2024 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ എൽഐസി ഹൗസിംഗ് ഫിനാൻസ് അറ്റാദായത്തിൽ 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ഓഹരിയും വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. തിങ്കളാഴ്ച ഏകദേശം 8 ശതമാനം ഇടിവാണ് എൽഐസി ഹൗസിംഗ് ഫിനാൻസ് ഓഹരി നേരിട്ടത്. എന്നാൽ നിക്ഷേപകർക്ക് ആശ്വാസം നൽകി ഓഗസ്റ്റ് 6 ചൊവ്വാഴ്ച ആദ്യ സെഷനിൽ 2 ശതമാനം ഉയർന്ന് 700 രൂപയായിലേക്ക് ഓഹരി മുന്നേറിയിരുന്നു. എന്നാൽ വീണ്ടും ഇടിഞ്ഞു. എൽഐസി ഹൗസിംഗ് ഫിനാൻസ് ഓഹരിയെക്കുറിച്ചുള്ള ബ്രോക്കറേജ് വിലയിരുത്തൽ എന്താണെന്ന് നോക്കാം.
അറ്റാദായത്തിലെ കുറവ്
2024 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ എൽഐസി ഹൗസിംഗ് ഫിനാൻസ് 1,300.21 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 1.8 ശതമാനം ഇടിവാണ്. കഴിഞ്ഞ വർഷം 1,323.66 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ആദ്യ പാദത്തിലെ അറ്റ പലിശ വരുമാനം 1,988.8 കോടി രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 2,209.4 കോടി രൂപയിൽ നിന്ന് 10% കുറവ്.
എൽഐസി ഹൗസിംഗ് ഫിനാൻസിൻ്റെ മൊത്തം വരുമാനം 0.5 ശതമാനം ഉയർന്ന് 6,746.55 കോടി രൂപയിൽ നിന്ന് 6,783.69 കോടി രൂപയായി. പ്രസ്തുത പാദത്തിലെ വായ്പക്കാരൻ്റെ മൊത്തം ചെലവ് മുൻ വർഷം ഇതേ കാലയളവിലെ 5,097.56 കോടി രൂപയിൽ നിന്ന് 1.13 ശതമാനം ഉയർന്ന് 5,155.26 കോടി രൂപയായി. സാമ്പത്തിക ചെലവ് വർഷം തോറും 5.6 ശതമാനം ഉയർന്ന് 4,750.05 കോടി രൂപയായപ്പോൾ പലിശ വരുമാനം 0.5 ശതമാനം ഉയർന്ന് 6,739.13 കോടി രൂപയായി.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 662.85 രൂപ എന്നതാണ് നിലവിൽ (06-08-2024, 12.30PM) ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 14.37 ശതമാനവും ഒരു മാസത്തിനിടെ 15.25 ശതമാനവും ഇടിവ് ഓഹരി നേരിട്ടു. 17.72 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 50.34 ശതമാനം നേട്ടമുണ്ടാക്കാനും എൽഐസി ഹൗസിംഗ് ഫിനാൻസ് ഓഹരിക്ക് സാധിച്ചു.
826.75 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 410.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
വായ്പാ വളർച്ച മന്ദഗതിയിലായതും മാർജിൻ കുറയുന്നതുമാണ് കമ്പനിയുടെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. ബ്രോക്കറേജ് സ്ഥാപനമായ നോമുറ എൽഐസി ഹൗസിംഗിനെ 'ബൈ'യിൽ നിന്ന് 'ന്യൂട്രൽ' ആയി തരംതാഴ്ത്തി. ടാർഗെറ്റ് വില 875 രൂപയിൽ നിന്ന് 725 രൂപയായി കുറച്ചു.
എൽഐസി ഹൗസിംഗിൻ്റെ ലോൺ ബുക്കിൻ്റെ 99 ശതമാനത്തിനും ഫ്ലോട്ടിംഗ് പലിശനിരക്കുകൾ ഉള്ളതിനാൽ, ഏതെങ്കിലും നിരക്ക് വെട്ടിക്കുറവ് ഈ വായ്പകളിൽ നിന്ന് ലഭിക്കുന്ന പലിശ കുറയ്ക്കും, അതേസമയം വായ്പാ ചെലവുകൾ അവയുടെ ദീർഘകാല കാലാവധി കാരണം മാറ്റമില്ലാതെ തുടരും. ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications