ക്ലോസ് ചെയ്യാൻ സഹായിച്ചത്.
ഒഎൻജിസി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട് ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. പ്രതീക്ഷിച്ചതിലും മോശമായ രണ്ടാം പാദഫലത്തിന് പിന്നാലെ നിഫ്റ്റിയിൽ ഏറ്റവും നഷ്ടം നേരിട്ടത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരിയാണ്. ഓഹരി 1.84 ശതമാനം ഇടിഞ്ഞു. ഹീറോ മോട്ടോക്രോപ്പ് 2.04 ശതമാനം ഇടിവിലാണ് ക്ലോസ് ചെയ്തത്.

നഷ്ടത്തോടെ 19,351.85 ലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 19,451.30 നും 19,329.45 നും ഇടയിലാണ് സൂചിക വ്യാപാരം നടത്തിയത്. സെൻസെക്സും നഷ്ടത്തോടെയായിരുന്നു തുടക്കം. 64,756.11 ൽ വ്യാപാരം ആരംഭിച്ച സൂചിക 65,014.06 നും 64,580.95 നും ഇടയിലാണ് ഇൻട്രാഡേ വ്യാപാരം നടത്തിയത്.
ഭൂരിഭാഗം സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് അവസാനിച്ചത്, നിഫ്റ്റി മെറ്റൽ 0.70 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് 0.60 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക് 0.31 ശതമാനം ഉയർന്ന് 43,820.10 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മീഡിയ 1.23 ശതമാനവും നിഫ്റ്റി ഓട്ടോ 0.42 ശതമാനവും ഐടി 0.26 ശതമാനവും ഇടിഞ്ഞു. മിഡ്കാപ് സൂചിക 0.33 ശതമാനവും സ്മോൾ കാപ് സൂചിക 0.38 ശതമാനവും ഉയർന്നു.
ശ്രദ്ധേയമായ ഓഹരികൾ
ആർഇസിയും പിഎഫ്‌സിയും നേട്ടത്തിലാണ്. ഓഹരികൾ 52 ആഴ്‌ചയിലെ ഉയർന്ന നിരക്കിലെത്തി. അരബിന്ദോ ഫാർമ രണ്ടാം പാദത്തിലെ മികച്ച പ്രകടനം ഓഹരിയെ 3 ശതമാനം ഉയർന്നു. പ്രതീക്ഷിച്ചതിലും താഴെ രണ്ടാം പാദഫലം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുത്തൂറ്റ് ഓഹരികൾ നഷ്ടത്തിലായി.
ലുപിൻ, രാംകോ സിമന്റ്‌സ് ഓഹരികളിൽ ലാഭമെടുക്കൽ നടന്നു. ഓഹരി 2-4 ശതമാനം വരെ ഇടിഞ്ഞു. മിഡ്‌കാപിൽ വേദാന്ത 4 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. കോൾ ഇന്ത്യ, ഡിഎൽഎഫ്, പവർ ഗ്രിഡ്, ട്രെന്റ് എന്നിവയുൾപ്പെടെ 230 ഓളം ഓഹരികൾ വെള്ളിയാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി.
ഇസ്രയേൽ-ഹമാസ് യുദ്ധം ശക്തമായതോടെ വിതരണ തടസപ്പെടുമെന്ന ആശങ്ക ശക്തിപ്പെട്ടതോടെ ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് 0.87 ശതമാനം ഉയർന്ന് ബാരലിന് 81 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്. രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 83.34 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications