രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍. പ്രൊഫഷണൽ ഫണ്ട് മാനേജർമാരുടെ നേതൃത്വത്തിൽ വലിയ തുകയുടെ നിക്ഷേപം നടത്തുന്നതിനാൽ എൽഐസി തിരഞ്ഞെടുക്കുന്ന ഓഹരികൾക്ക് റീട്ടെയിൽ നിക്ഷേപകർക്കിടയിൽ വലിയ പ്രധാന്യമുണ്ട്.
അദാനി ഗ്രൂപ്പ് കമ്പനികളിൽ വലിയ തുകയുടെ നിക്ഷേപം എൽഐസി നടത്തിയിട്ടുണ്ട്. നേരത്തെ ഹിൻഡൻബർഗ് വിഷയത്തിൽ ഇത് രാഷ്ട്രീയ വിവാദമായിരുന്നു. ഇപ്പോൾ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം എൽഐസി കുറച്ചു എന്നാണ് ഡിസംബർ പാദത്തിലെ ഷെയർഹോൾഡിംഗ് കണക്ക് വ്യക്തമാക്കുന്നത്. എൽഐസി വിറ്റ ഓഹരികൾ ഏതെന്ന് നോക്കാം.
എൽഐസി വിറ്റ അദാനി ഓഹരികൾ
ഡിസംബര്‍ പാദത്തില്‍ മൂന്ന് അദാനി ഓഹരിളിലെ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമെടുത്തു. ഇക്കണോമിക്‌സ് ടൈംസിലെ റിപ്പോര്‍ട്ട് പ്രകാരം അദാനി എനര്‍ജി, അദാനി എന്റപ്രൈസ്, അദാനി പോര്‍ട്‌സ് ഓഹരികളാണ് എല്‍ഐസി വില്‍പ്പന നടത്തിയത്. മൂന്ന് കമ്പനികളുടെയും 3,72,78,466 ഓഹരികളാണ് എല്‍ഐസി വിറ്റത്.

അദാനി എനര്‍ജിയുടെ 3.68 ശതമാനം ഓഹരികൾ എല്‍ഐസി കൈവശം വെച്ചിരുന്നു. ഇത് 3 ശതമനമാക്കി കുറച്ചു. സെപ്റ്റംബര്‍ പാദത്തില്‍ 3,323 കോടി രൂപയായിരുന്ന വിപണി മൂല്യം ഡിസംബറില്‍ 3,849 കോടി രൂപയായി. ത്രൈമാസത്തില്‍ 42 ശതമാനം ലാഭം. അദാനി എന്റര്‍പ്രൈസില്‍ 4.23 ശതമാനമായിരുന്ന ഓഹരി പങ്കാളിത്തം 3.93 ശതമാനമായി കുറച്ചു. 11,639 കോടി രൂപയായിരുന്ന വിപണി മൂല്യം ഡിസംബറില്‍ 13,902 കോടി രൂപയായി വര്‍ധിച്ചു. ഇക്കാലയളവില്‍ 29 ശതമാനത്തിന്റെ നേട്ടം.
ലാഭമെടുത്ത മറ്റൊരു ഓഹരി അദാനി പോര്‍ട്‌സാണ്. 9.07 ശതമാനം ഓഹരികള്‍ കൈവശമുണ്ടായിരുന്ന എല്‍ഐസി ഇത് 7.86 ശതമാനമാക്കി കുറച്ചു. 16,149 കോടി രൂപയായിരുന്ന വിപണി മൂല്യം ഡിസംബറില്‍ 20,489 കോടി രൂപയായി. ത്രൈമാസ ലാഭം 46 ശതമാനമാണ്.
എൽഐസി പോർട്ട്ഫോളിയോ- അദാനി ഓഹരികള്‍
മറ്റ് അദാനി ഓഹരികളിലിലൊന്നും എല്‍ഐസി കൈവെച്ചിട്ടില്ല. എൽഐസിക്ക് നിക്ഷേപമുള്ള മറ്റു അദാനി ഗ്രൂപ്പ് ഓഹരികളാണ് എസിസി സിമന്റ് (6.41 ശതമാനം), അദാനി ഗ്രീന്‍ എനര്‍ജി (1.36 ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (6.02 ശതമാനം), അംബുജ സിമന്റ (6.29 ശതമാനം) എന്നിവ. ഡിസംബര്‍ പാദത്തില്‍ എല്‍ഐസി അദാനി ഓഹരിയായ അംബുജ സിമന്റില്‍ ചെറിയ നിക്ഷേപം നടത്തി. 4,500 ഓഹരികളാണ് എൽഐസി വാങ്ങിയത്. എന്നാല്‍ ഷെയര്‍ഹോള്‍ഡിംഗില്‍ ഇത് മാറ്റം വരുത്തിയിട്ടില്ല.
വിറ്റ മറ്റ് ഓഹരികൾ
എൽഐസി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 5.110 ശതമാനത്തിൽ നിന്ന് 3.092 ശതമാനമായി കുറച്ചിട്ടുണ്ട്. മറ്റുൊരു കമ്പനി ഡിക്‌സൺ ടെക്‌നോളജീസ് ഇന്ത്യ ലിമിറ്റഡാണ്. 5.012 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ഷെയർഹോൾഡിംഗ് കുറച്ചു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്തം 11.701 ശതമാനത്തിൽ നിന്ന് 9.617 ശതമാനമായും എൽഐസി കുറച്ചിട്ടുണ്ട്.
അദാനി ഓഹരികളുടെ മൂല്യം
2023 ജനുവരിയിൽ പുറത്ത് വന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ ആരോപണങ്ങളുടെ കേന്ദ്രമായിരുന്നു അദാനി ഗ്രൂപ്പ് കമ്പനികളിലെ എൽഐസിയുടെ നിക്ഷേപം.
രാഷ്ട്രീയ സമ്മർദ്ദത്തിലാണ് അദാനി ഗ്രൂപ്പിൽ എൽഐസി നിക്ഷേപം നടത്തിയതെന്നായിരുന്നു ആരോപണങ്ങൾ. ഇത് നിഷേധിച്ച എൽഐസി, 2023 ജനുവരി 27 വരെ അദാനി ഗ്രൂപ്പ് ഓഹരികളിലുള്ള വിപണി മൂല്യം 56,142 കോടി രൂപയാണെന്ന് പറഞ്ഞിരുന്നു. ഇന്ന് അദാനി ഗ്രൂപ്പിൽ എൽഐസിയുടെ ഓഹരി 58,374 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
