ഇന്ത്യൻ വിപണിയിൽ ഉയർന്ന് വരുന്ന ഊർജ്ജ ആവശ്യതയും പുനരുപയോഗ ഊർജത്തോടുള്ള അനുകൂല സർക്കാർ സമീപനവും കുറഞ്ഞ ചെലവും പവർ ഓഹരികളെ ഉത്തേജിപ്പിക്കുന്ന കാര്യമാണ്. അനുകൂല സാഹചര്യത്തിൽ സുലോൺ എനർജി, ടാറ്റ പവർ, അദാനി ഗ്രീൻ എന്നിവ നല്ല നേട്ടമുണ്ടാക്കി. 2030-ഓടെ 500 ജിഗാവാട്ട് പുനപുപയോഗ ഊർജം എന്ന ലക്ഷ്യവും അനുകൂല നയങ്ങളും ഈ സെക്ടറിന് മുന്നോട്ടുള്ള കുതിപ്പിന് സഹായകമാകും.
പെന്നി ഓഹരിയായിരുന്ന സുസ്ലോൺ 2023 ൽ 254.25 ശതമാനം റിട്ടേൺ നൽകിയ സുസ്ലോൺ 10 രൂപയിൽ നിന്നാണ് ഈ വർഷം കുതിപ്പ് തുടങ്ങിയത്. സമാനമായി പുനരുപയോഗ ഊർജ മേഖലയിലെ മറ്റൊരു പെന്നി ഓഹരി മികച്ച പ്രകടനം നടത്താൻ ഒരുങ്ങുകയാണ്. 25 രൂപയിൽ താഴെയുള്ള പൊതുമേഖലാ സ്ഥാപനമായ എൽഐസി നിക്ഷേപം തുടരുന്ന ഓറിയന്റ് ഗ്രീൻ പവർ കമ്പനിയാണ് ഈ താരം. വിശദമായി നോക്കാം.
ഓറിയന്റ് ഗ്രീൻ പവർ
ഇന്ത്യയിലെ പുനരുപയോഗ ഊർജ മേഖലയിലെ മുൻനിര കമ്പനിയാണ് ഓറിയന്റ് ഗ്രീൻ പവർ. ബയോമാസ്, ബയോഗ്യാസ്, കാറ്റാടി ഊർജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവ കമ്പനിയുടെ പോർട്ട്ഫോളിയോയിലുണ്ട്. കമ്പനിക്ക് നിലവിൽ 421 മെഗാവാട്ട് ശേഷിയുണ്ട്. ഈയിടെ പുനരുപയോഗ ഊർജ്ജ ശേഷി 1 ജിഗാവാട്ടായി വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

ഉയർന്ന ഉത്പാദന ശേഷിയും ഉയർന്ന വിപണി മൂല്യമവുള്ള കമ്പനികളാണ് ടാറ്റ പവറും സുസ്ലോണും. 14 ജിഗാവാട്ടിൽ കൂടുതൽ ശേഷിയുള്ള ടാറ്റ പവറിന്റെ വിപണി മൂല്യം 1 ലക്ഷം കോടിക്ക് മുകളിലാണ്. സുസ്ലോണിന് ടാറ്റ പവറിന്റെ പകുതി വിപണി മൂല്യമാണുള്ളത്. 1 ജിഗാവാട്ട് ശേഷിയിലേക്ക് കടക്കുന്ന ഓറിയന്റ് ഗ്രീൻ പവറിന്റെ വിപണി മൂല്യം 2,190 കോടി രൂപയാണ്. ഇത് വളരുന്ന താരമായി ഓറിയന്റ് ഗ്രീൻ പവറിനെ മാറ്റുന്നു.
ധനസമാഹരണത്തിന് കമ്പനി
ഓറിയന്റ് ഗ്രീൻ പവർ കമ്പനി ബോർഡ് ധനസമാഹരണത്തിന് അവകാശ ഓഹരികൾ ഇഷ്യു ചെയ്യുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്. 225 കോടി രൂപയാണ് കമ്പനി നേരത്തെ നിശ്ചയിച്ചിരുന്ന തുക. ഇത് പരമാവധി 300 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടുതൽ മൂലധനം സമാഹരിക്കാനുള്ള കമ്പനിയുടെ തീരുമാനം പുതിയ വളർച്ച അവസരങ്ങളെ സൂചിപ്പിക്കുന്നുണ്ട്. അതോടൊപ്പം ഗ്രീൻ എനർജി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗാമായി കമ്പനി പുതിയ നിക്ഷേപങ്ങളും തീരുമാനച്ചിട്ടുണ്ട്.
സബ്ഡിഡറിയായ ഡെൽറ്റ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ 100 കോടിയുടെ നിക്ഷേപം വഴി കുടക്കീഴിൽ കാറ്റാടി മില്ലുകൾ, സൗരോർജ്ജ നിലയങ്ങൾ, ഹൈബ്രിഡ് പദ്ധതികൾ എന്നിവ സ്ഥാപിക്കുന്നതിനാണ് കമ്പനി ഉദ്യേശിക്കുന്നത്. അവകാശ ഇഷ്യു വഴി ലഭിക്കുന്ന തുകയും ഡെൽറ്റയിലേക്കുള്ള വികസനങ്ങൾക്ക് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
എൽഐസിക്ക് പങ്കാളിത്തം
2023 സെപ്തംബർ 31നുള്ള കണക്ക് പ്രകാരം ഓറിയന്റ് ഗ്രീന്‍ എനര്‍ജിയുടെ 32.48 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കയ്യിലാണ്. ഇതിൽ 76.54 ശതമാനവും ഈട് നൽകിയിരിക്കുകയാണ്. തൊട്ട് മുൻപുള്ള പാദത്തിൽ 99 ശതമാനമായിരുന്നു ഈട് നൽകിയ ഓഹരികൾ. 2.74 ശതമാനം ഓഹരികളാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ കയ്യിലുള്ളത്. ഇതിൽ 1.58 ശതമാനം ഓഹരികളും (1,54,59,306 ഓഹരികൾ) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കയ്യിലാണ്.
ലാഭത്തിലും വർധനവ്
ഓറിയന്റ് ഗ്രീൻ പവർ കമ്പനിയുടെ ത്രൈമാസ ഫലങ്ങളിലും കമ്പനി മികച്ച സംഖ്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അറ്റ വിൽപ്പന 54.4 ശതമാനം വർധിച്ച് 122 കോടി രൂപയാണ്. അറ്റാദായം 733 ശതമാനം ഉയർന്ന് 75 കോടി രൂപയായും ഉയർന്നു.
മള്‍ട്ടിബാഗര്‍ ഓഹരി
വെള്ളിയാഴ്ച 2.22 ശതമാനം നേട്ടത്തില്‍ 23 രൂപയിലാണ് ഓറിയന്റ് ഗ്രീന്‍ പവര്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 2023 ല്‍ ഓഹരി ഇതുവരെ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി. 112.96 ശതമാനമാണ് ഓഹരിയുടെ റിട്ടേണ്‍. ഒരു വര്‍ഷത്തിനിടെ ഓഹരി 81.82 ശതമാനം ഉയര്‍ന്നു.മൂന്ന് മാസത്തിനിടെ 61.40 ശതമാനമാണ് വളര്‍ച്ച. ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 25.50 രൂപയും താഴ്ന്ന വില 7.70 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications