60 രൂപ ലാഭവിഹിതം നൽകുന്ന ടാറ്റ ഓഹരി അടക്കം 35 ഓഹരികൾ; ഈ വാരം ലാഭവി​ഹിതം നൽകുന്നവരെ അറിയാം

ഓരോ വ്യാപാരം ആഴ്ച തുടങ്ങുമ്പോഴും നിക്ഷേപകർ പ്രധാന കോർപ്പറേറ്റ് നടപടികളെ പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്ന ഓഹരികളെ പറ്റി അറിയേണ്ടത് പ്രധാനമാണ്. 2 ടാറ്റ ​ഗ്രൂപ്പ് ഓഹരികളടക്കം 35 ഓഹരികളാണ് ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

ഡിവിഡന്റ് പേഔട്ടിനായി ഓഹരി വില ക്രമീകരിക്കപ്പെടുന്നതാണ് ദിവസമാണ് എക്സ്-ഡിവിഡന്റ് തീയതി. റെക്കോർഡ് തീയതിയുടെ അവസാനത്തോടെ കമ്പനിയുടെ ലിസ്റ്റിൽ പേരുള്ള ഓഹരി ഉടമകൾക്കാണ് ലാഭവിഹിതം ലഭിക്കുക. നിലവിൽ ഓഹരികളുടെ എക്സ് ഡിവിഡന്റ് തീയതിയും റെക്കോർഡ് തീയതിയും തുല്യമാണ്. 35 ഓഹരികളുടെ ലാഭവിഹിതവും എക്സ് ഡിവിഡന്റ് തീയതിയും അറിയാം.

* ഫ്യൂചറിസ്ടിക് സൊലൂഷ്യൻസ്- ഓഹരിയുടമയ്ക്ക് 1 രൂപ വീതം ലാഭവിഹിതം ലഭിക്കും. റെക്കോർഡ് തീയതി ജൂൺ 19.

 

 60 രൂപ ലാഭവിഹിതം നൽകുന്ന ടാറ്റ ഓഹരി അടക്കം 35 ഓഹരികൾ; ഈ വാരം ലാഭവി​ഹിതം നൽകുന്നവരെ അറിയാം

* ക്രാഫ്റ്റ്മാൻ ഓട്ടോമേഷൻ- ഓഹരിയൊന്നിന് 2.25 രൂപ ലഭിക്കും. റെക്കോർഡ് തീയതി ജൂൺ 19.

* ഹിന്ദുസ്ഥാൻ യൂണിലിവർ- 1 രൂപ മുഖവിലയുള്ള ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികൾ 22 രൂപ വീതം (2200%) ലാഭവിഹിതം നൽകും. റെക്കോർഡ് തീയതി ജൂൺ 19.

* ഓട്ടോമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ- എജിസിഎൽ ഓഹരികൾക്ക് 15 രൂപ ലാഭവിഹിതം നൽകും. റെക്കോർഡ് തീയതി ജൂൺ 19.

* ബാങ്ക് ഓഫ് ഇന്ത്യ- ഓഹരി ഉടമയ്ക്ക് 2 രൂപ ലഭിക്കും. റെക്കോർഡ് തീയതി ജൂൺ 20.

* ന്യൂജെൻ സോഫ്റ്റ്‍വെയർ- പ്രതിയോഹരി 5 രൂപ ലാഭവിഹിതം നൽകാനാണ് ന്യൂജെൻ സോഫ്റ്റ് വെയർ ടെക്‌നോളജീസ് തീരുമാനം. റെക്കോർഡ് തീയതി ജൂൺ 20.

* മേഘ്മണി ഓർഗാനിക്- പ്രതിയോഹരി 1.40 രൂപയാണ് കമ്പനി അന്തിമ ലാഭവിഹിതം നൽകുന്നത്.റെക്കോർഡ് തീയതി ജൂൺ 20.

* മേഘ്മണി ഫിൻകെം- ഓഹരിയൊന്നിന് 2.50 രൂപയാണ് അന്തിമ ലാഭവിഹിതം നൽകുന്നത്. റെക്കോർഡ് തീയതി ജൂൺ 20.

* സാഗർ സിമന്റ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 70 പൈസയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. റെക്കോർഡ് തീയതി ജൂൺ 20.

* സെറ സാനിറ്ററി- പ്രതിയോഹരി 50 രൂപയാണ് അന്തിമ ലാഭവിഹിതമായി കമ്പനി നൽകുന്നത്. റെക്കോർഡ് തീയതി ജൂൺ 20.

* സിയറ്റ് ലിമിറ്റഡ്- 12 രൂപ അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് ലഭിക്കും. റെക്കോർഡ് തീയതി ജൂൺ 20.

* വിംതാ ലാബ്‌സ്- അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 2 രൂപയാണ് നൽകുന്നത്. റെക്കോർഡ് തീയതി ജൂൺ 21.

* പോളികാബ് ഇന്ത്യ- പ്രതിയോഹരി 20 രൂപയാണ് അന്തിമ ലാഭവിഹിതമായി കമ്പനി നൽകുന്നത്. റെക്കോർഡ് തീയതി ജൂൺ 21.

* പനാസോണിക് കാർബൺ- ഓഹരിയൊന്നിന് 12 രൂപ അന്തിമ ലാഭവിഹിതമായി നൽകാൻ കമ്പനി തീരുമാനിച്ചു. റെക്കോർഡ് തീയതി ജൂൺ 21.

* സുപ്രീം ഇൻഡസ്ട്രീസ്- 20 രൂപയാണ് ഓഹരിയൊന്നിന് അന്തിമ ലാഭവിഹിതമായി ലഭിക്കുക. റെക്കോർഡ് തീയതി ജൂൺ 21.

* ഒബ്‌റോയി റിയാലിറ്റി- പ്രതിയോഹരി 4 രൂപ അന്തിമ ലാഭവിഹിതം നൽകും. റെക്കോർഡ് തീയതി ജൂൺ 21.

* ശ്രീ ദിഗ്‍വിജയ് സിമന്റ് കമ്പനി- 2.50 രൂപ അന്തിമ ലാഭവിഹിതമായി ഓഹരികൾക്ക് കൈമാറാനാണ് കമ്പനി തീരുമാനം. റെക്കോർഡ് തീയതി ജൂൺ 21.

* ഇമുദ്ര- 1.25 രൂപയാണ് കമ്പനി പ്രതിയോഹരി ലാഭവിഹിതം നൽകുന്നത്. റെക്കോർഡ് തീയതി ജൂൺ 22.

* റെയിൻബോ ചിൻഡ്രേൻസ് മെഡികെയർ- അന്തിമ ലാഭവിഹികമായി ഓഹരിയൊന്നിന് 3 രൂപ ലഭിക്കും. റെക്കോർഡ് തീയതി ജൂൺ 22.

* വിടിഎം- 7 പൈസയാണ് കമ്പനി ലാഭവിഹിതമായി കൈമാറുന്നത്. റെക്കോർഡ് തീയതി ജൂൺ 22.

* ടാറ്റ സ്റ്റീൽ- പ്രതിയോഹരി 3.6 രൂപ ലാഭവിഹിതമായി ലഭിക്കും. റെക്കോർഡ് തീയതി ജൂൺ 22.

* സോളിറ്റയർ മെഷിൻ ടൂൾസ്- ഓഹരിയൊന്നിന് 1.50 രൂപ കമ്പനി ലാഭവിഹിതം നൽകും. റെക്കോർഡ് തീയതി ജൂൺ 22.

* ടാറ്റ എൽക്‌സി- 60.6 രൂപയാണ് ഓഹരിയൊന്നിന് ലാഭവിഹിതമായി ലഭിക്കുക. റെക്കോർഡ് തീയതി ജൂൺ 22.

* റെയ്മണ്ട്- 3 രൂപയാണ് കമ്പനി അന്തിമ ലാഭവിഹിതമായി നൽകുന്നത്. റെക്കോർഡ് തീയതി ജൂൺ 23.

* ഡുട്രോൺ പോളിമേർസ്- 1.40 രൂപ അന്തിമ ലാഭവിഹിതമായി ലഭിക്കും. റെക്കോർഡ് തീയതി ജൂൺ 23.

* സ്‌കൈ ഇൻഡസ്ട്രീസ്- 1 രൂപയാണ് പ്രതിയോഹരി ലാഭവിഹിതമായി ലഭിക്കുന്നത്. റെക്കോർഡ് തീയതി ജൂൺ 23.

* മെഡികോ ഇന്റർകോണ്ടിനെന്റൽ- 10 പൈസ ഓഹരിയൊന്നിന് ലാഭവിഹിതം നൽകുന്നു. റെക്കോർഡ് തീയതി ജൂൺ 23.

* ബി.എൻ. രതി സെക്യൂരിറ്റീസ്- ഓഹരിയൊന്നിന് 1.50 രൂപ കമ്പനി അന്തിമ ലാഭവിഹിതം നൽകുന്നു. റെക്കോർഡ് തീയതി ജൂൺ 23.

* പഞ്ചാബ് നാഷണൽ ബാങ്ക്- 65 പൈസയാണ് ബാങ്കിംഗ് ഓഹരി അന്തിമ ലാഭവിഹിതമായി നൽകുന്നത്. റെക്കോർഡ് തീയതി ജൂൺ 23.

* എസ്.കെ.പി. സെക്യൂരിറ്റീസ്- 1 രൂപയാണ് കമ്പനി ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകുന്നത്. റെക്കോർഡ് തീയതി ജൂൺ 23.

* ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്- പ്രതിയോഹരി 8 രൂപ കമ്പനി അന്തിമ ലാഭവിഹിതം നൽകും. റെക്കോർഡ് തീയതി ജൂൺ 23.

* പ്ലാസ്റ്റിബ്ലെൻസ് ഇന്ത്യ- 4 രൂപയാണ് കമ്പനി പ്രതിയോഹരി നൽകുന്ന ലാഭവിഹിതം. റെക്കോർഡ് തീയതി ജൂൺ 23.

* ഗുജറാത്ത് ഹെവി കെമിക്കൽസ്- ഓഹരിയൊന്നിന് 17.50 രൂപയാണ് കമ്പനി ലാഭവിഹിതമായി നൽകുന്നത്. റെക്കോർഡ് തീയതി ജൂൺ 23.

* ഡാൽമിയ ഭാരത്- പ്രതിയോഹരി 5 രൂപ കമ്പനി ലാഭവിഹിതം നൽകുന്നു. റെക്കോർഡ് തീയതി ജൂൺ 23.

* ധമ്പൂർ ബയോ ഓർഗാനിക്- 3.50 രൂപ പ്രതിയോഹരി ലാഭവിഹിതം ലഭിക്കും. റെക്കോർഡ് തീയതി ജൂൺ 23.

അറിയിപ്പ്

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X