വളരെകാലം മുമ്പേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികള്‍ ഇടയ്ക്കെല്ലാം ഓഹരി വിഭജനം നടത്തുന്നത് സാധാരണയാണ്. ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നതോടെ എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകും എന്നതാണ് കമ്പനികളെ വിഭജനത്തിന് പ്രേരിപ്പിക്കുന്നത്.
നിക്ഷേപകര്‍ക്ക് പ്രയോജനം ?
ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ നിക്ഷേപകന് ലാഭം നേടാനായേക്കാം.
അതേസമയം ഈയാഴ്ച ഓഹരി വിഭജിക്കുന്ന 3 സ്‌മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
നിഖില്‍ അദേസീവ്സ്
വിവിധതരം പശകളുടേയും പോളിമര്‍ എമല്‍ഷനുകളുടേയും നിര്‍മാണത്തിലും വ്യാപാരത്തിലും കയറ്റുമതിയിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കെമിക്കല്‍ കമ്പനിയാണ് നിഖില്‍ അദേസീവ്സ്. കമ്പനിക്ക് 5 നിര്‍മാണ കേന്ദ്രങ്ങളുണ്ട്. 1.2 ലക്ഷം ടണ്‍ ആണ് വാര്‍ഷിക ഉത്പാദനശേഷി. നിലവില്‍ 847 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.
കഴിഞ്ഞ ദിവസം 1,844 രൂപയിലായിരുന്നു നിഖില്‍ അദേസീവ്സ് (BSE : 526159) ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയിലെ നേട്ടം 159 ശതമാനമാണ്.
- ഓഹരി വിഭജനം: 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും.
- എക്‌സ് സ്പ്ലിറ്റ് തീയതി: ഒക്ടോബര്‍ 12
- റെക്കോഡ് തീയതി: ഒക്ടോബര്‍ 13
കളര്‍ചിപ്‌സ് ന്യൂ മീഡിയ
ചലച്ചിത്രം, ടിവി സീരിയല്‍, വെബ് സീരീസ് തുടങ്ങിയവയുടെ നിര്‍മാണത്തിലും ചിത്രീകരണത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് കളര്‍ചിപ്‌സ് ന്യൂ മീഡിയ. തെലുങ്ക്, കന്നഡ ഭാഷകളിലാണ് പ്രോഗ്രാമുകള്‍ ഏറെയും നിര്‍മിക്കുന്നത്.
അതേസമയം 154 കോടിയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. വെള്ളിയാഴ്ച 90.2 രൂപയിലായിരുന്നു കളര്‍ചിപ്‌സ് ന്യൂ മീഡിയ (BSE : 540023) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഈ പെന്നി ഓഹരിയിലെ നേട്ടം 300 ശതമാനത്തിലധികമാണ്.
- ഓഹരി വിഭജനം: 10 രൂപ മുഖവിലയുള്ള ഓഹരി, 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറും.
- എക്‌സ് സ്പ്ലിറ്റ് തീയതി: ഒക്ടോബര്‍ 12
- റെക്കോഡ് തീയതി: ഒക്ടോബര്‍ 13
ഗ്രീന്‍ക്രെസ്റ്റ് ഫിനാന്‍ഷ്യല്‍
ആര്‍ബിഐയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് (എന്‍ബിഎഫ്‌സി) ഗ്രീന്‍ക്രെസ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. നിക്ഷേപ, വായ്പാ സേവനങ്ങളാണ് നല്‍കുന്നത്. നേരത്തെ മാരിഗോള്‍ഡ് ഗ്ലാസ് ഇന്‍ഡസ്ട്രീസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
അതേസമയം 65 കോടിയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. വെള്ളിയാഴ്ച 17.9 രൂപയിലായിരുന്നു ഗ്രീന്‍ക്രെസ്റ്റ് ഫിനാന്‍ഷ്യല്‍ (BSE : 531737) ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ ഓഹരിയിലെ നേട്ടം 227 ശതമാനമാണ്.
- ഓഹരി വിഭജനം: 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും.
- എക്‌സ് സ്പ്ലിറ്റ് തീയതി: ഒക്ടോബര്‍ 12
- റെക്കോഡ് തീയതി: ഒക്ടോബര്‍ 13
ഡിവിഡന്റ് കൂടുതല്‍ ലഭിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Facevalue) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്.
അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications