ഓഹരി വിപണി ഈ വർഷം നിക്ഷേപകരെ ഏറെ സന്തോഷിപ്പിച്ചാണ് കടന്ന് പോകുന്നത്. ആഭ്യന്തര സൂചികകൾ ഏതാണ്ട് 20 ശതമാനം ഉയർന്ന കാലത്ത് മിഡ്കാപ്, സ്മോൾകാപ് എന്നിവ 40 ശതമാനത്തിലധികം മുന്നേറി. അതിനാൽ തന്നെ മിക്ക നിക്ഷേപകരെയും സാമ്പത്തികമായി സന്തോഷിപ്പിച്ചാണ് വിപണി പുതുവർഷത്തിലെ വ്യാപാരം തുടങ്ങാൻ പോകുന്നത്. ഈ സമയം റീട്ടെയിൽ നിക്ഷേപകരെ പോലെ സന്തോഷിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.
എൽഐസിയുടെ നിക്ഷേപ തന്ത്രങ്ങൾ വിജയിച്ചപ്പോൾ ലാഭമായി കയ്യിലെത്തിയത് 2.30 ലക്ഷം കോടി രൂപയാണ്. എയ്സ് ഇക്വിറ്റിയുടെ ഡാറ്റ പ്രകാരം എൽഐസി പോർട്ട്ഫോളിയോയിൽ 260 കമ്പനികളുണ്ട്. 9.61 ലക്ഷം കോടി രൂപയായിരുന്ന പോർട്ട്ഫോളിയോ മൂല്യം 11.89 ലക്ഷം കോടി രൂപയായി വളർന്നു. 2.28 ലക്ഷം കോടി രൂപയാണ് എൽഐസി ഇക്കാലയളവിൽ ലാഭം നേടിയത്.

എൽഐപി പോർട്ട്ഫോളിയോ
എൽഐസി പോർട്ട്ഫോളിയോയിലുള്ള നിഫ്റ്റി ഓഹരികളിൽ 40 എണ്ണം ഏകദേശം 86 ശതമാനം റിട്ടേൺ നൽകി. ഈ ലാഭമാണ് 2023-ൽ എൽഐസി പോർട്ട്ഫോളിയോയുടെ മൂല്യം വൻതോതിൽ ഉയർത്തിയത്. കോൾ ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, എൻടിപിസി എന്നിവയാണ് ലാഭത്തിൽ ഭൂരിഭാഗവും സമാഹരിച്ച അഞ്ച് പ്രധാന ഓഹരികൾ.
ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) യുടെ വിപണി മൂല്യം ഒരു വർഷത്തിനുള്ളിൽ 36,165 കോടി രൂപയിൽ നിന്ന് 52,786 കോടി രൂപയായി.
കോൾ ഇന്ത്യ, എൻടിപിസി എന്നിവ യഥാക്രമം 9000 കോടി രൂപയുടെയും 2000 കോടി രൂപയുടെയും വളർച്ച കൈവരിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ മൂല്യം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇരട്ടിയായി 13,519 കോടി രൂപയിലെത്തി.
എൽഐസി പോർട്ട്ഫോളിയോയിൽ നേട്ടമുണ്ടാക്കിയ മറ്റു ഓഹരികൾ അദാനി പോർട്ട്സ്, സുസ്ലോൺ എനർജി, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് എന്നിവയാണ്. 2022 ല്‍ 148 കോടി രൂപയായിരുന്ന സുസ്ലോണിന്റെ വിപണി മൂല്യം 519 കോടി രൂപയായി. ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ വിപണി മൂല്യം 2,778 കോടി രൂപയില്‍ നിന്ന് 6,328 കോടി രൂപയായി വളര്‍ന്നു.
മൾട്ടിബാഗർ ഓഹരികൾ
എൽഐസി പോർട്ട്ഫോളിയോയിലുള്ള 21 ഓഹരികളെങ്കിലും 2023ൽ ഇതുവരെ 328 ശതമാനം വരെ മൾട്ടിബാഗർ റിട്ടേൺ നൽകിയിട്ടുണ്ട്. ബിഎസ്ഇ ആണ് പട്ടികയിൽ ഒന്നാമതുള്ളത്. 328 ശതമാനം റിട്ടേൺ ഓഹരി നൽകി. പട്ടികയിൽ രണ്ടാമൻ സ്മോൾകാപ് എനർജി ഓഹരിയായ സുസ്ലോൺ എനർജിയാണ്. 250 ശതമാനം മൾട്ടിബാഗർ റിട്ടേണാണ് ഓഹരിക്ക് ലഭിച്ചത്. കമ്പനിയിൽ എൽഐസിയുടെ ഓഹരിയുടെ വിപണി മൂല്യം 3 മടങ്ങ് വർധിച്ച് 519 കോടി രൂപയായി.
എൽഐസിക്ക് മികച്ച ലാഭം നൽകിയ മറ്റൊരു പൊതുമേഖല സ്മോൾരാപ് മൾട്ടിബാഗറാണ് റെയിൽ വികാസ് നിഗം. 2023 ൽ ഓഹരി 160 ശതമാനം റിട്ടേൺ നൽകി. ഓഹരിയിലെ എൽഐസിയുടെ നിക്ഷേപ മൂല്യം 2,076 കോടി രൂപയായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications